?ശരാശരി?
? 11 പേരുള്ള ഒരു ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ വയസ്സിന്റെ ശരാശരി 24 ആണ്. ഇതിൽ നിന്നും 29 വയസ്സുള്ള ഒരാൾ വിരമിച്ചു. ആ സ്ഥാനത്തേക്ക് മറ്റൊരാൾ വന്നപ്പോൾ ശരാശരി പ്രായം 1 വയസ്സ് കൂടി എങ്കിൽ പുതിയതായി ടീമിലെത്തിയ കളിക്കാരന്റെ പ്രായം എത്രയാണ് ?
സൂത്രവാക്യം = y + ( n x d )
y = വിരമിച്ച ആളിന്റെ വയസ്സ്
n = ടീം അംഗങ്ങളുടെ എണ്ണം
d = വർദ്ദിച്ച ശരാശരി
ഇനി ഇത് ചോദ്യത്തിൽ പ്രയോഗിക്കാം.
y = 29 n = 11 d = 1
y + ( n x d )
29 + (11 x 1)
29 + 11 = 40 വയസ്സ് .
? 11 പേരുള്ള ഒരു ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ വയസ്സിന്റെ ശരാശരി 24 ആണ്. ഇതിൽ നിന്നും 29 വയസ്സുള്ള ഒരാൾ വിരമിച്ചു. ആ സ്ഥാനത്തേക്ക് മറ്റൊരാൾ വന്നപ്പോൾ ശരാശരി പ്രായം 1 വയസ്സ് #കുറഞ്ഞു എങ്കിൽ പുതിയതായി ടീമിലെത്തിയ കളിക്കാരന്റെ പ്രായം എത്രയാണ് ?
സൂത്രവാക്യം = y - ( n x d )
y = വിരമിച്ച ആളിന്റെ വയസ്സ്
n = ടീം അംഗങ്ങളുടെ എണ്ണം
d = കുറഞ്ഞ ശരാശരി
ഇനി ഇത് ചോദ്യത്തിൽ പ്രയോഗിക്കാം.
y = 29 n = 11 d = 1
y - ( n x d )
29 - (11 x 1)
29 - 11 = 18 വയസ്സ് .
? ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ കണക്കിന്റെ ശരാശരി മാർക്ക് 25 ആണ്. എല്ലാവർക്കും 2 മാർക്ക് വീതം അധികമായി നൽകിയാൽ പുതിയ ശരാശരി എത്രയാണ്.
പുതിയ ശരാശരി = പഴയ ശരാശരി + പുതിയതായി കൂട്ടുന്ന സംഖ്യ.
അതായത്
25 + 2 = 27
? 4,8,12,16,20,24,28 എന്നിവയുടെ ശരാശരി കാണുക.
ഇത് 4 ന്റെ തുടർച്ചയായ ഗുണിതങ്ങളാണ് ഇവയുടെ ശരാശരി സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യയായിരിക്കും.
അതായത്
ശരാശരി = 16
ഇനി മധ്യത്തിൽ ഒരു പ്രത്യേക സംഖ്യയില്ലെങ്കിൽ മധ്യത്തിലുള്ള രണ്ട് സംഖ്യകളുടെ തുകയുടെ പകുതിയായിരിക്കും ശരാശരി .
അതായത്
4, 8, 12, 16, 20, 24 എന്നിവയുടെ ശരാശരി കാണാൻ മധ്യത്തിലുള്ള രണ്ട് സംഖ്യകൾ തമ്മിൽ കൂട്ടി പകുതി എടുക്കുക.
അതായത്
12 + 16 = 28
അതിന്റെ പകുതി 14 ആയിരിക്കും ശരാശരി .
? ഒരു ക്ലാസ്സിലെ 5 വിദ്യാർത്ഥികളുടെ കണക്കിന്റെ ശരാശരി മാർക്ക് 24 ആണെങ്കിൽ അവർക്ക് എല്ലാവർക്കും കൂടി കണക്കിന് ലഭിച്ച ആകെ മാർക്ക് എത്രയാണ് ?
ആകെ മാർക്ക് = ശരാശരി x എണ്ണം
ശരാശരി = 24
എണ്ണം = 5 വിദ്യാർത്ഥികൾ
ആകെ മാർക്ക് = 24 X 5 = 120
❓എന്താണ് ശരാശരി ?
ഏറ്റവും ലളിതമായി പറഞ്ഞാൽ രണ്ടോ അതിലധികമോ സംഖ്യകളുടെ തുകയെ എണ്ണം കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് ശരാശരി. അഥവാ Average .
ഒരു ഉദാഹരണം നോക്കാം.
6, 8,14, 9, 11, 12 എന്നീ സംഖ്യകളുടെ ശരാശരി കാണുക.
ശരാശരി = ആകെ തുക / എണ്ണം
അതായത്
തുക = 6+8+14+9+11+12 = 60
എണ്ണം = ചോദ്യത്തിൽ തന്നിരിക്കുന്ന സംഖ്യകൾ എണ്ണുക = 6 സംഖ്യകൾ
ശരാശരി = 60/ 6 = 10