User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

കുര്യാക്കോസ് ഏലിയാസ് ചാവറ

 

ഏലിയാസ് കുരിയാക്കോസ് ചാവറ
ജനനം 1805 ഫെബ്രുവരി 10
കൈനകരി, കേരളം, ഇന്ത്യ
അച്ഛന്‍  കുരിയാക്കോസ് ചാവറ
അമ്മ  മറിയം
മരണം 1871 ജനുവരി 3 (പ്രായം 55)
കൂനമ്മാവ്,കൊച്ചി, ഇന്ത്യ
ബഹുമാനിക്കപ്പെടുന്നത് കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 1886നു
പ്രധാന കപ്പേള സെന്റ് ജോസഫ്സ് സിറോ മലബാർ ദയറ പള്ളി, മാന്നാനം
പ്രധാന കര്‍മ്മ മണ്ഡലം  കോട്ടയം ജില്ലയിലെ മാന്നാനം 
ഓർമ്മത്തിരുന്നാൾ ജനുവരി 3

 

 

 

വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്. 

"ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും"

 

 • കേരളത്തിലെ ആദ്യ വികാരി ജനറൽ
 • കാലത്തിനു മുന്ബെ നടന്ന നവോത്ഥാന നായകന്‍ ,
 • സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.
 • 1805 ഫെബ്രവരി 10ന് കുട്ടനാടിലെ കൈനകിരിയില്‍ ജനിച്ചു.
 • സെമിനാരിയിൽ ചേർന്ന വർഷം - 1818 (പള്ളി പ്പുറം)
 • 1829-ല്‍ പുരോഹിതത്യം സ്വീകരിച്ചു.
 • പുരോഹിതനായി പ്രവേശിച്ച പള്ളി - ആർത്തുങ്കൽ പള്ളി
 • കൗമാരത്തിൽ പ്രാർത്ഥനയ്ക്കും മറ്റ് ശുശ്രൂഷകർക്കും വേണ്ടി പോയിരുന്ന പള്ളി - ചേന്ദൻ കരി പള്ളി
 • 1831ന് ഇന്ത്യയിലെ ആദ്യ ക്രൈസ്തവ സന്യാസി സഭക്ക് തുടക്കമിട്ടു. ഇതാണ് പിന്നീട് സി.എം.ഐ സഭയായി രൂപപ്പെട്ടത്.
 • 1846 - കത്തോലിക്ക സംസ്കൃത School 
 • 1861-ല്‍ വികാരി ജനറലായി,
 • ഓരോ പള്ളിക്കും അടുത്ത് ഓരോ പള്ളിക്കൂടം സ്ഥാപിക്കണം എന്ന ആശയം ചവറയച്ചന്‍ മുന്നോട്ടു വച്ചു.
 • അങ്ങിനെ 1865-ല്‍ കേരളത്തില്‍ പള്ളികള്‍ കേന്ദ്രീകരിച് പള്ളിക്കൂട വിദ്യാഭ്യാസം നിലവില്‍ വന്നു.
 • ചാവറ അച്ചന് പ്രവേശനം നിഷേധിച്ച ലത്തീൻ കത്തോലിക്ക സെമിനാരി - വരാപ്പുഴ ലത്തീൻ കത്തോലിക്ക സെമിനാരി

 

അദ്ദേഹം സ്ഥാപിച്ച സെമിനാരികള്‍ 

കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പാശ്ചാത്യവല്കരിച്ചപ്പോള്‍ ഭാരത ക്രിസ്തവതിന്റെ തനിമയും പാരമ്പര്യവും തുടരണമെന്ന് ചവറയച്ചന്‍ ആഗ്രഹിച്ചു,

1833 - മന്നാനത്തും

1836 - വാഴക്കുന്നതും

1868 - എല്‍തുരത്തിയിലും

1872 - പുളിങ്കുന്നിലും

 

 • 1844 - ല്‍ കേരളത്തില്‍ വിദേശികളുടെ സഹായം കൂടാതെ കത്തോലിക്കാ സഭയുടെ ആദ്യത്തെ പ്രസ്‌ മാന്നാനത്ത്‌  സ്ഥാപിച്ചത് ഇദ്ദേഹമാണ്.
 • വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു
 • 1887-ല്‍ ദീപിക പത്രം പുറത്തിറങ്ങിയത് ഇവിടെ നിന്നാണ്.
 • നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്
 • 1846-ല്‍ മാന്നാനത്ത്‌ സംസ്കൃത വിദ്യാലയം സ്ഥാപിച്ചാണ് ഇദ്ദേഹം നവോത്ഥാനം ആരംഭിക്കുന്നത്. അവിടെ അദ്ദേഹം ദളിതരെയും പിന്നാക്കവസ്ഥയില്‍പെടുന്നവരെയും പ്രവേശിപ്പിച്ചു.
 • 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി 'മദര്‍ ഓഫ് കാര്‍മ്മല്‍' (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി.
 • ചാവറയച്ചന്‍ എഴുതിയ മഹാകാവ്യമാണ് 'ആത്മാനുതാപം'. കൂടാതെ 'ധ്യാനസല്ലാപങ്ങള്‍', 'നാളാഗമങ്ങള്‍', 'നല്ല അപ്പന്റെ ചാവരുകള്‍' എന്നിവയും അദ്ധേഹത്തിന്റെ രചനകളാണ്.
 • 1871 ജനുവരി 3ന് ചവറയച്ചന്‍ അന്തരിച്ചു.
 • 1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു.
 • 1986-ല്‍ അദ്ധേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
 • 1987 - 1987 ഡിസംബര്‍ 20 ന് ഫാ. ചാവറ കുര്യാക്കോസിന്‍റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി തപാല്‍ വകുപ്പ് അദ്ദേഹത്തെ ആദരിച്ച വര്‍ഷം ?

  അറുപത് പൈസയുടെ സ്റ്റാമ്പ് ആയിരുന്നു
 • 1989-ൽ ദീപിക ദിനപ്പത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി
 • 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
 • ഭൌതികാവശിഷ്ടം മന്നാനത്താണ് സൂക്ഷിക്കുന്നത്.

 

രചനകൾ

ചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്:-

 • മാന്നാനം നാളാഗമം ഒന്നാം വാല്യം
 • മാന്നാനം നാളാഗമം രണ്ടാം വാല്യം
 • മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം
 • അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമംകൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികൾ)
 • ആത്മാനുതാപം
 • മരണവീട്ടിൽ പാടുവാനുള്ള പാന
 • അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികൾ)
 • ധ്യാനസല്ലാപങ്ങൾ
 • ദൈവ വിളിമെൻധ്യാനം
 • ദൈവ മനൊഗുണങ്ങൾമ്മെൽ ധ്യാനം
 • ചാവുദോഷത്തിമ്മെൽ ധ്യാനം
 • രണ്ടച്ചന്മാരുടെ വെല എന്നതിന്മെൽ
 • ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികൾ) കത്തുകൾ
 • കാനോനനമസ്കാരം (സുറിയാനി)
 • സീറൊമലബാർ സഭയുടെ കലണ്ടർ (മലയാളം)
 • ശവസംസ്കാര ശുശ്രൂഷകൾ (സുറിയാനി)
 • നാല്പതു മണിയുടെ ക്രമം (ആരാധനക്രമം)
 • ഒരു നല്ല അപ്പന്റെ ചാവരുൾ
 • മറ്റു പല പഴയ ചരിത്രങ്ങൾ

 

പ്രധാന ചോദ്യങ്ങള്‍ 

 1. CMI സഭ  സ്ഥാപിച്ചത് ആര് ?ചാവറയച്ചന്‍ ( 1831 ല്‍ )
 2. ചാവറയച്ചന്‍ ജനിച്ചത് ആലപ്പുഴജി‍ല്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്. ഏതാണ് ആ ഗ്രാമം ?
   ഉത്തരം : കൈനകരി   ( ജനനം: 1805 ഫെബ്രുവരി 10 ന് )
  സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു
 3. ചാവറ കുര്യാക്കോസ് അച്ഛനെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ച വര്‍ഷമേത് ?
   ഉത്തരം : 1986 ഫെബ്രുവരി 8-ന്
  ജോണ്‍ പോള്‍ - 2 മാര്‍പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാ‍പിച്ചത്
 4. ചാവറയച്ചനേയും , എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ സമയത്ത് മുഖ്യ കാര്‍മ്മികത്വത്തില്‍ ഉണ്ടായിരുന്നു മാര്‍പ്പാപ്പ ?
   ഉത്തരം : ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പ
  2014 നവംബര്‍ 23-ന് 
 5. ഫാ. ചാവറയുടെ പ്രധാന കര്‍മ്മമണ്ഡലമായ ഇപ്പോള്‍ കോട്ടയം ജില്ലയിലുള്ള ഗ്രാമം ?
   ഉത്തരം : മാന്നാനം
  1830 ലാണ് ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയത്
 6. ഫാ. ചാവറ കുര്യാക്കോസ് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉള്‍ക്കൊള്ളുന്ന പുണ്യസ്ഥലവുമായ സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്. കൊച്ചിക്കടുത്തുള്ള ഏത് സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് ?
   ഉത്തരം : കൂനമ്മാവ്
 7. "അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്ന് ഫാ. ചാവറ കുര്യാക്കോസ്നെക്കുറിച്ച് അഭിപ്രായപ്പെട്ടതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വൈദികന്‍ ?
   ഉത്തരം : ഫാ. പ്ലാസിഡ്
 8. ഫാ. ചാവറ കുര്യാക്കോസ് അന്തരിച്ച വര്‍ഷം ?
   ഉത്തരം : 1871 ജനുവരി മൂന്നിന് (കൂനമ്മാവില്‍ വച്ച്)
 9. സ്ത്രീകള്‍ക്കുള്ള ആദ്യത്തെ മത സഭ തുടങ്ങിയത്  ഫാ. ചാവറ കുര്യാക്കോസ് ന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. അതിന്‍റെ പേരെന്താണ് ?
   ഉത്തരം : സി.എം.സി. (Congregation of the Mother of Carmel)
  1866 ല്‍ ആണ് ഇത് സ്ഥാപിതമായത്
  സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം
 10. ഫാ. ചാവറ കുര്യാക്കോസിന്‍റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി തപാല്‍ വകുപ്പ് അദ്ദേഹത്തെ ആദരിച്ച വര്‍ഷം ?
   ഉത്തരം : 1987 ഡിസംബര്‍ 20
  അറുപത് പൈസയുടെ സ്റ്റാമ്പ് ആയിരുന്നു
 11. വത്തിക്കാനില്‍ നവംബര്‍ 23 ന് നടന്ന കര്‍മ്മങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സംഘത്തെ നയിച്ച മലയാളി രാജ്യസഭാംഗം ?
   ഉത്തരം : പി.ജെ. കുര്യന്‍ ( രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍)
 12. മലയാളത്തില്‍ ഇറങ്ങിയ ആദ്യ പത്രം അച്ചടിച്ചത് ചാവറയച്ചന്‍ സ്ഥാപിച്ച മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന മുദ്രണശാലയിലായിരുന്നു. ആ പത്രത്തിന്‍റെ അന്നത്തെ പേരെന്തായിരുന്നു ?
   ഉത്തരം : നസ്രാണി ദീപിക ( പിന്നീട് അത് ദീപിക എന്ന്  പുനര്‍ നാമകരണം ചെയ്തു )
 13. “ഉന്നതങ്ങളിലെ വിശുദ്ധ ഭവനം” എന്ന് അര്‍ഥമുള്ള ‘ബേസ് റൌമ്മ’ എന്ന് ചാവറയച്ചന്‍ നാമകരണം ചെയ്ത കുന്ന് എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?

   ഉത്തരം : മാന്നാനം


അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )