User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 
 പണ്ഡിറ്റ് കറുപ്പൻ

 

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ(24 മേയ് 1885 - 23 മാർച്ച് 1938).മുഴുവൻ പേര് കെ.പി.കറുപ്പൻ (കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്നാണു

 • എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു.
 • തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി.
 • പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. 
 • എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു
 • കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നൽകി .
 • ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.
 • അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ.

 

 സഭകൾ

 • കല്യാണദായിനി സഭ - കൊടുങ്ങല്ലൂർ.
 • സന്മാർഗപ്രദീപ സഭ - കുമ്പളം.
 • സുധാർമസൂര്യോദയ സഭ - തേവര.

 

പ്രധാന വര്‍ഷങ്ങള്‍ 

 • 1905 - ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടൂ

“ കാളിയരയത്തി പെറ്റതല്ലേ

കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടൽ ജ്ഞാനപ്പെണ്ണേ   ”

‘അമ്മാനക്കുമ്മി’ എന്ന നാടൻശീലിൽ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്.

 

 • 1907 - അരയസമാജം സ്ഥാപിച്ചു.
 • 1912 - ‘ജാതിക്കുമ്മി’ എന്നാ കൃതി ആദ്യമായി അച്ചടിച്ച്‌ 
 • 1913 - കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.
 • 1914 ഫെബ്രുവരി 14 - കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
 • 1922 - അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
 • 1925 - കൊച്ചിൻ ലേജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
 • 1931- നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.

കൃതികൾ

 • ലങ്കാമർദ്ദനം
 • നൈഷധം (നാടകം)
 • ഭൈമീപരിണയം
 • ചിത്രലേഖ
 • ഉർവശി (വിവർത്തനം)
 • ശാകുന്തളം വഞ്ചിപ്പാട്ട്‌
 • കാവ്യപേടകം (കവിതകൾ)
 • ചിത്രാലങ്കാരം
 • ജലോദ്യാനം
 • രാജരാജപർവം
 • വിലാപഗീതം
 • ജാതിക്കുമ്മി
 • ബാലാകലേശം (നാടകം)
 • എഡ്വേർഡ്‌വിജയം നാടകം
 • കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
 • ആചാരഭൂഷണം
 • ഉദ്യാനവിരുന്ന്
 • സമാധിസപ്തകം

പ്രധാന ചോദ്യങ്ങള്‍ 

1.    കേരള ലിങ്കണ്‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?

2.    ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ജനവികാരം വളര്‍ത്തുന്നതില്‍ സഹായിച്ച കൃതികളാണ് ഉദ്യാനവിരുന്ന്, ബാലാകലേശം എന്നിവ. ഇത് രചിച്ചതാര്?.

3.     കൊച്ചി രാജാവ് കവിതിലകന്‍, സാഹിത്യനിപുണന്‍ എന്നീ ബഹുമതികളും കേരള വര്‍മ വലിയകോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും നല്‍കിയ നവോത്ഥാന നായകനാര്?

4.    1913-ല്‍ ചരിത്രപ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാനനായകന്‍ ?

5.    ഏതു നവോത്ഥാന നായകന്റെ ഗൃഹനാമമാണ് 'സാഹിത്യകുടീരം'

6.    ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പരാമര്‍ശിക്കുന്ന കൃതിയാണ് 'ജാതിക്കുമ്മി'. ഇതു രചിച്ചതാര്?.

7.    1914-ല്‍ രൂപംകൊണ്ട കൊച്ചി പുലയമഹാസഭയുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്‌കര്‍ത്താവാര്?.

8.    കൊടുങ്ങല്ലൂരില്‍ 'കല്യാണിദായിനി'സഭയും ഇടക്കൊച്ചിയില്‍ ജ്ഞാനോദയം സഭയും സ്ഥാപിച്ചതാര്?.

9.    ഏങ്ങണ്ടിയൂരില്‍ അരയ വംശോദ്ധാരിണി സഭയും കുമ്പളത്ത് സന്മാര്‍ഗപ്രദീപ സഭയും സ്ഥാപിച്ചതാര്?.

10.    വൈക്കത്ത് വാലസേവാസമിതിയും തേവരയില്‍ വാലസമുദായ പരിഷ്‌കാരിണി സഭയും സ്ഥാപിച്ചതാര്?.

11.    ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ അനുശോചിച്ചുകൊണ്ട് 'സമാധിസപ്താഹം' രചിച്ചതാര്?.

12.    ഏതു നവോത്ഥാന നയകന്റെ ആദ്യകൃതിയാണ് 'സ്‌തോത്ര മന്ദാരം?' 

13.    അന്ധവിശ്വാസങ്ങള്‍ക്കെതിരെ ചിന്തിക്കുവാന്‍ 'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?.

14.    സമുദായ പരിഷ്‌കരണത്തിന് സാഹിത്യത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിപ്ലവകാരിയും നവോത്ഥാനനായകനുമായ വ്യക്തി ആര്?.

15.    കൊച്ചിയില്‍ നിന്നുള്ള ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകനായ നവോത്ഥാന നായകനാര്?.

16.  വാലസേവാ സമിതി രൂപീകരിച്ചത് ആര് ?

ഉത്തരം : പണ്ഡിറ്റ് കറുപ്പൻ 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )