User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

തൈക്കാട് അയ്യാഗുരു(1814-1909 ജൂൺ 20 )

 


ശ്രീ നാരായണ ഗുരു, ശ്രീ ചട്ടമ്പി സ്വാമികള്‍, ശ്രീ അയ്യന്‍കാളി തുടങ്ങിയവര്‍ ഇക്കൂട്ടരില്‍ പ്രമുഖര്‍. ഇവര്‍ക്കൊക്കെ ആത്മീയ ഗുരുവായി വര്‍ത്തിച്ച മഹായയോഗിയായിരുന്ന ശ്രീ തൈക്കാട് അയ്യാഗുരു.


ജനനം - നകലപുരം (തമിഴ്നാട്‌ )
ഭാര്യ - കമലമ്മാൾ 
യഥാർത്ഥ നാമം - സുബ്ബരായർ 

സന്ദർശിച്ച രാജ്യങ്ങൾ - ബർമ ,സിങ്കപ്പൂർ , പെനങ്ങ് , ആഫ്രിക്ക 
തൈക്കാട് അയ്യാ മിഷൻ - 1984 
പന്ദിഭോജനം  ആരംഭിച്ചു 
അയ്യാ നിത്യേന പ്രഭാഷണം നടത്തിയത് - അഷ്ട പ്രധാൻ സഭ (ചെന്നൈ )
പ്രധാന ശിഷ്യന്മാർ - ശ്രീനാരായണ ഗുരു ,അയ്യങ്കാളി,ചട്ടമ്പി സ്വാമികൾ 
ശിഷ്യൻ ആയ രാജാവ് - സ്വാതി തിരുനാൾ 
ശൈവ പ്രകാശ സഭ സ്ഥാപിച്ചു - ചാല 

വിശേഷണങ്ങൾ

ഗുരുവിന്റെ ഗുരു  
ഹടയോഗോപദെഷ്ട്ട 
പണലി പറയൻ  
സൂപ്രണ്ട് അയ്യാ 
ശിവരാജ യോഗി 

 

കൃതികള്‍ 

 

1. ഉജജയിനി മഹാകാളി

2 .എന്റെ കാശിയാത്ര

3 .ഹനുമാൻ പാമലൈ

4 .രാമായണം പാട്ട്

5 .രാമായണം സുന്ദരകാണ്ഡം

6 .പഴനി വൈഭവം

7 .തിരുവരുവൂർ മുരുകൻ

8 .പഞ്ചരത്നം

9 .കുമാര കോവിൽ കുറവൻ


 

 ഗുരുവിന്റെ ഗുരു എന്നറിയപ്പെട്ടിരുന്നത്: തയ്ക്കാട് അയ്യ

 കേരളത്തിലെ വർദ്ദമാന മഹാവീരൻ എന്നറിയപ്പെടുന്നു

 തയ്ക്കാട് അയ്യയുടെ യഥാർത്ഥ പേര്: സുബ്ബരായൻ

 ഹoയോഗോപദേഷ്ട , സൂപ്രണ്ട് അയ്യ, ശിവരാജയോഗി,

എന്നിങ്ങനെ അറിയപ്പെടുന്നു

 പാണ്ടിപറയൻ, പണലിപറയൻ എന്നിങ്ങനെ സവർണർ തയ്ക്കാട് അയ്യയെ വിളിച്ചിരുന്നു

 ഔദ്യോഗിക വസതി: സാനഡു

 യോഗാഭ്യാസിയായിരുന്ന നവോത്ഥാന നായകൻ: തയ്ക്കാട് അയ്യ

 അയ്യയെ യോഗ അഭ്യസിപ്പിച്ചത്: സച്ചിദാനന്ദ മഹാരാജ്

 ചട്ടമ്പിസ്വാമിയേയും, ശ്രീനാരായണ ഗുരുവിനേയും യോഗ അഭ്യസിപ്പിച്ചിരുന്നു

 തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലെ തേവാരപ്പുരയിൽ തൈയ്ക്കാട് അയ്യയുടെ ചിത്രം പൂജിക്കുന്നു

 അയ്യയുടെ ശിഷ്യന്മാർ 

  1.  ചട്ടമ്പിസ്വാമി
  2.  നാരായണ ഗുരു
  3.  അയ്യങ്കാളി
  4.  സ്വാതി തിരുനാൾ
  5.  എ.ആർ.രാജരാജവർമ്മ
  6.  രാജാ രവിവർമ്മ

 ജനിച്ച സ്ഥലം നകലപുരം (തമിഴ്നാട് ) 1814 ൽ

 മറ്റു കൃതികൾ : ബ്രഹ്മോത്തര കാണ്ഡം, ഉള്ളൂരമർന്ന ഗുഹൻ


 

ഗുരുദേവനെ യോഗ വിദ്യ അഭ്യസിപ്പിച്ചത്തൈക്കാട്ട് അയ്യാവ് ഗുരുവായിരുന്നു

[ഗുരുധർമ്മ പ്രചാരണാർത്ഥം എസ്‌ എൻ ഡി പി യോഗം]

ആത്മീയതയ്ക്കുവേണ്ടി ഭൗതികതയോ ഭൗതികതയ്ക്കുവേണ്ടി ആത്മീയതയോ ഉപേക്ഷിക്കേണ്ടതില്ലെന്ന മഹിത സന്ദേശമാണ് തൈക്കട് അയ്യാഗുരുവിന്റെജീവിതം നമ്മെ പഠിപ്പിക്കുന്നത്.

ജനനം 1814 ല്‍ ചെന്നെയില്‍ അശ്വതി നക്ഷത്രത്തില്‍, പിതാവ് മുത്തുക്കുമരന്‍, മാതാവ് രുഗ്മിണി അമ്മാള്‍, സുബ്ബരായ പണിക്കര്‍ എന്നായിരുന്നു പേര്. കശ്യപഗോത്രജനായ മഹര്‍ഷി ഹൃഷികേശരുടെ പൗത്രനായിരുന്നു.

ദേശാടനത്തിലൂടെയും ഗുരുക്കന്മാരായ ശ്രീ സച്ചിദാനന്ദനില്‍ നിന്നും ശ്രീ ചട്ടി പരദേശിയിയില്‍ നിന്നു യോഗഞ്ജാന വിഷയങ്ങളില്‍ പ്രാവിണ്യം നേടി. ശിവരാജയോഗവിദ്യയുടെ ആചാര്യനായിരുന്നു അയ്യാഗുരു. പരമാത്മാവിനെ സാക്ഷാത്കരിക്കാനുള്ള സമഗ്രമായ സാധനയും പരിപൂര്‍ണ്ണമായ തത്വവുമാണ് ശിവരാജയോഗം. ഒരോ സൃഷ്ടിയിലും കുടികൊള്ളുന്ന ദ്വൈതത്തെ തിരിച്ചറിയുന്നതോടൊപ്പം പരമമായ ഒന്നിനെ പ്രാപിക്കാന്‍ അദ്വൈതം അഭ്യസിക്കാമെന്ന് ശിവരാജയോഗം ഉദ്ബോധിപ്പിക്കുന്നു.

1048 മുതല്‍ മഹാസമാധി വരെ ബ്രട്ടീഷ് റസിഡന്‍സിയില്‍ മാനേജര്‍ എന്നനിലയില്‍ ഔദ്യോഗിക ജീവിതം അനുഷ്ടിച്ചു. തിരുവനന്തപുരത്ത് തൈക്കാടുള്ള ഔദ്യോഗിക വസതിയില്‍ താമസമാക്കിയതിനു ശേഷം ജനങ്ങള്‍ അദ്ദേഹത്തെ തൈക്കാട് അയ്യാഗുരു എന്നാണ് വിളിച്ചിരുന്നത്. തിരുവതാംകൂര്‍ രാജകുടുംബവുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. കമലമ്മാള്‍ ആയിരുന്നു പത്നി. അഞ്ച് മക്കള്‍ ഉണ്ടായിരുന്നു.

കാവിയുടുക്കാതെ കമണ്ഡലുവും യോഗദണ്ഡും എടുക്കാതെ കാട്ടില്‍ കഴിയാതെ നാട്ടില്‍ സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച ജ്ഞാനത്തിന്റേയും യോഗവിദ്യയുടേയും ഉജ്ജ്വല മൂര്‍ത്തിയായിരുന്നു അയ്യാഗുരു സ്വാമികള്‍

അയ്യാഗുരുവും ശ്രീനാരായണഗുരുവും:

1055 ലാണ് കുഞ്ഞന്‍പിള്ള ചട്ടമ്പി തന്റെ ഗുരുവായ തൈക്കാട് അയ്യാഗുരുവുമായിനാണു ആശാനെ പരിചയപ്പെടുത്തുന്നത്. മേടമാസത്തിലെ ചിത്രപൗര്‍ണ്ണമി നാളില്‍ പൂര്‍ണ്ണ ചന്ദ്രികയുടെ പ്രകാശത്തില്‍ അയ്യാഗുരുവില്‍ നിന്നും ഗുരുദേവന്‍ യോഗവിദ്യ അഭ്യസിച്ചു തുടങ്ങി. ശിവരാജയോഗവിദ്യയുടെ ഗോപ്യവശം നാണു അടുത്തറിഞ്ഞു. അയ്യാഗുരുവിന്റെനിര്‍ദ്ദേശപ്രകാരമായിരുന്നു ശ്രീനാരായണഗുരുദേവന്റെ മരുത്വാമലയിലെ ഏകാന്തവും ഏകാഗ്രവുമായ തപസ്സ്.

ശ്രീകൊല്ലത്തമ്മ, ശ്രീ ചട്ടമ്പി സ്വാമികള്‍, ശ്രീ ലോകനാഥ സ്വാമികള്‍, ശ്രീ പഴനിവേല്‍ സ്വാമികള്‍, സ്വയം പ്രകാശയോഗിനിയമ്മ, ഫാദര്‍ പേട്ടയില്‍ ഫെര്‍ണാണ്ടസ്, ശ്രീ തക്കല പീര്‍ മുഹമ്മദ്, ശ്രീ മക്കടിലബ്ബ, ശ്രീ പത്മനാഭന്‍ ഭാഗവതര്‍, ശ്രീ അയ്യ

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )