Star InactiveStar InactiveStar InactiveStar InactiveStar Inactive
 

കേരളത്തിലെ നദികൾ


 

 


സര്‍ക്കാര്‍ മാനദണ്ട പ്രകാരം കുറഞ്ഞത്‌ 15 മീറ്റര്‍ ഒഴുകുന്നവയാണ് നദികള്‍ 

  • 44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ് 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട് 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.

 



? കേരളത്തിൽ ആകെ നദികൾ - 44

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ :

1. മഞ്ചേശ്വരം പുഴ (16 കി. മീ.)
2. ഉപ്പളപുഴ (50 കി. മീ.)
3. ഷീരിയപുഴ (67 കി. മീ.)
4. മെഗ്രാല്‍പുഴ (34 കി. മീ.)
5. ചന്ദ്രഗിരിപുഴ (105 കി. മീ.)
6. ചിറ്റാരിപുഴ (25 കി. മീ.)
7. നീലേശ്വരംപുഴ (46 കി. മീ.)
8. കരിയാങ്കോട് പുഴ (64 കി. മീ.)
9. കവ്വായി പുഴ (31 കി. മീ.)
10. പെരുവമ്പ പുഴ (51 കി. മീ.)
11. രാമപുരം പുഴ (19 കി. മീ.)
12. കുപ്പം പുഴ (82 കി. മീ.)
13. വളപട്ടണം പുഴ (110 കി. മീ.)
14. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
15. തലശ്ശേരി പുഴ (28 കി. മീ.)
16. മയ്യഴി പുഴ (54 കി. മീ.)
17. കുറ്റിയാടി പുഴ (74 കി. മീ.)
18. കോരപ്പുഴ (40 കി. മീ.)
19. കല്ലായി പുഴ (22 കി. മീ.)
20. ചാലിയാര്‍ പുഴ (169 കി. മീ.)
21. കടലുണ്ടി പുഴ (130 കി. മീ.)
22. തിരൂര്‍ പുഴ (48 കി. മീ.)
23. ഭാരതപ്പുഴ (209 കി. മീ.)
24. കീച്ചേരി പുഴ (51 കി. മീ.)
25. പുഴക്കല്‍ പുഴ (29 കി. മീ.)
26. കരുവന്നൂര്‍ പുഴ (48 കി. മീ.)
27. ചാലക്കുടി പുഴ (130 കി. മീ.)
28. പെരിയാര്‍ (244 കി. മീ.)
29. മൂവാറ്റു പുഴയാറ് (121 കി. മീ.)
30. മീനച്ചിലാറ് (78 കി. മീ.)
31. മണിമലയാറ് (90 കി. മീ.)
32. പമ്പയാറ് (176 കി. മീ.)
33. അച്ചന്‍ കോവിലാറ് (128 കി. മീ.)
34. പള്ളിക്കലാറ് (42 കി. മീ.)
35. കല്ലടയാറ് (121 കി. മീ.)
36. ഇത്തിക്കരയാറ് (56 കി. മീ.)
37. അയിരൂര്‍ (17 കി. മീ.)
38. വാമനപുരം ആറ് (88 കി. മീ.)
39. മാമം ആറ് (27 കി. മീ.)
40. കരമനയാറ് (68 കി. മീ.)
41. നെയ്യാറ് (56 കി. മീ.)

കിഴക്കോട്ടൊഴുകുന്ന നദികള്‍ :

42. കബിനീ നദി
43. ഭവാനിപ്പുഴ
44. പാമ്പാര്‍


 

? പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ - 41

? കിഴക്കോട്ട് ഒഴുകുന്ന നദികൾ - 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ )

? കബനി നദി  ഒഴുകുന്ന ജില്ല  - വയനാട് 

? കബനി ഏതു നദിയുടെ പോഷകനദിയാണ്   - കാവേരി 

? ഏതു നദിയിലാണ് കുറുവ ദ്വീപ്‌    - കബനി നദി 

? ഭവാനിപ്പുഴ ഒഴുകുന്ന ജില്ല  - പാലക്കാട് 

? പാമ്പാര്‍  ഒഴുകുന്ന ജില്ല  - ഇടുക്കി 

? 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ - 11 എണ്ണം

? കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി - പെരിയാർ

? പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം - 244 Km

? പെരിയാറിന്റെ ഉത്ഭവം - ശിവഗിരി ക്കുന്നിൽ

? കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് - അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ

? പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് - പെരിയാർ

? ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് - പെരിയാറിൽ

? പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ - പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം

? പെരിയാറിന്റെ പോഷകനദികൾ - മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ

? കേരളത്തിലെ രണ്ടാമത്തെ വലിയ നദി - ഭാരതപ്പുഴ

? ഭാരതപ്പുഴയുടെ ഉത്ഭവം - തമിഴ് നാട്ടിലെ ആനമല

? സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - കുന്തിപ്പുഴ

? ഭാരതപ്പുഴയുടെ നീളം - 209 Km

? പാലക്കാട് തൃശ്ശൂർ , മലപ്പുറം എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.

? കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദിയാണ്  - പമ്പ (176 KM )

? പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം - കുട്ടനാട്

? പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി - പമ്പ

? പെരുന്തേനരുവി വെള്ളച്ചാട്ടം - പമ്പാനദിയിൽ

? ശബരിമലയില്‍ കൂടി ഒഴുകുന്ന പുണ്യ നദി  - പമ്പാനദി

? പമ്പാ നദിയുടെ പോഷക നദികള്‍   -  കക്കി , അഴുത , കല്ലാര്‍   

? ആതിരപ്പള്ളി , വാഴച്ചാല്‍ എന്നി വെള്ളച്ചാട്ടങ്ങള്‍ ഏതു നദിയിലാണ്   -  ചാലക്കുടി പുഴ   

? ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി - ചാലിയാർ

? നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - ചാലിയാർ

? ഏറ്റവും വടക്കേ അറ്റത്തുള്ള നദി - മഞ്ചേശ്വരം പുഴ

? കേരളത്തിലെ ഏറ്റവും ചെറിയ നദി - മഞ്ചേശ്വരം പുഴ (16 Km നീളം)

? കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി - നെയ്യാർ

? കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല - 

? കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി - അഞ്ചരക്കണ്ടി

 

Related Topics  1 :  FACTS ABOUT KERALA

Related Topics  1 :  WATER FALLS IN KERALA 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )