User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

     ഗോവ
??

തലസ്ഥാനം:പനാജി 
നിയമ തലസ്ഥാനം:പോർവോറിം 
ഹൈക്കോടതി :മുംബൈ 
ഔദ്യോഗിക ഭാഷ: കൊങ്കണി (ലിപിയില്ലാത്ത ഭാഷ) 
ഔദ്യോഗിക പക്ഷി:യെല്ലോ ത്രോട്ടഡ് ബുൾബുൾ 
ഔദ്യോഗിക വൃക്ഷം: കരിമരുത് 
സംസ്ഥാനമൃഗം:കാട്ടുപോത്ത്(ബൈസൺ) 
കിഴക്കിന്റെ മുത്ത് :ഗോവ 
സഞ്ചാരികളുടെ പറുദീസ-ഗോവ

 

? *വേറിട്ട വിവരങ്ങൾ*?

ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം

ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

ഏറ്റവും കുറച്ച് കടൽത്തീരമുള്ള (101 കി.മീ) സംസ്ഥാനം

ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം (തെക്കൻ ഗോവ, വടക്കൻ ഗോവ)

ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം

ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ, രാജ്യസഭാംഗ ങ്ങൾ, ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഗുഡ്ക ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം (2005)

ഏറ്റവും കുറവ് വനപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

ആർട്ടിക്കിൾ 44 പ്രകാരം പൊതു സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.

ഗാന്ധിജയന്തിദിനം അവധി ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹിന്ദുക്കൾക്ക് ബഹുഭാര്യത്വവും മുസ്ലിങ്ങൾക്ക് :ഏക ഭാര്യത്വവും നിയമവിധേയമാക്കിയ ഇന്ത്യൻ സംസ്ഥാനം

സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

അൽഫോൺസാഡി അൽബുക്കർക്ക് 1510-ൽ ബീജ പൂർ സുൽത്താനിൽനിന്ന് പിടിച്ചെടുത്ത പ്രദേശം

എ.ഡി. 1600-ൽ കുഞ്ഞാലി നാലാമനെ പോർച്ചു ഗീസുകാർ വധിച്ചത് ഗോവയിൽ വെച്ചാണ്.

ഇന്ത്യയിലെ ആദ്യഅച്ചടിശാല പോർച്ചുഗീസുകാർ 1556-ൽ സ്ഥാപിച്ചത് ഗോവയിലാണ്

ഗോവ പിടിച്ചെടുക്കാൻ അൽബുക്കർക്കിനെ സ ഹായിച്ച പ്രാദേശിക നേതാവ്:തിമ്മയ്യ

പുരാണങ്ങളിൽ ഗോവ പരാമർശിക്കപ്പെട്ടിരുന്നത്:ഗോമന്തകം

ടോളമിയുടെ കൃതികളിൽ ഗോവ ഉൾപ്പെടുന്ന പ്രദേശംരേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പേര്:ശൗബ

എല്ലാ ഗ്രാമങ്ങളിലും പോസ്സോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം:ഗോവ

ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് അൻറാർട്ടിക്കയിലെ ദക്ഷിണഗംഗോത്രിയിലാണ് ഇത് ഗോവ പോസ്റ്റൽ ഡിവിഷനെൻറ് കീഴിലാണ്.

ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽനിന്ന് എം.വി. പോളാർ സർക്കിൾ എന്ന കപ്പലിൽ യാത്ര പുറപ്പെട്ടത് 1981 ലാണ്

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.

ഇന്ത്യയിലാദ്യത്തെ പ്രിൻറിങ് പ്രസ് സ്ഥാപിക്കപ്പെട്ട സ്ഥലം

ഇന്ത്യയിലാദ്യമായി സ്കൈ ബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം

ഗോവയുടെ ഭരണ തലസ്ഥാനം: പനാജി

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി: പനാജി

ഗോവയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം :മർമ്മ ഗോവ

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി: സേ കത്തീഡ്രൽ ഓൾഡ് ഗോവ.

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം:കാർബുഡെ (കൊങ്കൺ റെയിൽവേ)

ഗോവയിൽനിന്ന് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയവ: ബോം ജീസസ് ബസലിക്ക,ചർച്ചസ് & കോൺവെൻറ്സ് ഓഫ് ഓൾഡ് ഗോവ.

വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക സ്ഥിതിചെയ്യുന്ന സ്ഥലം:പനാജി

ഐ.എൻ.എസ്. ഹൻസ സ്ഥിതിചെയ്യുന്നത്: ധബോളിം, ഗോവ

ഗോവയിലെ വിമാനത്താവളം :ധബോളിം എയർപോർട്ട് .

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്നത്.:ഡോണപോള, ഗോവ

കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം:വാസ്കോഡഗാമ,ഗോവ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് എന്നിവ ഗോവയിലാണ്

ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം ഗോവയിലാണ്.

ഗോവയിലെ പരമോന്നത സിവിലിയൻ ബഹുമതി: ഗോമന്തിക വിഭൂഷൺ

കശുമാവിൽ നിന്നുത്പാദിപ്പിക്കുന്ന പ്രശസ്തമായ പാനീയം : കാജു ഫെനി

ഗോവയിലെ പ്രധാന ബീച്ചുകൾ :ഡോണപോള, മിറാമർ, കലൻകൂട്

ഗോവയിലെ പ്രധാന നദികൾ: മാണ്ഡോവി, സുവാരി

ഗോവയുടെ ജീവരേഖ:മാണ്ഡോവി നദി

മാണ്ഡോവി സുവാരി നദികളുടെ സംഗമ സ്ഥാന ത്താണ് മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്നത്.

മാണ്ഡോവി നദീതീരത്താണ് പനാജി നഗരം സ്ഥിതിചെയ്യുന്നത്

ഗോവയിലെ പ്രധാന വെള്ളച്ചാട്ടം:ധൂത്സാഗർ

ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി:മാണ്ഡോവി

ഏറ്റവും ഒടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി: ഗോവ

1961 ഡിസംബർ 18 ന് ഗോവ, ദാമൻ, ദിയു, എന്നീ പോർച്ചുഗീസ് പ്രദേശങ്ങൾ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗ മാക്കാൻ ശ്രമം തുടങ്ങി. 36 മണിക്കുറുകൾക്കുശേഷം ഗോവാ വിമോചനം പൂർത്തിയായി.

ഗോവ വിമോചന സമയത്തെ പ്രതിരോധമന്ത്രി:വി.കെ. കൃഷ്ണമേനോൻ

ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്:വി.കെ. കൃഷ്ണമേനോൻ

ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത്:മേജർ ജനറൽ കെ.പി. കണ്ടേത്ത്

അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ പ്രമേയം : ഗോവ വിമോചനം.

ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ മിഷണറിമാർ സ്വീകരിച്ച നടപടി:ഇൻക്വിസിഷൻ

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )