Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 ⏩ പ്രധാന സൈനിക നീക്കങ്ങൾ - MAJOR MILITARY OPERATIONS⏪ ⏪⏪

================================================

▶ ⏩ ഓപ്പറേഷൻ വിജയ്‌ ( 1961 )
=============================
 
ഗോവ വിമോചനം (Liberation of Goa)
 
പോർച്ചുഗീസ് ഇന്ത്യയുടെ പതനം (Fall of Portuguese India)
 
പോർച്ചുഗീസ് ഗോവയിലേക്കുള്ള ഇന്ത്യൻ കടന്നുകയറ്റം (The Invasion of Portuguese India)
 
ഓപ്പറേഷൻ വിജയ് (1961) (Operation Vijay (1961))
 
എന്നെല്ലാം അറിയപ്പെടുന്നത് ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ്
 
 
 
▶ ⏩ഓപ്പറേഷൻ മേഘദൂത് ( 1999 )
===============================
 
സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13-ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെടുന്നത്.
 
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്.
 
ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണ്ണനിയന്ത്രണം കൈകളിലാക്കാനായി.
 
 
▶ ⏩ ഓപ്പറേഷൻ വിജയ്‌ ( 1999 )
=============================
 
പാകിസ്ഥാന് എതിരെയുള്ള കാര്‍ഗില്‍ യുദ്ധം
 
 
 
▶ ⏩ ഓപ്പറേഷൻ പവൻ ( 1987 )
=============================
 
എൽ.ടി.ടി.ഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യനാമമാണ് ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽ.ടി.ടി.ഇ സേനയിൽ നിന്നും പിടിച്ചെടുത്തു.
 
 
 
▶ ⏩ ഓപ്പറേഷൻ വിരാട് ( 1987 )
==============================
 
ഉത്തര ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യനാമമാണ് ഓപ്പറേഷൻ വിരാട് ( മാന്നാര്‍ - മുല്ലടിവ് )
 
 
 
▶ ⏩ ഓപ്പറേഷൻ വജ്ര ശക്തി
===========================
ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ പുറത്താകാൻ വേണ്ടി ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റം
 
 
 
▶ ⏩ ഓപ്പറേഷൻ പോളോ
=======================
 
ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി
 
 
▶ ⏩ ഓപ്പറേഷൻ ബ്ലൂസ്റ്റാർ
=======================
 
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ സിഖ് ഭീകരരെ തുരത്താൻ സ്വീകരിച്ച നടപടി
 
 
▶ ⏩ ഓപ്പറേഷൻ Black Thunder
============================
 
1988ൽ സുവര്ണക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റo
 
 
 
▶ ⏩ ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
==========================
 
മാവോ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി
 
 
 
▶ ⏩ ഓപ്പറേഷൻ സൈക്ലോൺ / operation black tornado
================================================
 
മുംബൈ ഭീകരാക്രമണം (2008 നവംബർ 26 ) NSG നടത്തിയ നീക്കം
 
▶ ⏩ ഓപ്പറേഷൻ നല്ലമല
=======================
 
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡി കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ ദുരന്തം അന്വേഷിക്കാൻ നടത്തിയ നീക്കം
 
▶ ⏩ ഓപ്പറേഷൻ കൊക്കൂൺ
==========================
 
വീരപ്പനെ കീഴടക്കാൻ STF {Special Task Force} നടത്തിയ നീക്കം
 
▶ ⏩ ഓപ്പറേഷൻ റെയിൻബോ
===========================
 
ശ്രീലങ്കയിലെ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ നീക്കം
 
▶ ⏩ ഓപ്പറേഷൻ ഗംഭീർ
======================
 
ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം
 
▶ ⏩ ഓപ്പറേഷൻ ഗംഗ പ്രഹാർ
===========================
 
2013ജൂണിൽ ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കരസേന നടത്തിയ രക്ഷാപ്രവർത്തനം
 
▶ ⏩ ഓപ്പറേഷൻ തലാഷ്
=======================
 
ചെന്നൈയിലെ താംബരത്തു നിന്നും പോർട്ട് ബ്ലയർ-ലേക്ക് പോയ വ്യോമസേനാ വിമാനം (AN 32) വേണ്ടി നടക്കുന്ന തിര
 
▶ ⏩ ഓപ്പറേഷൻ ധൻഗു സുരക്ഷ
=======================
 
പത്താൻകോട്ട് ആക്രമണത്തിനെതിരെ എൻ.എസ്.ജി യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )