User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

1. നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
2. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ്?
3. ഏറ്റവും കുടുതല്‍ കൈവഴികള്‍ ഉള്ള നദിയേത്?
4. ആമസോണ്‍ നദി ഏത് സമുദ്രത്തില്‍ ആണ് പതിക്കുന്നത്?
5. ബ്ലു നൈല്‍, വൈറ്റ് നൈല്‍ എന്നിവ ചേര്‍ന്ന് നൈല്‍ നദിയായി മാറുന്നതെവിടെവച്ച്?

6. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈലിന്റെ പതനസ്ഥാനം എവിടെ?
7. ഏതു നദിയാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ നദീതടം തീര്‍ത്തിരിക്കുന്നത്?  
8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ (Highest ) വെള്ളച്ചാട്ടം ഏതാണ് ?
9. ഏയ്ന്ജല്‍ വെള്ളച്ചാട്ടം(979 M) ഏതു നദിയിലാണ്?
10. ഭുമധ്യ രേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി?
11. ദക്ഷിണയാന രേഖയെ(Tropic of Capricorn ) രണ്ടു തവണ മുറിച്ചൊഴുകുന്ന ഏക നദി?
12. റഷ്യ-ചൈന എന്നിവയുടെ അതിര്‍ത്തിയായി ഒഴുകുന്ന നദി?
13. ഓറഞ്ച് നദി ഏതൊക്കെ രാജ്യങ്ങളെ ആണ് വേര്‍തിരിക്കുന്നത്?
14. ആഫ്രിക്കയിലെ പ്രസിദ്ധമായ 'വിക്ടോറിയ വെള്ളച്ചാട്ടം' ഏത് നദിയിലാണ്? 
15. കരിവനത്തില്‍(Black Forest ) നിന്നുത്ഭവിച്ച് കരിങ്കടലില്‍ (Black Sea ) പതിക്കുന്ന നദി?
16. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
17. 'മഞ്ഞ നദി' എന്നറിയപ്പെടുന്ന ചൈനയിലെ നദി?
18. പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ട് ഏത് നദിയിലാണ്?
19. 'മ്യാന്മാറിന്റെ ജീവന്‍ രേഖ' എന്നറിയപ്പെടുന്ന നദി?
20. ശ്രീലങ്കയിലെ ഏറ്റവും വലിയ നദി?
21. തായ് ലാന്‍ഡ്-കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായി ഒഴുകുന്ന നദി?
22. 'ചൈനയുടെ ദുഖം' ഏത് നദിയാണ് ?
23. യുറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയേത്?
24. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (Largest Water Fall ) എതാണ് ?
25. രണ്ടു നദികള്‍ക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭുമി ഏത് ?
26. യു.എസ്.എ മെക്സികോ എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന നദി? 
27. പ്രസിദ്ധമായ 'മരണത്താഴ് വര (Death Valley ) ഏത് നദിയിലാണ് ?
28. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?
29. സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നത് ഏത്  പട്ടണത്തിന് സമീപത്ത് വച്ചാണ്?
30. ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലുടെ ഒഴുകുന്ന നദി?

ഉത്തരങ്ങള്‍

1. പോട്ടമോളാജി (Potamology )
2. പെറുവിലെ ഗ്ലേസിയര്‍ തടാകത്തില്‍
3. ആമസോണ്‍
4. അത് ലാന്റിക്  സമുദ്രം
5. സുഡാനിലെ ഖാര്തും
6. മെഡിറ്ററെനിയന്‍ കടല്‍ 
7. ആമസോണ്‍
8. വെനിസ്വെലയിലെ ഏയ്ന്ജല്‍ വെള്ളച്ചാട്ടം
9. കരോണി നദിയുടെ കൈവഴിയായ ചുരുണ്‍ നദിയില്‍  

10. സയര്‍ നദി(കോംഗോ നദി)
11. ദക്ഷിണാഫ്രിക്കയിലെ ലിംപോപോ
12. അമുര്‍ നദി
13. ദക്ഷിണാഫ്രിക്ക, നമീബിയ
14. സംബസി നദിയില്‍
15. ഡാന്യുബ് നദി 
16. യങ്ങ്സ്റ്റി (ചാങ്ങ് ജിയാങ്ങ്)
17. ഹ്യ്വങ്ങ്ഹൊ (Huang He)
18. നൈല്‍ (ഈജിപ്തില്‍)
19. ഐരാവതി
20. മഹാവൈലി ഗംഗ
21. മെക്കൊങ്ങ്
22. ഹ്യ്വങ്ങ്ഹൊ (Huang He)
23. വോള്‍ഗാ നദി (കാസ്പിയന്‍ കടലില്‍ പതിക്കുന്നു)
24. ബോയോമ വെള്ളച്ചാട്ടം (കൊഗോയിലെ ല്യുലബാ നദിയില്‍)
25. ആഫ്രിക്കയിലെ ഓറഞ്ച് , സാംബസി നദികള്ക്കിടയിലായി സ്ഥിതി ചെയ്യുന്ന കലഹാരി മരുഭുമി
26. റിയോ ഗ്രാന്‍ഡേ
27. കോളറാഡോ നദി 
28. മുറേ - ഡാര്‍ലിംഗ്
29. പാക്കിസ്ഥാനിലെ കറാച്ചി
30. യുറോപ്പിലെ ഡാന്യുബ്
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )