User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

1. ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?

2. ' സമുറായ് 'എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?
3. സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?

4. ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?

5. ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?

6. ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?

7. നിപ്പോണ്‍ എന്നറിയപ്പെടുന്ന രാജ്യമേത് ?

8. ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?

9. മൌണ്ട് ഫ്യുജി എന്ന അഗ്നിപർവതം ഏതു രാജ്യത്താണ് ?

10. ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ ഏത് രാജ്യത്താണ് ?

11. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ്‌ വീണ നഗരങ്ങളായ നാഗസാക്കി,ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ?

12. സോണി ,സുസുകി ,നിതണ്ടോ എന്നീ പ്രശസ്ത കമ്പനികൾ ഏതു രാജ്യത്താണ് ?

13. 'കവാബാത്ത 'എന്ന പ്രശസ്ത സംവിധായകൻറെ രാജ്യമേത്?

14. 'കബൂകി 'കലാരൂപം ഉദ്ഭവിച്ച രാജ്യമേത്?

15. കോച്ചി ,കോബെ എന്നീ വ്യവസായ നഗരങ്ങൾ എവിടെയാണ്?

16. ആദ്യമായി ഒളിമ്പിക്സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ?

17. ടോക്യോ തലസ്ഥാനമായ രാജ്യം ഏതാണ്?

18. രണ്ടാം ലോക മഹായുദ്ധ കാലത്ത് 'ടോജോ" എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ്?

19. അക്കി ഹിതോ ചക്രവർത്തി ഏതു രാജ്യത്തിൻറെ ഭരണതലവനാണ്?

 

ഉത്തരം : ജപ്പാൻ ( ഉദയസൂര്യന്റെ നാട് )കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ
 തലസ്ഥാനം : ടോക്കിയോ
 ശാന്തസമുദ്രത്തിന്റെ ബിലാത്തി (ബ്രിട്ടൻ) എന്നും അപരനാമമുണ്ട്.
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )