Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 • ക്ലോണിംഗ് അഥവാ ജൈവ പകർപ്പെടുക്കൽ എന്നു മലയാളത്തിലും ക്ലോണിംഗ്‌ എന്നു ആംഗലേയത്തിലും (cloning) കുറ്റിച്ചെടി എന്നർത്ഥമുള്ള κλωνഗ്രീക്കു പദത്തിൽ നിന്നാണു പേരിന്റെ ഉൽഭവം. ഒരേ ജനിതക ഘടനയുള്ള രണ്ടു ജീവികളെ ലൈംഗിക ബന്ധം കൂടാതെ സൃഷ്ടിക്കുക എന്നതാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. സ്വാഭാവിക പ്രത്യുത്പാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭ്രൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ്‌ ക്ലോണിങ്ങ്
ക്ലോണിംഗിന്റെ വിവിധ ഘട്ടങ്ങൾ
 1. പൂർണ്ണവളർച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുക. ഇവയെ ഊസൈറ്റുകൾ (Oocytes) എന്നാണു വിളിക്കുന്നത്.
 2. ഊസൈറ്റുകളെ പരീക്ഷണശാലയിൽ കൃത്രിമമായി വളർത്തുക. 24 മണിക്കൂറിനകം ഇവ തുടർന്നുള്ള പരീക്ഷണങ്ങൾക്കായി ഉപയോഗ്യമാവും.
 3. വളർച്ചയെത്തിയ അണ്ഡകോശത്തിൽനിന്ന് ക്രോമസോമുകളെ നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.
 4. മറ്റൊരുകോശത്തിൽ നിന്നും നീക്കംചെയ്തെടുത്ത മർമ്മം, അണ്ഡകോശത്തിനെ പൊതിഞ്ഞുകാണുന്ന ആവരണ (Zona pelucida)ത്തിനുള്ളിലേക്കു കടത്തുക.
 5. വൈദ്യുതസ്പന്ദനം കടത്തിവിടുന്നതിലൂടെ പുതുതായെത്തിയ മർമത്തെ അണ്ഡകോശവുമായി കൂട്ടിച്ചേർക്കുക (Electro Fusion)
 6. സൃഷ്ടിക്കപ്പെട്ട ഭ്രൂണത്തെ തുടർന്നുള്ള ഉപയോഗത്തിനു മുമ്പ് ബളാസ്റ്റോസിസ്റ്റ് (Blastocyst) ഘട്ടം - 16 മുതല് 32 കോശങ്ങൾവരെയോ അതിൽ അല്പം കൂടുതലോ ആകുന്ന ഘട്ടം - വരെ കൃത്രിമമായി വളർത്തുക.
 7. ഇതിൽനിന്നും കുറച്ചു ബ്ലാസ്റ്റോമീർ കോശങ്ങളെ (ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിലെ കോശങ്ങൾ ഈ പേരിലാണ് അറിയപ്പെടുന്നത്) വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുക (ഭാവി ഉപയോഗത്തിനായി).
 8. ബ്ലാസ്റ്റോമീർ കോശത്തെ ഒരു വളർത്തുമാതാവിന്റെ (Surrogate Mother / Foster Mother) ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുക.
പ്രസിദ്ധീകരിച്ചിട്ടുള്ള ക്ലോൺ പതിപ്പുകൾ
 • മേഗനും മൊറാഗും (Megan and Morag) ചെമ്മരിയാടുകൾ 1995.
 • കുമുലൈന (Cumulina) - ചുണ്ടെലി 1997.
 • ജീൻ (Gene) - കാളക്കുട്ടി 1997.
 • പോളിയും മോളിയും (Polly and Molly) ചെമ്മരിയാടുകൾ 1997
 • മിറ (Mira) ആട് 1998.
 • മിസ്സി (Missy) നായക്കുട്ടി 1998.
 • മില്ലിയും കൂട്ടരും (Millie and others) പന്നിക്കുട്ടികൾ 2000.
 • ടെട്ര (Tetra) കുരങ്ങൻ 2000.
 • സീന (Xena) പന്നിക്കുട്ടി 2000.
 • കോപ്പിക്യാറ്റ് (Copy Cat) പൂച്ച 2001
 • മില്ലിയും എമ്മയും (Millie and Emma) പശുക്കുട്ടികൾ 2001.
 • ആൻഡി(Andi) കുരങ്ങൻ 2001.
 • നോഹ (Noah) ഗൗർ 2001.
 • നോക്ക്ഔട്ട് (Nockout) മുയൽ 2002.
 • ഇഡാഹോ ജെം (Idaho Gem) കുതിര 2003.
 • പ്രൊമെത്യ (Prometea) കുതിര 2003.
 • റാല്ഫ് (Ralph) എലി 2003.
 • ഡ്യൂയി (Dewey) മാൻകുട്ടി 2003.
 • ലിറ്റിൽ നിക്കി (Little Nikky) പൂച്ച 2004
 • സ്നപ്പി (Snuppy) നായ 2005.
 • പിയെറാസ് (Pieraz) കുതിര 2005
 • പാരീസ് ടെക്സാസ് (Paris Texas) കുതിര 2005
 • റൊയാന (Royana) ചെമ്മരിയാട് 2006.
 • ഒയാലി (Oyali) ചെമ്മരിയാട് 2007.
 • സലമേറൊ (Zalamero) പോരുകാള 07.

ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന ആട്

ഡോളി

ക്ലോണിംഗ് ന്റെ പിതാവ്

ഇയാൻ വിൽമുട്ട്

ഡോളിനെ സൃഷ്‌ടിച്ച ഇൻസ്റ്റിറ്റ്യൂട്ട്

റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കോട്ലാൻഡ്‌

ഡോളിയേ ദയ വധത്തിനു വിദേയ മാക്കിയത്

2003 ഫെബ്രുവരി 13

ക്ലോണിംഗ് ലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം

ആർത്രൈറ്റിസ്

ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ

സംരൂപ്

 സംരൂപ യെ സൃഷ്ടിച്ചത്

നാഷണൽ ഡയറി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ഹരിയാന

സംരൂപ ജനിച്ച വർഷം

2009 ഫെബ്രുവരി 6

ക്ലോണിംഗിലൂടെ പിറന്ന രണ്ടാമത്തെ എരുമ

ഗരിമ

ക്ലോണിംഗിലൂടെ പിറന്ന കുരങ്ങൻ

ടെട്രാ

ക്ലോണിംഗ് എലി

കുലുമിന

ക്ലോണിംഗ് പൂച്ച കുട്ടി

കോപ്പിക്യാറ്റ്

ക്ലോണിംഗ് കുതിര

പ്രോമിത്യ

 
 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )