User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

????നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ്‌ നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്‌?

✅ Karnataka

????കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ മെഗാ ടൂറിസം ശൃംഖലയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട പദ്ധതിയേത്‌?

✅ ഗവി - വാഗമൺ ടൂറിസം പദ്ധതി

????ഫെഡറൽ ബാങ്കിന്റെ ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസറായി നിയമിതയായ ആദ്യ വനിത?

✅ ശാലിനി വാരിയർ

????2019ഓടെ ദേശീയ പാതകളിൽ റെയിൽവേ ക്രോസുകൾ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി?

✅ സേതുഭാരതം (2016 മാർച്ച്‌ നാലിനാണ്‌ പദ്ധതി ആരംഭിച്ചത്‌)

????ഈ വർഷത്തെ കോമൺവെൽത്ത്‌ ചെറുകഥാ പുരസ്കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ?

✅ പരാശർ കുൽക്കർണി (കൗ ആൻഡ്‌ കമ്പനി എന്ന കൃതിയ്ക്കാണ്‌ പുരസ്കാരം ലഭിച്ചത്‌)

????ഏത്‌ നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ്‌ റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക്‌ രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷൻ രണ്ടു വർഷത്തേക്ക്‌ വിലക്കേർപ്പെടുത്തിയത്‌?

✅ മെൽഡോണിയം

????വൈറസ്‌ രോഗമായ ഹൈപ്പറ്റൈറ്റിസ്‌ സി ബാധിച്ചവർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം?

✅ പഞ്ചാബ്‌

????ലോകത്തിലെ ആദ്യ ഇലക്ട്രിക്‌ റോഡായ E 16 മോട്ടോർവേ പ്രവർത്തനമാരംഭിച്ച രാജ്യം ഏത്‌?

✅ സ്വീഡൻ (ജർമൻ കമ്പനിയായ സീമൺസാണ്‌ റോഡ്‌ രൂപകൽപന ചെയ്തത്‌)

????ആളില്ലാ ലെവൽ ക്രോസുകളിൽ സുരക്ഷ ഉറപ്പാക്കുന്ന റെയിൽവേയുടെ ട്രെയിൻ വാണിങ്ങ്‌ സിസ്റ്റം ആദ്യമായി സ്ഥാപിച്ചത്‌ എവിടെയാണ്‌?

✅ കോയമ്പത്തൂർ - മേട്ടുപ്പാളയം റൂട്ടിൽ

????ഭിന്നലിംഗക്കാർക്കായി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

✅ ഒഡീഷ

 ????2015 ഓഗസ്റ്റ്‌ അഞ്ചിന്‌ നിലവിൽ വന്ന സംസ്ഥാന ആയുഷ്‌ വകുപ്പിന്റെ ആദ്യ സെക്രട്ടറി?

✅ ഡോ. എം.ബീന (ആയുഷ്‌ വകുപ്പ്‌ നിലവിൽ വന്ന മൂന്നാമത്തെ സംസ്ഥാനമാണ്‌ കേരളം)

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )