User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

?സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത്

അഞ്ചാം സ്ഥാനം (അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്)


?സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത് 
അഞ്ചാം സ്ഥാനം 


?ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ് 
23.5 ഡിഗ്രി 


?ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര് 
ജിയോയ്ഡ് 


?ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം 
ശുക്രൻ 


?ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അറിയപ്പെടുന്നത് 
1 അസ്ട്രോണമിക്കൽ യുണിറ്റ്


?ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത് 
ഭൂമി


?പേരിന് ഗ്രീക്ക്/റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം 
ഭൂമി (എർത്ത്)


?ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് 
14 ഡിഗ്രി സെൽഷ്യസ്


?ടെറ (ലാറ്റിൻ), ഗൈയ (ഗ്രീക്ക്) എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം 
ഭൂമി


?ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം 
ചൊവ്വ
?ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത് 
ചൊവ്വ


?ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം 
ബുധൻ (88 ദിവസം)


?ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം 
ബുധൻ


?ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും ദൈർഘ്യം തിളക്കമുള്ള വസ്തു 
ശുക്രൻ


?ഏറ്റവും ചൂട് കൂടിയ ഗ്രഹം 
ശുക്രൻ


?ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം 
ശുക്രൻ


?ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം 
അയൺ ഓക്‌സൈഡ്


?ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട് 
സൊജേർണർ


?സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത് 
ചൊവ്വയിൽ


?ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം 
ചൊവ്വ (മാർസ്)


?ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം 
ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു, 2012 ഇൽ ഇറങ്ങി)


?ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം 
ഗേൽ ക്രേറ്റർ


?ഫോബോസ്, ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ്‌ 
ചൊവ്വ


?സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം 
ഡീമോസ്


?കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് 
ഫോബോസ് (ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം)


?കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് 
ചൊവ്വയിൽ


?ചൊവ്വ പ്രതലത്തിൽ ഇറങ്ങിയ ആദ്യ പേടകം 
വൈക്കിങ്-1 (USA, 1976 )


?ഈയിടെ ആണവ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം 
ചൊവ്വ

?MAVEN, ഓപ്പർച്യുണിറ്റി, സ്പിരിറ്റ് തുടങ്ങിയ പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ചതാണ് 
ചൊവ്വ


?ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത് 
ചൊവ്വ


?MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം 
2013


?വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം 
ജൂനോ


?സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം 
ജൂനോ

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )