User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

പ്രകാശത്തിൻറെ പ്രതിഭാസങ്ങൾ

(Phenomenon of Light)
=================================
 
? പ്രകാശ പ്രകീർണ്ണനം (Dispersion of Light)
=======================================
* സമന്വിത പ്രകാശം അതിൻറെ ഘടകങ്ങളായി വേർതിരിക്കുന്ന പ്രതിഭാസമാണ് പ്രകീർണ്ണനം.
* സൂര്യപ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഏഴ് ഘടകവർണ്ണങ്ങളായി വേർതിരിയും.
* വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് (VIBGYOR) എന്നീ ക്രമത്തിലാണ് വേർതിരിയൽ.
* മഴവില്ലിന് കാരണമാകുന്ന പ്രധാന പ്രതിഭാസമാണ് പ്രകീർണ്ണനം.
* തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം ചുവപ്പ് ആണ്.
* തരംഗ ദൈർഘ്യം കുറഞ്ഞതും ആവൃത്തി കൂടുതുമായ നിറം വയലറ്റ് ആണ്.
 
? പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)
============================================
 
* ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ അതിവേഗതയിൽ വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം.
* എൻഡോസ്കോപ്പിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രകാശ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം.
* ഒപ്റ്റിക്കൽ ഫിംഗർ പ്രിൻറ് സംവിധാനത്തിലും ഓട്ടോമാറ്റിക് റെയിൻ സെൻസറുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നതും പൂർണ്ണ ആന്തരിക പ്രതിഫലനമാണ്.
* വജ്രത്തിൻറെ തിളക്കത്തിന് കാരണം പൂർണ്ണ ആന്തരിക പ്രതിഫലനം ആണ്.
ഒപ്റ്റിക്കൽ ഫൈബർ
* പ്ലാസ്റ്റിക് കൊണ്ടോ, സിലിക്ക ഗ്ലാസ് കൊണ്ടോ നിർമിക്കുന്ന ഫ്ലെക്സിബിൾ ആയ ഒരു തരം നാരാണ് ഒപ്റ്റിക്കൽ ഫൈബർ.
* ഫൈബർ ഒപ്റ്റിക്സിൻറെ പിതാവ് എന്നറിയപ്പെടുന്നത് നരീന്ദർ സിങ് കപാനി ആണ്.
 
? വിസരണം (Scattering of Light)
===============================
* ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ പൊടിപടലങ്ങളിലും മറ്റ് തന്മാത്രകളിലും തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം.
* വിസരണം മൂലം പ്രകാശം എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നു.
* ഘടക വർണങ്ങൾക്ക് തരംഗദൈർഘ്യം കുറയുന്തോറും വിസരണ നിരക്ക് കൂടുന്നു.
* വിസരണ നിരക്ക് ഏറ്റവും കൂടിയ നിറം വയലറ്റ് ആണ്.
* വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം ചുവപ്പ് ആണ്.
* ആകാശവും ആഴക്കടലും നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണമാകുന്ന പ്രതിഭാസം വിസരണമാണ്.
* പ്രകാശത്തിൻറെ വിസരണവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ് രാമൻ ഇഫക്ട്.
* രാമൻ ഇഫക്ട് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണgc് സി.വി.രാമൻ.
 
? വിഭംഗനം (Diffraction of Light)
===============================
* സൂക്ഷ്മങ്ങളായ അതാര്യമായ വസ്തുക്കളുടെ വക്കുകളിൽ തട്ടി പ്രകാശം വളഞ്ഞു പോകുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രകാശത്തിൻറെ പ്രതിഭാസമാണ് വിഭംഗനം.
* നിഴലുകൾ ക്രമരഹിതമായ കാണുന്നതിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിഭംഗനം.
* സി.ഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾ വിഭംഗനം മൂലമാണ്.
* സൂര്യന് ചുറ്റുമുള്ള വലയത്തിന് കാരണം വിഭംഗനമാണ്.
 
? അപവർത്തനം (Refraction of Light)
====================================
* ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേയ്ക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ അതിൻറെ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം.
* നക്ഷത്രങ്ങളുടെ തിളക്കം, മരുഭൂമിയിലെ മരീചിക, സുരോദയത്തിന് തൊട്ട് മുൻപും സൂര്യാസ്തമനം കഴിഞ്ഞും അൽപസമയം സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണവും അപവർത്തനം ആണ്.
* ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നാൻ കാരണം അപവർത്തനം എന്ന പ്രതിഭാസമാണ്.
 
? വ്യതികരണം (Interference of Light)
===================================
* ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്ത് എത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് വ്യതികരണം.
* സോപ്പുകുമിളകളിലും വെള്ളത്തിൽ കലർന്ന എണ്ണപ്പാടകളിലും കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം പ്രകാശത്തിൻറെYvonne വ്യതികരണം എന്ന പ്രതിഭാസമാണ്.
* ഹോളോഗ്രാം സംവിധാനത്തിൽGc പ്രകടമാകുന്നതും വ്യതികരണം ആണ്.
 
? പ്രതിഫലനം (Reflection of Light)
================================
* മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസമാണ് പ്രതിഫലനം.
* ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident Ray) എന്ന പേരിൽ അറിയപ്പെടുന്നു.
* പ്രതലത്തിൽ നിന്നും തിരിച്ചുവരുന്ന കിരണം പ്രതിപതന കിരണം (Reflected Ray) എന്ന പേരിൽ അറിയപ്പെടുന്നു
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )