ഇന്ന് ഇന്റര്‍നാഷണല്‍ മൌണ്ടന്‍ ഡേ ( അന്താരാഷ്ട്ര പര്‍വത ദിനം )
# ലോക പർവ്വതദിനം ഡിസംബർ 11 നാണ്.#
? കുറച്ച് പർവ്വത ചരിത്രം ?
==========================
⏩പർവ്വതങ്ങളെ കുറിച്ചുള്ള പഠനമാണ് ഓറോളജി.?
?ലോക പർവ്വത വർഷമായി ആചരിച്ചത് 2002 ലാണ്.
?600 മീറ്ററിലേറെ ഉയരമുള്ള ഭൂരൂപങ്ങളെയാണ് പർവ്വതങ്ങൾ എന്ന് വിളിക്കുന്നത്.
? പർവ്വതങ്ങളെ രൂപം കൊള്ളുന്നത്തിൻറെ അടിസ്ഥാനത്തി
മടക്കുപർവതങ്ങൾ, അഗ്നിപർവതങ്ങൾ, ഖണ്ഡപർവതങ്ങൾ, അവശിഷ്ടപർവതങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം.
? ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം റുവാണ്ടയാണ്,
?ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത് ജോർദാൻ ആണ്.
? ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് റോം ആണ്.
? തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് മാസിഡോണിയ ആണ്.
? ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിരയാണ് പാമീർ.
? കൈലാസ പർവതം, കൂൺലൂൺ പർവതം എന്നിവ ചൈനയിലാണ്.
? ഇന്ത്യയിലെ പഴക്കം ചെന്ന പർവത നിരയാണ് രാജസ്ഥാനിലെ ആരവല്ലി.
? ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്.
? ഏറ്റവും ഉയരം കൂടിയ പർവത നിരയായ ഹിമാലയം പ്രായം കുറഞ്ഞ പർവത നിരയാണ്.
? 2016-ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതമാണ് ഷുഗർലോഫ്.
? ഏറ്റവും നീളം കൂടിയ പർവത നിരയാണ് തെക്കേ അമേരിക്കയിലെ ആൻഡീസ്.
?മടക്കുപർവതങ്ങൾ [ Fold mountains]
⚽ ഹിമാലയം :- ഇന്ത്യ, നേപ്പാൾ
⚽ റോക്കീസ് :- വടക്കേ അമേരിക്ക
⚽ ആൻഡീസ് :- തെക്കേ അമേരിക്ക
⚽ ആൽപ്സ് :- യൂറോപ്പ്
?അവശിഷ്ട പർവതങ്ങൾ [Erosion mountains]
⚽ നീലഗിരി :- ഇന്ത്യ
⚽ സിയറെയ്ഡ് :- സ്പെയിൻ
?ഖണ്ഡ പർവതങ്ങൾ [Block mountains]
⚽ വോസ്ഗസ് :- ഫ്രാൻസ്
⚽ ബ്ലാക്ക് ഫോറെസ്റ്റ് :- ജർമനി
ചരിത്രസംഭവങ്ങൾ
=================
1816 - ഇൻഡ്യാന പത്തൊൻപതാമത് യു. എസ്. സംസ്ഥാനമായി ചേർന്നു.
1946 - യുനിസെഫ് സ്ഥാപിതമായി.
- രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ '1946 ഡിസംബർ 11-ന് യുനൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ് യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺ ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF).
- യൂനിസെഫിന്റെ വിതരണവിഭാഗം " കോപ്പൻഹേഗൻ " കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്
1964 - യുണൈറ്റഡ് നാഷൻസ് ജനറൽ അസ്സംബ്ലി യിൽ എണസ്റ്റ് ചെഗ്വെര അഭി സംബോധന ചെയ്തു സംസാരിച്ചു
1972 – ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു .
- ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17.
- 1972 ഡിസംബർ 7 ന് അന്താരാഷ്ട്രസമയം 05:33( ഇന്ത്യൻ സമയം പകൽ 11:03) നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്
- ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം.
ജന്മദിനങ്ങൾ
1882 - സുബ്രഹ്മണ്യ ഭാരതി, തമിഴ് കവി.
ഇന്ത്യയിലെ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി (ജനനം:ഡിസംബർ 11, 1882 - മരണം: സെപ്തംബർ 11,1921)
1918 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
- പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും നോബൽ സമ്മാനജേതാവുമാണ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ (ഡിസംബർ 11, 1918 - ഓഗസ്റ്റ് 3, 2008).
- 1970 സാഹിത്യത്തിനുള്ള നോബൽ സമ്മാനം
1969 - വിശ്വനാഥൻ ആനന്ദ്, ലോക ചെസ്സ് ചാമ്പ്യൻ.
ചരമവാർഷികങ്ങൾ
2004 - എം. എസ്. സുബലക്ഷ്മി, കർണ്ണാടക സംഗീതജ്ഞ.
- വെങ്കടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കി
2012--(പണ്ഡിറ്റ് രവിശങ്കർ )
- കൃതികള്‍ : മൈ ലൈഫ് മൈ മ്യൂസിക്