User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്ന്  യു. എൻ. മനുഷ്യാവകാശ ദിനാചരണം

 

 

ചരിത്രസംഭവങ്ങൾ


 

  • 1817 - മിസിസിപ്പി അമേരിക്കൻ ഐക്യനാടുകളിലെ ഇരുപതാമത്‌ സംസ്ഥാനമായി ചേൽത്തു.
  • 1869 - യു. എസ്‌. സംസ്ഥാനമായ വയോമിങ് വനിതകൾക്ക്‌ വോട്ടവകാശം നൽകി.
  • 1901 - പ്രഥമ നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടു.
  • 1948 - ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
  • 1963 - സാൻസിബാർ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടി.

 

ജന്മദിനങ്ങൾ


 

  • ജയറാം  :

         മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജനനം:ജയറാം സുബ്രഹ്മണ്യൻ ഡിസംബർ 10, 1964). എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായി.

  • ജി വേണുഗോപാല്‍ 

                

       ജി. വേണുഗോപാൽ മലയാളചലച്ചിത്ര പിന്നണിഗായകനാണ്‌. മലയാളം കൂടാതെ തമിഴ്,തെലുഗുതുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.

       പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയസംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ

 

ചരമവാർഷികങ്ങൾ


 

  • 1896 - ആൽഫ്രഡ് നോബൽ, നോബൽ പുരസ്കാര സ്ഥാപകൻ, ശാസ്ത്രജ്ഞൻ.

                      

         വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നോബൽ (1833 ഒക്ടോബർ 21 - 1896 ഡിസംബർ 10).

          ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു.

           ഡൈനാമിറ്റിന്റെ കണ്ടുപിടുത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്.

 

  • 2001 - അശോക്‌ കുമാർ, ഹിന്ദി ചലച്ചിത്രനടൻ.

                       

       ബോളിവുഡ് ചലച്ചിത്ര രംഗതെ ഒരു മികച്ച നടനായിരുന്നു അശോക് കുമാർ (ഒക്ടോബർ 13, 1911 – ഡിസംബർ 10, 2001).

 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )