Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്ന് ലോക വികലാംഗ ദിനം

     :  1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്.

 

ജന്മദിനങ്ങൾ :

1884 - ഡോ. രാജേന്ദ്രപ്രസാദ്‌, ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി.

ചരമവാർഷികങ്ങൾ :

1979 - ധ്യാൻ ചന്ദ്‌, ഇന്ത്യയുടെ ഐതിഹാസിക ഹോക്കിതാരം

ചരിത്രസംഭവങ്ങൾ :

1818 - ഇല്ലിനോയി യു.എസിലെ ഇരുപത്തൊന്നാമത്‌ സംസ്ഥാനമായി ചേർന്നു.

1971 - 1971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം ആരംഭിച്ചു.

           കറാച്ചി തുറമുഖത്തിനടുത്ത്‌ വച്ച്  പാക്കിസ്ഥാന്‍ ന്‍റെ രണ്ടു കപ്പലുകളെ ഭാരത നാവികസേന മുക്കുന്നു . പാകിസ്ഥാന്‍ ന്‍റെ ഒരു അന്ധര്‍വഹിനിയും രണ്ടു ഗണ്‍ ബോട്ടുകളും ആറ് പവര്‍ ഗണ്‍ ബോട്ടുകളും ഭാരത സേന നശിപ്പിക്കുന്നു 

1984 - ഭോപ്പാൽ ദുരന്തം. യൂണിയൻ കാർബൈഡ്‌ ഫാക്ടറിയിലെ വിഷവാതകചോർച്ചയെത്തുടർന്ന് മൂവായിരത്തിലേറെപ്പേർ മരണമടഞ്ഞു          അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ്

                 

             കമ്പനിയുടെ ഇന്ത്യയിലെ   നിർമ്മാണ ശാലയിലുണ്ടായ വ്യാവസായിക  ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.  

            കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.

            

ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌ ഗ്രീൻപീസ് പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്. ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു. 2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാൻ വാറൺ ആൻഡേഴ്‌സൺ അടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )