Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ചരിത്രസംഭവങ്ങൾ

 • 1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
 • 1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
 • 1911 - മെക്സിക്കൻ വിപ്ലവം.
 • 1969 - ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
 • 1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.

 

ജന്മദിനങ്ങൾ

 • അനുപം ഖേർ

ഹിന്ദി ചലച്ചിത്രത്തിലെ ഒരു സ്വഭാവ, ഹാസ്യനടനാണ് അനുപം ഖേർ

 
 • 1926 - എ.എം. കല്ല്യാണകൃഷ്ണൻ നായർ

ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.

 • 1919 - എം.എൻ. നമ്പ്യാർ

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനാണ് എം.എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി നാരായണൻ നമ്പ്യാർ (മാർച്ച് 7, 1919 - നവംബർ 19, 2008). തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 • 1929 - കെ. ശിവദാസൻ

ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). സി.പി.ഐ.യുടെ പ്രതിനിധിയായാണ് കെ. ശിവദാസൻ കേരള നിയമസഭയിലേക്കെത്തിയത്.

 • 1949 - ഗുലാം നബി ആസാദ്

ഗുലാം നബി ആസാദ്(ജനനം-മാർച്ച് 7, 1949) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. , രണ്ടാം മൻമോഹൻ സിംഗ്കു സർക്കാരിൽ ആരോഗ്യംകുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ടിരിന്നു

 • 1926 - ചെമ്മനം ചാക്കോ

ഒരു മലയാളകവിയും അധ്യാപകനുമാണ്‌ ചെമ്മനം ചാക്കോ (ജനനം. മാർച്ച്‌ 7, 1926). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

 • 1897 - ജെ.പി. ഗിൽഫോർഡ്

അപഭ്രംശചിന്തയെയും, സംവ്രജനചിന്തയെയും തമ്മിൽ വേർതിരിച്ചു കാണുന്നതിനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തിയ വ്യക്തിയാണ് അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ജെ.പി. ഗിൽഫോർഡ്

 • 1945 - ടി.വി. ശങ്കരനാരായണൻ

പ്രമുഖനായ കർണാടക സംഗീതജ്ഞനാണ് ടി.വി. ശങ്കരനാരായണൻ(തിരുവലങ്ങാടു വെമ്പുഅയ്യർ ശങ്കരനാരായണൻ, ജനനം :7 മാർച്ച് 1945)

 • 1934 - നരി കോൺട്രാക്റ്റർ

നരിമാൻ ജംഷഡ്ജി (നരി) കോണ്ട്രാക്റ്റർ (ജനനം: മാർച്ച് 7, 1934) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും ക്യാപ്റ്റനുമായിരുന്നു

 • 1970 - റേച്ചൽ വൈസ്

അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ് ചലച്ചിത്ര-നാടക അഭിനേത്രിയാണ് റേച്ചൽ ഹാന വൈസ്.

ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് പ്രശസ്തിയാർജ്ജിച്ചത്

 • 1955 – വലീദ് ബിൻ തലാൽ

സൗദി രാജകുടുംബാംഗവും സൗദി രാജാവായ അബ്ദുള്ളയുടെ സഹോദര പുത്രനുമാണ്. പ്രമുഖ വ്യവസായ സംഘാടകനും നിക്ഷേപകനും ആയ ഇദ്ദേഹം ഫോബ്സ് മാസികയുടെ 2010 മാർച്ചിലെ കണക്കുപ്രകാരം ലോകത്തെ 19  സമ്പന്നനാണ്.

 • 1930 – സ്റ്റാൻലി മില്ലർ

ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ് സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007).

 

ചരമവാർഷികങ്ങൾ

 • 1999 - സ്റ്റാൻലി കുബ്രിക്ക്, ചലച്ചിത്ര സംവിധായകൻ

ഒരു അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമാണ് സ്റ്റാൻലി കുബ്രിക്ക്

 • 2015 - ജി. കാർത്തികേയൻ

 

കേരളത്തിലെ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു "ജി.കെ." എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ (20 ജനുവരി 1949 - 7 മാർച്ച് 2015).

1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്

 • 2012 - ബോംബെ രവി (രവി ശങ്കർ ശർമ്മ) - ഇന്ത്യൻ സംഗീത സംവിധായകൻ

ഇന്ത്യയിലെ പ്രശസ്തനായ ഒരു സംഗീത സംവിധായകനായിരുന്നു ബോംബെ രവി എന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012). ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അൻപതോളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.

ഗുജറാത്ത്, കേരള സംസ്ഥാന അവാർഡുകളടക്കം ഇരുപതിലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തെ രാഷ്ട്രം 1971-ൽ പത്മശ്രീ നൽകി ആദരിച്ചു.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )