- ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം
- ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
- ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
- ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
- സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
- 1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
- 1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
- ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
- ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
- കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്. ശ്രീ രാമായണ ദർശനം എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
- ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
- തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
- മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ ലഭിച്ചു.
- മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
- 1995 എം.ടി സമഗ്ര സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
- ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
- ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
- ???? പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
- 2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
- ???? അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
- ???? എഴുലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .
ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവരും ഭാഷയും (1965 മുതൽ)
വർഷം | ജേതാവ് | ഭാഷ |
---|---|---|
1965 | ജി ശങ്കരക്കുറുപ്പ് (1901-78) | മലയാളം |
1966 | താരാശങ്കർ ബന്ദോപാധ്യായ (1898-71) | ബംഗാളി |
1967 | ഉമാശങ്കർ ജോഷി(1911-88) | ഗുജറാത്തി |
1967 | കെ വി പുട്ടപ്പ (1904-94) | കന്നട |
1968 | സുമിത്രാനന്ദൻ പന്ത് (1900-77) | ഹിന്ദി |
1969 | ഫിറാഖ് ഗൊരഖ്പൂരി (1896-1983) | ഉറുദു |
1970 | വിശ്വനാഥ സത്യനാരായണ(1895-1976) | തെലുങ്ക് |
1971 | ബിഷ്ണു ഡേ (1909-83) | ബംഗാളി |
1972 | ആർ.എസ്. ദിനകർ (1908-74) | ഹിന്ദി |
1973 | ഡി.ആർ. ബേന്ദ്രെ (1896-1983) | കന്നട |
1973 | ഗോപീനാഥ് മൊഹാന്തി (1914-91) | ഒറിയ |
1974 | വിഷ്ണു സഖാറാം ഖാണ്ഡേക്കർ (1898-1976) | മറാഠി |
1975 | പി.വി. അഖിലാണ്ഡം (1923-88) | തമിഴ് |
1976 | ആശാപൂർണ്ണാ ദേവി (1909-95) | ബംഗാളി |
1977 | കെ.ശിവറാം കാരന്ത് (1902-97) | കന്നട |
1978 | സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ (1911-87) | ഹിന്ദി |
1979 | ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924-97) | ആസ്സാമീസ് |
1980 | എസ്.കെ. പൊറ്റെക്കാട് (1913-82) | മലയാളം |
1981 | അമൃതാ പ്രീതം (1919-2005) | പഞ്ചാബി |
1982 | മഹാദേവി വർമ്മ (1907-87) | ഹിന്ദി |
1983 | മാസ്തി വെങ്കടേശ അയ്യങ്കാർ (1891-1986) | കന്നട |
1984 | തകഴി ശിവശങ്കരപ്പിള്ള (1912-99) | മലയാളം |
1985 | പന്നാലാൽ പട്ടേൽ (1912-88) | ഗുജറാത്തി |
1986 | സച്ചിദാനന്ദ റൗത്രയ് (1916-2004) | ഒറിയ |
1987 | വിഷ്ണു വാമൻ ഷിർവാഡ്കർ (1912-99) | മറാഠി |
1988 | സി. നാരായണ റെഡ്ഡി (1932) | തെലുങ്ക് |
1989 | ക്വുറതുലൈൻ ഹൈദർ (1927-2007) | ഉറുദു |
1990 | വിനായകു്കൃഷ്ണ ഗോകാക് (1909-92) | കന്നട |
1991 | സുഭാഷ് മുഖോപാധ്യായ (1919-2003) | ബംഗാളി |
1992 | നരേഷ് മേത്ത (1922-2000) | ഹിന്ദി |
1993 | സീതാകാന്ത് മഹാപാത്ര (1937-) | ഒറിയ |
1994 | യു.ആർ. അനന്തമൂർത്തി (1932-2014) | കന്നട |
1995 | എം.ടി. വാസുദേവൻ നായർ (1933-) | മലയാളം |
1996 | മഹാശ്വേതാ ദേവി (1926-2016) | ബംഗാളി |
1997 | അലി സർദാർ ജാഫ്രി (1913-2000) | ഉറുദു |
1998 | ഗിരീഷ് കർണാട് (1938-) | കന്നട |
1999 | നിർമൽ വർമ (1929-2005) | ഹിന്ദി |
1999 | ഗുർദയാൽ സിങ് (1933-2016) | പഞ്ചാബി |
2000 | ഇന്ദിര ഗോസ്വാമി (1942-2011) | ആസ്സാമീസ് |
2001 | രാജേന്ദ്ര കേശവ്ലാൽ ഷാ (1923-2010) | ഗുജറാത്തി |
2002 | ഡി. ജയാകാന്തൻ (1934-2015) | തമിഴ് |
2003 | വിന്ദാ കരന്ദികർ(ഗോവിന്ദ് വിനായക് കരന്ദികർ; 1918-2010) | മറാഠി |
2004 | റഹ്മാൻ റാഹി (1925-) | കശ്മീരി |
2005 | കുൻവാർ നാരായൺ (1927-) | ഹിന്ദി |
2006 | രവീന്ദ്ര കേലേക്കർ (1925-2010) | കൊങ്കണി |
2006 | സത്യവ്രത ശാസ്ത്രി (1930-) | സംസ്കൃതം |
2007 | ഒ.എൻ.വി. കുറുപ്പ് (1931-2016) | മലയാളം |
2008 | ഷഹരിയാർ (1936-2012) | ഉർദു |
2009 | അമർ കാന്ത് (1925-2014) | ഹിന്ദി |
2009 | ശ്രീലാൽ ശുക്ല (1925-2011) | ഹിന്ദി |
2010 | ചന്ദ്രശേഖര കമ്പാർ (1937-) | കന്നട |
2011 | പ്രതിഭ റായ് (1943-) | ഒഡിയ |
2012 | റാവൂരി ഭരദ്വാജ (1927-2013) | തെലുങ്ക് |
2013 | കേദാർനാഥ് സിംഗ് (1934-) | ഹിന്ദി |
2014 | ബാലചന്ദ്ര നെമഡെ (1938-) | മറാത്തി |
2015 | രഘുവീർ ചൗധരി (1938-) | ഗുജറാത്തി |
2016 | ശംഗ ഘോഷ് | ബംഗാളി |
2017 | കൃഷ്ണ സോബ്ധി | ഹിന്ദി |