- 53–ാമത് ജ്ഞാനപീഠ പുരസ്കാരത്തിനാണ് പ്രമുഖ ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തി അർഹയായത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.
- എഴുത്തുകാരനും ചിന്തകനുമായ നാംവർ സിംഗിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
- 11 ലക്ഷം രൂപയും പ്രശസ്തിപത്രവും സരസ്വതിദേവിയുടെ വെങ്കല ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
- ജ്ഞാനപീഠം ലഭിക്കുന്ന എട്ടാമത്തെ വനിതയാണ് കൃഷ്ണ സോബ്തി.
- സിന്ദാഗ്നമ്മ, ധര്വ്വാരി, മിത്ര മസാനി. മനന്‍ കീ മന്, ടിന് പഹട്, തുടങ്ങി നിരവധി കൃതികള്‍ അവര്‍ രചിച്ചിട്ടുണ്ട്.