⏩ ഈ വര്‍ഷത്തെ 2017 ലെ പത്മപ്രഭാപുരസ്കാരത്തിന് കവി പ്രഭാവര്‍മ അര്‍ഹനായി.
ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് 'പത്മപ്രഭാ പുരസ്കാരം.
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
1996 മുതൽ തുടർച്ചയായി ഇത് നല്‍കിവരുന്നുണ്ട്.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അച്ഛന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് പത്മപ്രഭാ പുരസ്കാരം.
പത്മപ്രഭാ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക
വർഷം | പേര് |
---|---|
1996 | ഉണ്ണിക്കൃഷ്ണൻ പുതൂർ |
1997 | പൊൻകുന്നം വർക്കി |
1998 | എം. അച്യുതൻ |
1999 | എം. ലീലാവതി |
2000 | എൻ.പി. മുഹമ്മദ് |
2001 | കാക്കനാടൻ |
2002 | അക്കിത്തം |
2003 | കെ.ടി. മുഹമ്മദ് |
2004 | ഒ.എൻ.വി. കുറുപ്പ് |
2006 | പി. വത്സല |
2006 | സി. രാധാകൃഷ്ണൻ |
2007 | യു.എ.ഖാദർ |
2009 | സച്ചിദാനന്ദൻ |
2010 | എൻ.എസ്. മാധവൻ |
2011 | എം.കെ. സാനു |
2012 | സാറാ ജോസഫ് |
2013 | വിജയലക്ഷ്മി |
2014 | സി.വി. ബാലകൃഷ്ണൻ |
2015 | ബെന്യാമിൻ |
2016 | വി. മധുസൂദനൻ നായർ |
2017 | പ്രഭാവർമ്മ |