- മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2016 ലെ ജെ സി ഡാനിയേല്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്.
- ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
- തലശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍വച്ച് അടൂരിന് ജെ സി ഡാനിയേല്‍ പുരസ്കാരം സമ്മാനിക്കും.
- ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം, പദ്മവിഭൂഷണ് എന്നീ പുരസ്കാരങ്ങള്‍ അടക്കം രാജ്യത്തും പുറത്തു നിന്നുമായി നിരവധി പുരസ്കാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. പത്തോളം ദേശീയ പുരസ്കാരങ്ങളും അഞ്ചോളം സംസ്ഥാന പുരസ്കാരങ്ങളും അടൂര്‍ സ്വന്തമാക്കിയിട്ടുണ്ട്.
പുരസ്കാര ജേതാക്കൾ
നമ്പർ | വർഷം | ജേതാവ് |
---|---|---|
1 | 1992 | ടി.ഇ. വാസുദേവൻ |
2 | 1993 | തിക്കുറിശ്ശി സുകുമാരൻ നായർ |
3 | 1994 | പി. ഭാസ്കരൻ |
4 | 1995 | അഭയദേവ് |
5 | 1996 | എ. വിൻസെന്റ് |
6 | 1997 | കെ. രാഘവൻ |
7 | 1998 | വി. ദക്ഷിണാമൂർത്തി |
8 | 1999 | ജി. ദേവരാജൻ |
9 | 2000 | എം. കൃഷ്ണൻനായർ |
10 | 2001 | പി.എൻ. മേനോൻ |
11 | 2002 | കെ.ജെ. യേശുദാസ് |
12 | 2003 | ആർക്കും നൽകിയില്ല |
13 | 2004 | മധു |
14 | 2005 | ആറന്മുള പൊന്നമ്മ |
15 | 2006 | മങ്കട രവിവർമ |
16 | 2007 | പി. രാമദാസ് |
17 | 2008 | കെ. രവീന്ദ്രൻ നായർ |
18 | 2009 | കെ.എസ്. സേതുമാധവൻ. |
19 | 2010 | നവോദയ അപ്പച്ചൻ |
20 | 2011 | ജോസ് പ്രകാശ് |
21 | 2012 | ജെ. ശശികുമാർ |
22 | 2013 | എം.ടി. വാസുദേവൻ നായർ |
23 | 2014 | ഐ.വി. ശശി |
24 | 2015 | കെ ജി ജോർജ്ജ് |
23 | 2016 | അടൂർ ഗോപാലകൃഷ്ണൻ |
Related Topics (ഉറപ്പായും വായിച്ചിരിക്കേണ്ടത് ) : 2016 ലെ പ്രധാന പുരസ്കാരങ്ങള്‍
For More Updates Please Like Our Page
For More Updates Please Join Our Group