- ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ പ്രഥമ ഒ.എന്‍.വി സാഹിത്യ പുരസ്കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായതായി അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
- മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി, സി രാധാകൃഷ്ണന്, പ്രഭാവര്‍മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
- ഒ.എന്‍.വി യുവസാഹിത്യ പുരസ്കാരത്തിന് ആര്യാഗോപിയുടെ ‘അവസാനത്തെ മനുഷ്യന്’, സുമേഷ് കൃഷ്ണന്റെ ‘രുദ്രാക്ഷം’ എന്നീ കൃതികളും തിരഞ്ഞെടുത്തു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
- പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്, പ്രൊഫ. എ.ജി ഒലീന എന്നിവരാണ് യുവസാഹിത്യ പുരസ്കാരസമിതി അംഗങ്ങള്‍. മെയ് 27ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.