User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

⏩ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം പ്രശസ്ത തെലുങ്ക് സംവിധായകനും നടനുമായ കാശിനാഥുനി വിശ്വനാഥ് എന്ന കെ. വിശ്വനാഥിന്.

 10 ലക്ഷം രൂപയും സ്വര്‍ണ കമലവും അടങ്ങുന്ന പുരസ്കാരം മേയ് മൂന്നിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിക്കും

 ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2016ലെ പുരസ്കാരം വിശ്വനാഥിന് നല്‍കാന്‍ തീരുമാനിച്ചത് 

 48 -ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മേയ് മൂന്നിന് ഡൽഹിയിൽ രാഷ്‌ട്രപതി പുരസ്‌കാരം സമ്മാനിക്കും

 1965-ൽ തെലുങ്ക് ചിത്രമായ 'ആത്മ ഗൗരവ' ത്തിലൂടെ സംവിധാന രംഗത്തെത്തിയ കെ.വിശ്വനാഥ് ദേശീയ പുരസ്‌കാരം നേടിയ പ്രശസ്തമായ ശങ്കരാഭരണം, സപ്തദി, സാഗര സംഗമം എന്നിവ ഉൾപ്പെടെ വിവിധ ഭാഷകളിലായി അമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സർഗം, ഈശ്വർ, കാംചോർ, ജാഗ് ഉത്ത ഇൻസാൻ, സംഗീത് തുടങ്ങിയ ഹിന്ദി ചിത്രങ്ങളും സംഗീത സംഗമം എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.

 1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പത്തു തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി. ശങ്കരാഭരണം, സര്‍ഗം, സാഗര സംഗമം, സ്വാതി മുത്യം, സപ്തപതി, കാംചോര്‍, സാന്‍ജോഗ്, ജാഗ് ഉതാ ഇന്‍സാന്‍, ഇൗശ്വര്‍ എന്നിവ അദ്ദേഹത്തിെന്‍റ പ്രശസ്ത സിനിമകളാണ്.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )