User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 


2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ?

 : കേദാർനാഥ് സിങ്.


2014 ലെ ജ്ഞാനപീഠ പുരസ്കാരം എത്ര രൂപയാണ് ?

 :11 ലക്ഷം രൂപയും പ്രശസ്തിപത്രവും.

 

കേദാർനാഥ് സി ങിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഏത് വർഷമാണ് ?

 :1989 ൽ.

 

2014 ലെ ഹരിതനോബൽ പുരസ്കാരം ലഭിച്ചതാർക്ക് ?

 :രമേഷ് അഗർവാൾ.

 

2014 ലെ ഹരിതനോബൽ പുരസ്കാരം രമേഷ് അഗർവാളിന്ന് ലഭിച്ചത് ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് ?

 :ഛത്തിസ്ഗഢിലെ ഖനന മാഫിയക്കെതിരെ പ്രവർത്തിച്ചതിന്.


ഏത് വർഷം മുതലാണ് ഹരിത നോബൽ പുരസ്കാരം നൽകി വരുന്നത് ?

 :1990 മുതൽ.


ഹരിത നോബൽ പുരസ്കാരത്തിന്റെ യഥാർഥ നാമം എന്താണ് ?

 :ഗോൾഡ്മാൻ എൻവയോണ്മെന്റൽ പ്രൈസ് .


ഹരിത നോബൽ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?

 :1.75 ലക്ഷം ഡോളർ(1.05 കോടി രൂപ).


2014 ലെ അശോകചക്രം ലഭിച്ചത് ആർക്കാണ് ?

 :മേജർ മുകുന്ദ് വരദരാജൻ.

2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാൻ ലഭിച്ചതാർക്ക് ?

 :കവിയും നിരൂപകാനായ പുതുശ്ശേരി രാമചന്ദ്രന്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസാമ്മാനത്തുക എത്രയാണ് ?

 :1 ലക്ഷം രൂപയും ഫലകവും.

2014 ലെ സദ്ഭാവന പുരസ്കാർസ്കാരം ലഭിച്ചതാർക്ക് ?

 :ബോളിവുഡ് സംവിധായകാനയ മുസഫർ അലി.

രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരത്തുക എത്രയാണ് ?

 :അഞ്ച് ലക്ഷം രൂപ.

2013 ലെ ദാദാസാഹിബ് പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

 :ചലച്ചിത്ര ഗാനരചയിതാവായ ഗുൽസാർ.

ഏത് വർഷത്തെ ഗ്രാമി പുരസ്കാരമാണ് ഗുൽസാറിന് ലഭിച്ചത് ?

 :2010 ൽ.

2012 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഗാനരചയിതാവ് ?

 :ഗുൽസാർ.

2012 ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം ലഭിച്ചതാർക്ക് ?

 :ഗുൽസാർ.

2014 ലെ ജ്ഞാന പീഠസമിതിയുടെ 27 മത് മൂർത്തി ദേവി പുരസ്കാരം ലഭിച്ചതാർക്ക് ?

 :സി.രാധാകൃഷ്ണൻ.

സി.രാധാകൃഷ്ണന്റെ ഏത് നോവലിനാണ് 2014 ലെ മൂർത്തി ദേവി പുരസ്കാരം ലഭിച്ചത് ?

 :തീക്കടൽ കടഞ്ഞ് തിരുമധുരം.

സി.രാധാകൃഷ്ണന് മുൻപ് ആർക്കാണ് മൂർത്തിദേവി പുരസ്കാരം ലഭിച്ചത് ?

 :അക്കിത്തം.

മൂർത്തിദേവി പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?

 :4 ലക്ഷം രൂപ സരസ്വതി ശില്പവും ഫലകവും അടങ്ങുന്നത് .

2014 ലെ കവിതാവിഭാഗത്തിലുള്ള പുലിറ്റ്സർ പുരസ്കാരം ലഭിച്ചതാർക്ക് ?

 :വിജയ് ശേഷാദ്രി.

പുലിറ്റ്സർ പുരസ്കാരം ലഭിക്കുന്ന എത്രാമത്തെ ഭാരതീയനാണ് വിജയ് ശേഷാർദ്രി ?

 :അഞ്ചാമത്തെ.

വിജയ് ശേഷാദ്രിയുടെ ഏത് പുസ്തകത്തിനാണ് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത് ?

 :3 സെക്ഷൻസ്.

പുലിറ്റ്സർ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?

 :10000 യു.എസ്.ഡോളർ.

പുലിറ്റ്സർ പുരസ്കാർ നല്കുന്നത് ആരാണ് ?

 :കൊളംബിയൻ സർവ്വകലാശാല.

ആരുടെ പേരിലാണ് പുലിറ്റ്സർ പുരസ്കാരം നൽകുന്നത് ?

 :അമേരിക്കൻ പത്രപ്രവർത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്സർ.

ഏത് വർഷം മുതലാണ് പുലിറ്റ്സർ പുരസ്കാരം നൽകി വരുന്നത് ?

 :1917 മുതൽ.

ഗണിതശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏത് ?

 :ഫീൽ ഡ്സ് മെഡൽ.

2014 ലെ ഗണിത ശാസ്ത്ര നോബേൽ നേടിയ ഇന്ത്യൻ വംശജൻ ?

 :മഞ്ജുൾ ഭാർഗവ.

എത്ര വർഷത്തിൽ ഒരിക്കലാണ് ഫീൽഡ്സ് മെഡൽ നൽകുന്നത് ?

 :നാലു വർഷത്തിൽ ഒരിക്കൽ.

എത്ര രൂപയാണ് ഫീൽഡ്സ് മെഡലിന്റെ സമ്മാനത്തുക ?

 :15000 യു.എസ്.ഡോളർ.

78 വർഷത്തിൽ ആദ്യമായ് ഫീൽഡ്സ് മെഡൽ നേടിയ ഇറാനിയൻ വംശജ വനിത ?

 :മറിയം മിർസാഖനി.

മഞ്ജുൾ ഭാർഗവ് ഏത് സർവ്വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് ?

 :പ്രിൻസ്റ്റൺ സർവ്വകലാശാല.

ആരാണ് ഗോൾഡൻ പുരസ്കാരം നൽകിയത് ആരാണ് ?

 :വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് ആന്റ് ന്യൂസ് പബ്ളിഷേഴ്സ്(വാൻ-ഇൻഫ്ര).

2014 ലെ ഗോൾഡൻ പുരസ്കാരം നേടിയത് ആരാണ് ?

 :എത്യോപ്യൻ ജേണലിസ്റ്റ് ഇസ്കിന്ദർ നെഗ.

ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് ഗോൾഡൻ പെൻ പുരസ്കാരം നൽകുന്നത് ?

 :പത്രപ്രവർത്തനം.

2013 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്ക് ?

 :പ്രശസ്ത ഹിന്ദി സാഹിത്യകാരനായ ഗോവിന്ദ മിശ്ര.

ഏത് കൃതിക്കാണ് ഗോവിന്ദ് മിശ്രയ്ക്ക് സരസ്വതി സമ്മാൻ ലഭിച്ചത് ?

 :ധൂൽ പൗമോ പാർ.

ആരാണ് സരസ്വതി സമ്മാൻ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത് ?

 :കെ.കെ.ബിർളാ ഫൗണ്ടേഷൻ.

സരസ്വതി സമ്മാനിന്റെ പുരസ്കാര ത്തുക എത്രയാണ് ?

 :10 ലക്ഷം.

ഇന്ത്യൻ വംശജനായ ഏത് കാർഷിക ശാസ്ത്രജ്ഞനാണ് കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന ലോക ഭക്ഷ്യപുരസ്കാരത്തി നർഹനായത് ആര് ?

 :സഞ്ജയ രാജാ.

2014 ലെ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടിയത് ആരെല്ലാം ?

 :എഡ്വേഡ് സ്നോഡനും ദ ഗാർഡിയൻ എഡിറ്റർ അലൻ റസ്ബ്രിഡ്ഗറും.

2014 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ് ?

 :വിഷ്ണുനാരായണൻ നമ്പൂതിരി.

2014 ലെ വയലാർ പുരസ്കാരം നേടിയത് ആരാണ് ?

 :കെ.ആർ.മീര.

കെ.ആർ.മീരയുടെ ഏത് കൃതിക്കാണ് 2014 ലെ വയലാർ പുരസ്കാരം ലഭിച്ചത് ?

 :ആരാച്ചാർ.

2014 ലെ മാൻ ബുക്കർ പുരസ്കാരം ലഭിച്ചതാർക്ക് ?

 :ഓസ്ത്രേലിയൻ എഴുത്തുകാരനായ റിച്ചാർഡ് ഫ്ളാനഗൻ.

2014 ലെ മാൻ ബുക്കർ പുരസ്കാരം റിച്ചാർഡ് ഫ്ളാനഗനന്റെ ഏത് പുസ്തകത്തിനാണ് ലഭിച്ചത് ?

 :ഓരണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി രചിച്ച “ദി നാരോ റോഡ് ടു ദി ഡീപ് നോർത്ത് ” .

2014 ലെ മികച്ച പരിശീലയ്ക്കുള്ള ജി.വി.രാജ പുരസ്കാരം നേടിയതാര് ?

 :പി.ടി.ഉഷ.

2014 ലെ ജി.വി.പുരസ്കാരം നേടിയത് ആരെല്ലാം ?

 :അത് ലറ്റുകളായ അഞ്ജു ബോബി ജോർജ്,ഒ.പി.ജയ്ഷ,ജിതിൻ തോമസ്, വോളിബോൾ താരമായ ടോം ജോസഫ്.

2014 ലെ എം.എസ്.സുബ്ബുലക്ഷ്മി പുരസ്കാരം നേടിയത് ആര് ?

 :കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി.


2014 ലെ പെൻപിന്റർ പുരസ്കാരം നേടിയത് ?

 :സൽമാൻ റുഷ്ദി.

2014 ലെ മിസ് കേരള ആരാണ് ?

 :ഗായത്രി സുരേഷ്.

2013 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

 :സുഗതകുമാരി.

2014 ലെ കേരള സാഹിത്യ അക്കാദമിയുടെ നോവൽ വിഭാഗത്തിൽ പുരസ്കാരം നേടിയത് ?

 :കെ.ആർ.മീര(ആരാച്ചാർ).

കേരള സാഹിത്യ അക്കാദമിയുടെ കവിതാ വിഭാഗത്തിൽ പുരസ്കാരം നേടിയത് ?

 :കെ.ആർ.ടോണി(ഓ മാനിഷാദ).

കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ വിഭാഗത്തിൽ പുരസ്കാരം നേടിയത് ?

 :തോമസ് ജോസഫ് (മരിച്ചവർ സിനിമ കാണുകയാണ് ).

2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത് ?

 :സുഭാഷ് ചന്ദ്രൻ(മനുഷ്യന് ഒരു ആമുഖം).

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )