Star InactiveStar InactiveStar InactiveStar InactiveStar Inactive
 

• തമിഴ്‌നാടിന്റെ 13 ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് - എടപ്പാടി കെ.പളനിസ്വാമി

• അനധികൃത സ്വത്തു സമ്പാദനക്കേസിൽ അടുത്തിടെ സുപ്രീം കോടതി ശിക്ഷിച്ച AIADMK ജനറൽ സെക്രട്ടറി - വി.കെ ശശികല (അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ശശികലക്ക് ശിക്ഷാ കാലാവധി (നാലു വർഷം) കഴിഞ്ഞാൽ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ബെംഗളൂരു വിചാരണ കോടതിയുടെ 2014-ലെ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്)

• കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് - വികാസ് സ്വരൂപ് (നിലവിൽ വിദേശകാര്യ വക്താവായ ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ് 'Q & A')

• ഫിലിപ്പീൻസിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായത് - നരീന്ദർ ചൗഹാൻ

• അമേരിക്കയിലേക്കുള്ള പാക്കിസ്ഥാന്റെ അംബാസഡറായി നിയമിതനാകുന്നത് - ഐസസ് അഹമ്മദ്

• പാക്കിസ്ഥാന്റെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി - തെഹ്മിന ജാന്‍ജുവ

• ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച് ചരിത്രനേട്ടം കൈവരിച്ച ഐ.എസ്.ആർ.ഒ യുടെ വിക്ഷേപണ വാഹനം - PSLV-C37

• ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച PSLV-C37 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടർ - ബി.ജയകുമാർ

• അടുത്തിടെ Kalimpong എന്ന പുതിയ ജില്ല രൂപീകരിച്ച സംസ്ഥാനം - പശ്ചിമ ബംഗാൾ (ഇതോടെ പശ്ചിമ ബംഗാളിലെ ആകെ ജില്ലകൾ 21 ആയി)

• ഗ്രാമി അവാർഡ്‌സ് 2017-ൽ (59th) ആൽബം, റെക്കോർഡ്, സോങ് എന്നിവയ്ക്കുൾപ്പെടെ അഞ്ചു പുരസ്‌കാരങ്ങൾ നേടിയ ബ്രിട്ടീഷ് ഗായിക - അഡേൽ

• വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ്‌സ് 2017-ൽ മികച്ച ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടത് - ബുർഹാൻ ഒസ്‌ബിലികി (അസോസിയേറ്റഡ് പ്രസ്സ്) (തുർക്കിയിലെ റഷ്യൻ അംബാസഡർ ആന്ദ്രേ കാർലോവ് വെടിയേറ്റു മരിക്കുന്ന ദൃശ്യം പകർത്തിയതിനാണ് പുരസ്‌കാരം)

• ഭിന്നശേഷിക്കാർക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി - കൈവല്യ പദ്ധതി

• 2016-ലെ ലോകത്തെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ്‌ അവാർഡിന്‌ അർഹനായത്‌ - ഉസൈൻ ബോൾട്ട്‌, ജമൈക്ക (അത്‌ലറ്റിക്സ്)

• 2016-ലെ ലോകത്തെ ലോകത്തെ മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ്‌ അവാർഡിന്‌ അർഹയായത്‌ - സിമോണ ബൈൽസ്, അമേരിക്ക (ജിംനാസ്റ്റിക്സ്)

• മറ്റു പുരസ്‌കാര ജേതാക്കൾ : Comeback of the year - മൈക്കൽ ഫെൽപ്‌സ്, അമേരിക്ക (നീന്തൽ)

• Team of the year - ചിക്കാഗോ കബ്‌സ്, അമേരിക്ക (ബേസ്ബാൾ)

• Sportsperson of the year with a disability - ബിയാട്രിസ് വിയോ, ഇറ്റലി (വീൽചെയർ ഫെൻസിങ്)

• Breakthrough of the year - നിക്കോ റോസ്ബെർഗ്, ജർമനി (ഫോര്‍മുല വണ്‍)

• Action Sportsperson of the year - റേച്ചൽ അതർട്ടൺ, ബ്രിട്ടൻ (റേസിംഗ് സൈക്ലിസ്റ്റ്‌)

• Spirit of sport - ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്, ഇംഗ്ലണ്ട്

• Sporting Inspiration - റിയോ ഒളിമ്പിക്സ് അഭയാർത്ഥി ടീം

• Best Sporting Moment - ബാഴ്‌സലോണ അണ്ടർ-12 ടീം, സ്‌പെയിൻ

• അടുത്തിടെ പരമ്പരാഗത പോത്ത് ഓട്ട മത്സരമായ കംബാല നിയമവിധേയമാക്കുന്നതിനുള്ള ബില്ല് പാസാക്കിയ നിയമസഭ - കർണാടക നിയമസഭ

• ശക്തമായ മഴയും മഞ്ഞുവീഴ്ച്ചയും കാരണം അപകടാവസ്ഥയിലായ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ഓറോവില്ലെ അണക്കെട്ട് (കാലിഫോർണിയ)

• ഐ ലീഗിലും ദേശീയ ലീഗിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്‍ബോളർ എന്ന റെക്കോർഡിന് അർഹനായത് - സുനിൽ ഛേത്രി (ബൈച്യുങ് ബൂട്ടിയയുടെ 89 ഗോളുകയുടെ റെക്കോർഡാണ് മറികടന്നത്)

• കേരളത്തിൽ ഭിന്നലിംഗക്കാർക്കായി രൂപീകരിച്ച ആദ്യ കുടുംബശ്രീ യൂണിറ്റ് - മനസ്വിനി (കോട്ടയം)

• ന്യൂസിലന്‍ഡ് ഗ്രാന്‍ പ്രി റേസിങ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ആദ്യ ഇന്ത്യൻ ഡ്രൈവർ - ജെഹാന്‍ ദാരുവാല

• അടുത്തിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലെ യു.എ.ഇ അംബാസഡർ - ജുമാ മുഹമ്മദ് അബ്ദുല്ല അൽ കഅബി

• കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്‌കാരത്തിന് അർഹരായത് - സാബിത്രി ഹെയ്‌സനം, ഹെയ്‌സനം കനൈലാൽ (മരണാനന്തരം)

• യു.എസ് ട്രെഷറി സെക്രട്ടറിയായി നിയമിതനായത് - Steven Mnuchin

• പ്രഥമ അക്ബർ കക്കട്ടിൽ സാഹിത്യ അവാർഡിന് അർഹനായത് - എൻ.എസ് മാധവൻ (കൃതി - പഞ്ചകന്യകകൾ)

• അസോച്ചം (Associated Chambers of Commerce and Industry of India) പ്രസിഡന്റായി നിയമിതനായത് - സന്ദീപ് ജജോദിയ

• ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായത് - ജോ റൂട്ട്

• അടുത്തിടെ മലേഷ്യയിൽ വധിക്കപ്പെട്ട, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ്‌ ഉന്നിന്റെ അർധ സഹോദരൻ - കിം ജോങ്ങ്‌ നാം

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (IMG) ഡയറക്ടറായി നിയമിതനായത് - ടി.പി സെൻകുമാർ

• അടുത്തിടെ ഇന്ത്യൻ മാജിക് അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ദ്രജാല ബ്രഹ്മ പുരസ്‌കാരത്തിന് അർഹനായത് - മജീഷ്യൻ ഗോപിനാഥ് മുതുകാട്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )