Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

• അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവും മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റുമായ വ്യക്തി

  : - ഇ.അഹമ്മദ്

 

• കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി

  : - ഇ.അഹമ്മദ് (2014-ൽ മലപ്പുറത്തുനിന്ന് 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം)

 

• ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രി പദം വഹിച്ച മലയാളി

  : - ഇ.അഹമ്മദ് (3650 ദിവസം) (എ.എം തോമസിന്റെ 3577 ദിവസമെന്ന റെക്കോർഡാണ് മറികടന്നത്)

 

• India's Voice at the United Nations എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

  : - ഇ.അഹമ്മദ്

 

• ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആദ്യമായി ശിക്ഷിക്കപ്പെട്ട വ്യക്തി

  : - ഹരിനാരായൺ റായ് (മുൻ ജാർഖണ്ഡ് മന്ത്രി)

 

• റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി

  : - അരുൺ ജെയ്റ്റ്ലി

 

• ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവിനു വ്യത്യസ്തമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി

  : - അരുൺ ജെയ്റ്റ്ലി

(അടിസ്ഥാന സൗകര്യ വികസനത്തിന് 3.96 ലക്ഷം കോടി,
പ്രധാനമന്ത്രി ആവാസ് യോജനക്ക് 23,000 കോടി,
20,000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികൾ, 
വ്യാപാരികള്‍ക്കായി ആധാര്‍ അധിഷ്‌ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം,
 കറൻസി ഇടപാട് പരിധി മൂന്നുലക്ഷം,
 ദേശീയ പാത വികസനത്തിനായി 64,000 കോടി രൂപ, 
500 റെയില്‍വേ സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദം,
 2019ഓടെ മുഴുവൻ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ്, 
ഗുജറാത്തിലും ജാര്‍ഖണ്ഡിലും രണ്ടു പുതിയ എയിംസുകള്‍,
 1.5 ലക്ഷം ഗ്രാമങ്ങളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ്, 
മുഴുവൻ ഗ്രാമങ്ങളിലും 2018 മെയ് മാസത്തോടെ വൈദ്യുതി, 
പ്രവേശന പരീക്ഷകൾക്കായി ഏകീകൃത സംവിധാനം, 
തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ, ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി, 
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍ അധിഷ്‌ഠിത കാര്‍ഡ്, ഒരു കോടിയിലേറെയുള്ള വരുമാനത്തിന് 15 ശതമാനം സർചാർജ്, 
രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തികളിൽ നിന്ന് പണമായി വാങ്ങാവുന്ന സംഭാവന 2000 മാത്രം, 
രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന 2000 രൂപക്കു മുകളിലുള്ള സംഭാവനകൾക്ക് ഇലക്ടറൽ ബോണ്ട് 

തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ)

 

• 2017-ലെ ലോക തണ്ണീർത്തട ദിനത്തിന്റെ സന്ദേശം

  : - 'Wetlands for Disaster Risk Reduction'

 

• ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറലായി (Investigation) നിയമിതനായത് -

  : പി.വി.കെ റെഡ്ഡി

 

• ലോകത്താദ്യമായി സ്ത്രീകളിൽ ട്രീമാൻ രോഗം (ശരീരത്തിൽ മരച്ചില്ലകൾ പോലെ അരിമ്പാറകൾ വളരുന്ന രോഗം) റിപ്പോർട്ട് ചെയ്ത രാജ്യം

  : - ബംഗ്ലാദേശ്

 

• ആഫ്രിക്കൻ യൂണിയന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്

  : - ആൽഫ കോണ്ടെ (ഗ്വിനിയ പ്രസിഡന്റ്)

 

• ആഫ്രിക്കൻ യൂണിയൻ കമ്മീഷന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്

  : - മൂസ ഫക്കി മഹമദ്‌ (ചാഡ്)

 

• 33 വർഷത്തിനു ശേഷം ആഫ്രിക്കൻ യൂണിയനിൽ അടുത്തിടെ വീണ്ടും അംഗത്വം നേടിയ രാജ്യം  : - മൊറോക്കോ (ഇതോടെ ആഫ്രിക്കൻ യൂണിയന്റെ അംഗസംഖ്യ 55 ആയി)

 

• അടുത്തിടെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമശ്രേണിയിലെ ആദ്യ കണ്ണിയെന്നു കരുതപ്പെടുന്ന സാക്കോർഹൈറ്റസ് എന്ന സൂക്ഷ്മജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം

  : - ചൈന

 

• ഫോസിൽ ഇന്ധനത്തിനായുള്ള നിക്ഷേപങ്ങൾ പൂർണമായും ഇല്ലാതാക്കാൻ തീരുമാനിച്ച ആദ്യ രാജ്യം

  : - അയർലൻഡ്

 

• യാത്രയ്ക്കിടയിൽതന്നെ ട്രെയിന്റെ ബർത്തുകളും ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആരംഭിച്ച പദ്ധതി

  : - ഓൺബോർഡ് ഹൗസ് കീപ്പിങ് സർവീസ്

 

• അസം നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്

  : - ഹിതേന്ദ്രനാഥ് ഗോസ്വാമി

 

• ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2012-ലെ ലണ്ടൻ ഒളിമ്പിക്സ് 4X400 മീറ്റർ വനിതാ റിലേയിലെ വെള്ളി മെഡൽ നഷ്ടമായ രാജ്യം

  : - റഷ്യ (ഇതോടെ ജമൈക്ക വെള്ളി മെഡലിനും യുക്രൈൻ വെങ്കല മെഡലിനും അർഹരായി. അമേരിക്കയാണ് സ്വർണ മെഡൽ ജേതാക്കൾ)

 

• ഉത്തേജകമരുന്ന് പരിശോധനയുടെ ചട്ടങ്ങൾ ലംഘിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കപ്പെട്ട വെസ്റ്റ് ഇൻഡീസ് താരം

  : - ആന്ദ്രെ റസൽ

 

• സംസ്ഥാനത്തെ മുഴുവൻ ഐ.ടി പാർക്കുകളുടെയും സംരക്ഷണ ചുമതല ഏറ്റെടുത്ത കേരള പോലീസിന്റെ സുരക്ഷാ സേന

  : - സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (SISF)

 

• അന്തരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ആറു വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം

  : - യുസ്‌വേന്ദ്ര ചാഹൽ (ഇംഗ്ലണ്ടിനെതിരെ)

 

• ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്

  : - യുസ്‌വേന്ദ്ര ചാഹൽ

 

• ഇന്ത്യയിൽ നോട്ട് പിൻവലിച്ച 2016 നവംബർ 9 മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ നടന്ന ഉയർന്ന നിക്ഷേപങ്ങൾ പരിശോധിക്കാൻ ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച പദ്ധതി

  : - Operation Clean Money

 

• അടുത്തിടെ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) മറികടക്കാൻ നിയമസഭയിൽ ബില്ലുകൾ അവതരിപ്പിച്ച സംസ്ഥാനം

  : - തമിഴ്‌നാട്

 

• വീടുകളിൽ ശുചിമുറിയുള്ളവർക്കു മാത്രം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന നിയമം നടപ്പാക്കുന്ന സംസ്ഥാനം

  : - മഹാരാഷ്ട്ര

 

• ബോർഡർ റോഡ് ഓർഗനൈസേഷന്റെ പുതിയ ഡയറക്ടർ ജനറൽ

  : - ലഫ്.ജനറൽ എസ്.കെ ശ്രീവാസ്തവ

 

• കായംകുളം താപവൈദ്യുത നിലയത്തിന്റെ പുതിയ ജനറൽ മാനേജരായി നിയമിതനായത്

  : - കുനാൽ ഗുപ്ത

 

• ഈ വർഷത്തെ തോപ്പിൽ ഭാസി പ്രതിഭ പുരസ്‌കാരത്തിന് അർഹനായത്

  : - നെടുമുടി വേണു

 

• ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ അമരസംഗീത ഗന്ധർവ പുരസ്‌കാരത്തിന് അടുത്തിടെ അർഹനായത്

  : - കെ.ജെ യേശുദാസ്

 

• ഓൾ ഇന്ത്യ വീരശൈവ മഹാസഭയുടെ പ്രഥമ ബസവരത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്

  : - എം.എം കൽബുർഗി

 

• പാസ്‌പോർട്ട് വെരിഫിക്കേഷൻ വേഗത്തിലാക്കാൻ കേരള പോലീസ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ

  : - eVIP (ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇന്റർഫേസ് ഫോർ പാസ്‌പോർട്ട് ആപ്ലിക്കേഷൻ)

 

• കാൻസർ രോഗികളുടെ ചികിത്സ സുഗമമാക്കാൻ വെർച്വൽ ട്യൂമർ ബോർഡ് (VTB) എന്ന ഓൺലൈൻ സംവിധാനം ആരംഭിച്ച ആശുപത്രി

  : - ടാറ്റ മെമ്മോറിയൽ ഹോസ്‌പിറ്റൽ

 

• കേരളത്തിലെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന വാണിജ്യ വകുപ്പ് നടത്തുന്ന 'വ്യാപാർ - 2017' മീറ്റിനു വേദിയാകുന്ന നഗരം

  : - കൊച്ചി

 

• രാജീവ് ഗാന്ധി വധത്തെക്കുറിച്ച് മുൻകൂട്ടി പ്രവചിച്ച 'ഇന്ത്യ രാജീവിനു ശേഷം’ (India After Rajiv) എന്ന റിപ്പോർട്ട് തയ്യാറാക്കിയ രഹസ്യാന്വേഷണ ഏജൻസി

  : - സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA) (അമേരിക്ക)

 

• കേരളത്തിൽ പുതുതായി രൂപീകരിച്ച പ്രൊഫഷണൽ ഫുട്‍ബോൾ ക്ളബ്

  : - ഗോകുലം എഫ്.സി

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )