Print
Category: CURRENT AFFAIRS
Hits: 758
Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

• അടുത്തിടെ ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തം വിപുലപ്പെടുത്താനും മനുഷ്യക്കടത്തു തടയാനും ഗതാഗതം, സൈബർ സുരക്ഷ, സമുദ്ര വ്യാപാരം, ഊർജരംഗം എന്നീ മേഖലകളിൽ സഹകരിക്കാനും കരാർ ഒപ്പിട്ട രാജ്യം

 : - യു.എ.ഇ

• 2017-ലെ കീർത്തിചക്ര ബഹുമതിക്ക് അർഹരായത്

 : - മേജര്‍ രോഹിത് സുരി, ഹവില്‍ദാര്‍ പ്രേം ബഹാദൂര്‍ രെശ്മി മഗർ (മരണാനന്തരം)

• 2017-ലെ പരം വിശിഷ്ട സേവ മെഡലിന് അർഹരായ മലയാളികൾ

 : - പി.എം ഹാരിസ് (കരസേന)

           വേലു നായർ (കരസേന)

           മനോജ് കുമാർ ഉണ്ണി (കരസേന)

           ബോബി ചെറിയാൻ മാത്യൂസ് (കരസേന)

           എസ്.ആർ.കെ നായർ (വ്യോമസേന)

• ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി

 : - ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (അബുദാബി കിരീടാവകാശി)

• ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിൽ പങ്കെടുത്ത അറബ് രാജ്യം

 : - യു.എ.ഇ (ഫ്രാൻസിന് ശേഷം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്ക് സൈന്യത്തെ അയച്ച ആദ്യ രാജ്യമാണ് യു.എ.ഇ)

• ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ നാവികസേനയെ നയിച്ച മലയാളി വനിത

 : - ലഫ്.കമാൻഡർ അപർണ നായർ

• രൂപീകരിച്ച് 33 വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത ഇന്ത്യയുടെ അർധ സൈനിക വിഭാഗം

 : - നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)

• 68 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിച്ച എൻ.എസ്.ജിയുടെ ആന്റി-ഹൈജാക്കിങ് വാഹനം

 : - ഷെർപ്പ

• 68 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ ഫ്ളൈ പാസ്റ്റ് നടത്തിയ ഇന്ത്യയുടെ തദ്ദേശീയ നിർമിത ലഘു യുദ്ധവിമാനം

 : - തേജസ്

• 68 ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ത്യൻ ത്രിവർണ പതാക എൽ.ഇ.ഡി വെളിച്ചമുപയോഗിച്ച് പ്രദർശിപ്പിച്ച കെട്ടിടം -

 : ബുർജ് ഖലീഫ (ദുബായ്)

• 2017-ലെ പത്മഭൂഷൺ ജേതാക്കൾ

 : - വിശ്വമോഹൻ ഭട്ട് (സംഗീതജ്ഞൻ)

           സ്വാമി നിരഞ്ജന നന്ദ സരസ്വതി (യോഗ ഗുരു )

           രത്നസുന്ദർ മഹാരാജ് (ആത്മീയ ഗുരു)

           ഡോ. ദേവി പ്രസാദ് ദ്വിവേദി (വിദ്യാഭ്യാസ ഗവേഷകൻ)

           തെഹെംന്റൺ ഉദ്വാദിയ (ശസ്ത്രക്രിയാവിദഗ്ധന്‍)

           മഹാചക്രി സിരിന്ധോൺ (തായ്‌ലൻഡ് രാജ്ഞി)

           മരണാനന്തര ബഹുമതിയായി ലഭിച്ചത് - ചോ രാമസ്വാമി (സാഹിത്യകാരൻ/മാധ്യമപ്രവർത്തകൻ/അഭിനേതാവ്)

• അടുത്തിടെ കായിക മേഖലയിൽ നിന്ന് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്

 : - വിരാട് കോഹ്‌ലി (ക്രിക്കറ്റ്)

           സാക്ഷി മാലിക് (ഗുസ്തി)

           ദീപ കർമാകർ (ജിംനാസ്റ്റിക്സ്)

           ശേഖർ നായിക് (ഇന്ത്യയുടെ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ)

           മാരിയപ്പൻ തങ്കവേലു (പാരാലിംപിക്സ് ഹൈജംപ് താരം)

           ദീപ മാലിക് (പാരാലിംപിക്സ് അത്‌ലറ്റ്)

           വികാസ് ഗൗഡ (ഡിസ്‌കസ് ത്രോ)

• 2017-ൽ മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ച പ്രശസ്ത എയ്ഡ്‌സ് ഗവേഷക

 : - സുനിതി സോളമൻ

• അടുത്തിടെ മേഘാലയയുടെ ഗവർണർ പദവി രാജിവെച്ച വ്യക്തി

 : - വി.ഷൺമുഖനാഥൻ (അസം ഗവർണർ ബൻവരിലാൽ പുരോഹിതിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്)

• കേരളത്തിൽ ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന സർക്കാർ ആശുപത്രി

 : - തിരുവനന്തപുരം മെഡിക്കൽ കോളേജ്

• ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2016-ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡെക്‌സിൽ ഒന്നാമതെത്തിയ രാജ്യങ്ങൾ

 : - ഡെൻമാർക്ക്‌, ന്യൂസീലാൻഡ് (ഇന്ത്യയുടെ സ്ഥാനം - 79)

• ജനങ്ങളുടെ ആരോഗ്യ, ചികിത്സാ വിവരങ്ങൾ കമ്പ്യൂട്ടർവത്കരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകൃത കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി

 : - ഇ-ഹെൽത്ത് (ജീവൻരേഖ)

• ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) ആരംഭിച്ച സ്ഥലം

 : - മേത്തഗള്ളി (മൈസൂരു)

• അടുത്തിടെ മിലിട്ടറി കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ഡി.എസ്.എൻ -2 (Kirameki-2) വിക്ഷേപിച്ച രാജ്യം

 : - ജപ്പാൻ

• മണിപ്പൂരിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ 96,000 ലിറ്റർ ഇന്ധനമെത്തിക്കാനായി ഉപയോഗിക്കുന്ന വ്യോമസേന വിമാനം

 : - C-17 Globemaster

• നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണിപ്പൂർ സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കഷൻ

 : - E-Manipur Election

• കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക വിഭാഗം മേധാവിയായി നിയമിതനായത്

 : - എം.കെ ഐസക് കുട്ടി

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )