Star InactiveStar InactiveStar InactiveStar InactiveStar Inactive
 

• അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി അധികാരമേറ്റത്

 : - ഡൊണാൾഡ് ജെ.ട്രംപ്

• അമേരിക്കയുടെ 48 ാമത്തെ വൈസ് പ്രസിഡന്റായി അധികാരമേറ്റത്

 : - മൈക്ക് ആർ.പെൻസ്

• പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്ത യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 : - ജോൺ ജി.റോബർട്സ്

• അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായമേറിയ വ്യക്തി

 : - ഡൊണാൾഡ് ജെ.ട്രംപ് (70 വയസ്സ് 220 ദിവസം പ്രായം)

• അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും സമ്പന്നനായ വ്യക്തി

 : - ഡൊണാൾഡ് ജെ.ട്രംപ്

• രാഷ്ട്രീയാധികാര - സൈനികസേവന പരിചയമില്ലാതെ അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ വ്യക്തി

 : - ഡൊണാൾഡ് ജെ.ട്രംപ്

• മൂന്നു തവണ വിവാഹിതനായ ആദ്യ അമേരിക്കൻ പ്രസിഡന്റ്

 : - ഡൊണാൾഡ് ജെ.ട്രംപ് (മെലാനിയ നൗസാണ് ഇപ്പോഴത്തെ ഭാര്യ)

• ഹസ്തദാനം ചെയ്യാൻ ഭയമുള്ള (ജേമോഫോബിയ) അമേരിക്കൻ പ്രസിഡന്റ്

 : - ഡൊണാൾഡ് ജെ.ട്രംപ്

• ഡൊണാൾഡ് ട്രംപിന്റെ ആത്മകഥ

 : - The Art of the Deal

• ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പിച്ച ഇന്ത്യൻ വംശജൻ

 : - രവി ജഖോട്ടിയ (സത്യപ്രതിജ്ഞാ ചടങ്ങിൽ നൃത്തമവതരിപ്പിച്ച സംഘത്തിൽ അംഗമായ മലയാളി - സുധീഷ് ബി.നായർ)

• അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിഥിയാകുന്ന ആദ്യ വിദേശ രാഷ്ട്രത്തലവൻ

 : - തെരേസ മേ (ബ്രിട്ടീഷ് പ്രധാനമന്ത്രി)

• അടുത്തിടെ റോബോട്ട് ജേർണലിസ്റ്റ് തയ്യാറാക്കിയ വാർത്ത പ്രസിദ്ധീകരിച്ച പത്രം

 : - സതേൺ മെട്രോപോളിസ് ഡെയ്‌ലി (ചൈന) (സ്പ്രിങ് ഫെസ്‌റ്റിവലിനെക്കുറിച്ച് ഷിയോ നാൻ (Xiao Nan) എന്ന റോബോട്ട് ജേർണലിസ്റ്റ് തയ്യാറാക്കിയ 300 വാക്കുകളുള്ള വാർത്തയാണ് പ്രസിദ്ധീകരിച്ചത്)

• എ.ടി.എം സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ യുദ്ധക്കപ്പൽ

 : - ഐ.എൻ.എസ് വിക്രമാദിത്യ (എസ്‌.ബി.ഐ യുടെ സഹകരണത്തോടെ ഉപഗ്രഹ നിയന്ത്രിത എ.ടി.എം സംവിധാനമാണ്‌ സ്ഥാപിക്കുന്നത്‌)

• 2017-ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻപ്രീ ഗോൾഡ് ബാഡ്‌മിന്റൺ വനിതാ സിംഗിൾസ് ജേതാവ്

 : - സൈന നെഹ്‌വാൾ (റണ്ണറപ്പ് - പോൺപവീ ചോചുവോങ്, തായ്‌ലൻഡ്) (പുരുഷ സിംഗിൾസ് ജേതാവ് - ആൻഗസ് കാ ലോങ്ങ്, ഹോങ്കോങ്)

• ഇന്ത്യയിലാദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ-പോസ്റ്റൽ ബാലറ്റ് സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം

 : - ഗോവ

• അടുത്തിടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയിച്ച ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം

 : - കേദാർ ജാദവ്

• ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ വേഗത 200 km/h ആയി വർധിപ്പിക്കാൻ സാങ്കേതിക സഹായം നൽകുന്ന രാജ്യം

 : - റഷ്യ

• അടുത്തിടെ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച, ഒരേ സമയം 3.5 ലക്ഷം പേരുടെ ദേശീയഗാനാലാപനം നടന്ന സ്ഥലം

 : - രാജ്‌കോട്ട് (ഗുജറാത്ത്) (ഖോഡൽധാം ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠയോട് അനുബന്ധിച്ചാണ് പരിപാടി നടന്നത്.2014 ൽ ബംഗ്ലാദേശിൽ 2.5 ലക്ഷം പേർ ഒന്നിച്ചു ദേശീയഗാനം ആലപിച്ചതിന്റെ റെക്കോർഡാണ് മറികടന്നത്)

• ലഹരിവിരുദ്ധ പ്രചരണ പരിപാടിയായ 'നശാ മുക്തിന്റെ' ഭാഗമായി സമ്പൂർണ മദ്യനിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 11,292 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യച്ചങ്ങല സംഘടിപ്പിച്ച സംസ്ഥാനം

 : - ബീഹാർ

• കണ്ണൂരിൽ നടന്ന 57 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ജേതാക്കൾ

 : - കോഴിക്കോട് (രണ്ടാം സ്ഥാനം - പാലക്കാട്, മൂന്നാം സ്ഥാനം - കണ്ണൂർ)

• 58 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല

 : - തൃശൂർ

• കാക്കനാട് ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വിസനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത കെട്ടിട സമുച്ചയം

 : - ജ്യോതിർമയ

• 2016-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്

 : - എഴാച്ചേരി രാമചന്ദ്രൻ

• ഇന്ത്യയുടെ 68 ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സൈനിക പരേഡിൽ പങ്കെടുക്കുന്ന അറബ് രാജ്യം

 : - യു.എ.ഇ

• ലോകത്തിലെ ആദ്യ തത്സമയ സിനിമ എന്നു വിശേഷിപ്പിക്കുന്ന 'ലോസ്റ്റ് ഇൻ ലണ്ടൻ' സംവിധാനം ചെയ്തത്

 : - വുഡി ഹാരൽസൻ

• പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ ഗവേഷണത്തിനായി ഗുജറാത്തിലെ വാപിയിൽ സ്ഥാപിതമാകുന്ന പേപ്പർ രഹിത-പരിസ്ഥിതി സൗഹൃദ സർവകലാശാല

 : - പ്ലാസ്റ്റ് ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി

• അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദിവസം തന്നെ രണ്ടു വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ അർധ സെഞ്ച്വറി നേടിയ ആദ്യ താരം

 : - മുഹമ്മദ് ഷെഹ്‌സാദ് (അഫ്ഗാനിസ്ഥാൻ) (യു.എ.ഇയിൽ നടന്ന ഡെസേർട്ട് ട്വന്റി 20 ടൂർണമെന്റിൽ ഒമാൻ, അയർലൻഡ് ടീമുകൾക്കെതിരെ അർധ സെഞ്ച്വറി നേടിയാണ് ഈ നേട്ടം കൈവരിച്ചത്)

• 2017-ലെ ഡെസേർട്ട് ട്വന്റി 20 ടൂർണമെന്റിലെ ജേതാക്കൾ

 : - അഫ്ഗാനിസ്ഥാൻ

• മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന നേട്ടത്തിനർഹനായത്

 : - വെയ്ൻ റൂണി (ബോബ് ചാൾട്ടന്റെ 249 ഗോളുകളുടെ റെക്കോർഡാണ് മറികടന്നത്)

• അടുത്തിടെ തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിച്ച ജിംനാസ്റ്റിക്സ് താരം

 : - ദീപ കർമാകർ

• ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (17 ഇന്നിങ്‌സുകളിൽ) 1000 റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്

 : - വിരാട് കോഹ്‌ലി (ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡാണ് മറികടന്നത്)

• 2015-16 സാമ്പത്തിക വർഷം കേരളത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ബാങ്കിനുള്ള നബാർഡിന്റെ പുരസ്കാരത്തിന് അർഹമായ ബാങ്ക്

 : - ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് (മികച്ച സ്വയംസഹായ സംഘത്തിനുള്ള പുരസ്കാരത്തിനർഹമായ സ്ഥാപനം - എൻ.എസ്.എസ്)

• മനിലയിൽ നടക്കുന്ന 65 ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ജഡ്ജിങ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നടി

 : - സുസ്മിത സെൻ (1994-ലെ മിസ് യൂണിവേഴ്‌സ്)

• അടുത്തിടെ ആന്ധ്രാപ്രദേശിൽ 40 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടമുണ്ടായ സ്ഥലം

 : - കുനേരു (ജഗ്ദൽപൂർ - ഭുവനേശ്വർ ഹിരാകുണ്ഡ് എക്സ്പ്രസ്സാണ് പാളംതെറ്റിയത്)

• യു.ഡി.എഫ് സർക്കാരിന്റെ ജനസമ്പർക്ക പരിപാടിക്ക് ബദലായി എൽ.ഡി.എഫ് സർക്കാർ പുതുതായി ആരംഭിക്കുന്ന പദ്ധതി

 : - 'മുഖ്യമന്ത്രിയുടെ ജനസ്വാന്തന നിധി'

• അടുത്തിടെ അന്തരിച്ച ഇന്ത്യൻ പാലിനോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി

 : - പി.കെ.കെ നായർ

• ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ പുതിയ പ്രസിഡന്റ്

 : - അദാമാ ബാരോ

• അടുത്തിടെ അന്തരിച്ച, വയനാട് ജില്ലയുടെ ആദ്യ കളക്ടറായിരുന്ന വ്യക്തി

 : - ടി.രവീന്ദ്രൻ തമ്പി

• അടുത്തിടെ ഋഷികേശ് ആർട്ട് ആൻഡ് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'വൈണികം' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ

 : - വേണു നായർ

• പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ സാമൂഹ്യ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്

 : - വൈശാഖൻ

• കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളെ ഡിജിറ്റൽ ഫാബ്രിക്കേഷൻ പരിശീലിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായി കരാർ ഒപ്പിട്ട വിദേശ യൂണിവേഴ്‌സിറ്റി

 : - മസ്സാചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (അമേരിക്ക)

• ഇംഗ്ലണ്ടിലെ സെൻട്രൽ ലങ്കാഷർ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറായി നിയമിതയായ ഇന്ത്യൻ വംശജ

 : - രൺവീർ സിങ്

• സൗരവ് ഗാംഗുലിയുടെ പേരിൽ പ്രത്യേക സ്റ്റാൻഡ് പണികഴിപ്പിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം

 : - ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

• ഇന്ത്യ, നേപ്പാൾ രാജ്യങ്ങളിലെ വത്തിക്കാന്റെ പ്രതിനിധിയായി നിയമിതനായത്

 : - ജിയാംബാറ്റിസ്റ്റ ഡിക്വാർട്ടോ

• അടുത്തിടെ ശ്രീലങ്കൻ ടൂറിസം വകുപ്പിന്റെ ഉപദേഷ്ടാവായി നിയമിതനായ മലയാളി

 :  - ഡോ. വർഗീസ് കുര്യൻ

• 'ആനന്ദം' എന്ന ബ്രാൻഡിൽ ഭസ്‌മം പുറത്തിറക്കുന്ന കേരളത്തിലെ ജയിൽ

 : - ചീമേനി തുറന്ന ജയിൽ (കാസർഗോഡ്)

• ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ പ്രചരണ പരിപാടി

 : - ഉണർവ്

• ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടി

 : - 'വഴികാട്ടി'

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )