User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

• ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് 

  : പൊന്നാനി നഗരം വില്ലേജ് ഓഫീസ് (മലപ്പുറം)

• ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനിയായി പ്രഖ്യാപിച്ചത്

  : - നെടുങ്കയം (മലപ്പുറം)

• പൊന്നാനി നഗരം വില്ലേജ് ഓഫീസിനെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസായും നെടുങ്കയം ആദിവാസി കോളനിയെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനിയായും പ്രഖ്യാപിച്ച പദ്ധതി

  : - 'എന്റെ മലപ്പുറം ഡിജിറ്റൽ മലപ്പുറം'

• നഗരപ്രദേശങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2018 മുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി നികുതി ഏർപ്പെടുത്തുന്ന നിയമം പാസാക്കിയ ഏഷ്യൻ രാജ്യം

  : - ചൈന

• മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നിർബന്ധമാക്കിയ സംസ്ഥാനം

  : - കേരളം

• ആധാർ അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്ത മഹാരാഷ്ട്രയിലെ ഗ്രാമം

  : - ഷിർക്കി

• ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2016-ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം

  : - വിരാട് കോഹ്‌ലി

• അടുത്തിടെ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്

  : - നോക്ക് ടെൻ

• അടുത്തിടെ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകനും വാം എന്ന ബാൻഡിന്റെ സഹ സ്ഥാപകനുമായ വ്യക്തി

  : - ജോർജ് മൈക്കിൾ

• യു.ഐ.ഡി.എ.ഐ, എൻ.പി.സി.ഐ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി ആധാർ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകൾക്കായി 'ആധാർ പേ' എന്ന സംവിധാനം ആരംഭിച്ച ബാങ്ക്

  : - ഐ.ഡി.എഫ്.സി ബാങ്ക്

• ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കരസ്ഥമാക്കിയ ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നേട്ടത്തിനർഹനായ ഇന്ത്യൻ ക്രിക്കറ്റർ

  : - സമിത് ഗോഹെൽ (1899 ൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ബോബി ആബേൽ നേടിയ 357 റൺസിന്റെ റെക്കോർഡാണ് ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്ത് താരമായ സമിത് മറികടന്നത്)

• അടുത്തിടെ പെട്രോളിന്റെ മൂല്യവർധിത നികുതിയിൽ ആറു ശതമാനം ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം

  : - ഗോവ

• സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അറുപത് വയസ്സിനു മുകളിലുള്ള വിദേശികളുടെ വിസ പുതുക്കി നൽകുന്ന നടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ച ഗൾഫ് രാജ്യം

  : - ഖത്തർ

• അടുത്തിടെ അന്തരിച്ച, ഇന്ത്യയുടെ ദേശീയ മുദ്ര രൂപപ്പെടുത്തിയെടുത്ത ചിത്രകാരന്മാരിലൊരാളായ വ്യക്തി

  : - ദിനാനാഥ് ഭാർഗവ

• ഗൂഗിൾ - റെയിൽടെൽ സൗജന്യ വൈഫൈ സർവീസ് ആരംഭിച്ച കേരളത്തിലെ അഞ്ചാമത്തെ റെയിൽവേ സ്റ്റേഷൻ

  : - കൊല്ലം

• ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടംനേടിയ ഇന്ത്യൻ സിനിമ എന്ന നേട്ടത്തിനർഹമായത്

  : - 'ദംഗൽ'

• ഗ്രാമപ്രദേശങ്ങളിലെ മലേറിയ നിർമാർജനം ലക്ഷ്യമിട്ട് ദമൻ (Durgama Anchalare Malaria Nirakaran) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം

  : - ഒഡീഷ

• റെയിൽവേയുടെ പുതിയ ഭേദഗതി പ്രകാരം ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുക

  : - എട്ടു ലക്ഷം രൂപ

• ലോകത്തിലെ ആദ്യ ഫാൽക്കൺ പറത്തൽ പരിശീലന കേന്ദ്രം നിലവിൽ വന്ന നഗരം

  : - അൽ ഐൻ (യു.എ.ഇ)

• ദക്ഷിണേന്ത്യയിലെ ടെലിവിഷൻ താരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ ഫേമസ് പ്രീമിയർ ലീഗിലെ പ്രഥമ ജേതാക്കൾ

  : - കന്നഡ കിങ്‌സ്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )