മലയാളം
1 . അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം❓
(a) സ്വരസംവരണം
( b) അംഗഭംഗം.
(c) തല വ്യാദേശം
✅B
2 . മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം❓
(a) സംഘകാലം
( b) ചെന്തമിഴ് കാലം
(c) ചരിത്രാതീത കാലം
✅A
3. മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്❓
(a) തത്ഭവങ്ങൾ
( b) കോമളി രുപങ്ങൾ
(C) സ്വതന്ത്ര്യ രുപങ്ങൾ
✅B
4 .മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിച്ചത്❓
(a) എഴുത്തച്ഛൻ
(b) പൂനം നമ്പൂതിരി
(c) ചെറുശ്ശേരി
✅c
5. സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്❓
(a) എഴുത്തച്ഛൻ
(b) ചെറുശ്ശേരി
(C) പൂന്താനം
✅A
6 .കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്❓
(a) വൈശിക തന്ത്രം
(b) രാമചരിതം
(C) ചന്ദ്രോത്സവം
✅B
7 .വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്❓
(a) സ്വനി മം
(b) അക്ഷരം
(c) വർണ്ണം
✅C
8 .സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓
(a) അക്ഷരം
(b) സ്വനി മം
(c) രൂപി മം
✅A
9 . ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓
(a) മാർഗ്ഗഭേദം
(b) അനുപ്രദാനം
(c) സംസർഗ്ഗം
✅B
10 . അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓
(a) ക ര ണ വിഭ്രമം
( b) പരിണാമം
( c) മാര ഗ്ഗഭേദം
✅C
11 .ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓
(a) സ്ഥാനഭേദം
(b) പരിണാമം
(c) മാർഗ്ഗഭേദം
✅C
12 .സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ '
(a) മാധ്യമങ്ങൾ
( b) ഊഷ്മാക്കൾ
(C) ശ്വാസികൾ
✅A