Star InactiveStar InactiveStar InactiveStar InactiveStar Inactive
 
1. ഏറ്റവും ചെറിയ ഭാഷാ ഘടകം ? Answer :- വർണം    2. ഒന്നോ അതിലധികമോ വർണങ്ങൾ ചേർന്ന , സ്വതന്ത്രമായി ഉച്ചാരണമുള്ള ഭാഷണഘടകം ? Answer :- അക്ഷരം    3. എന്തെങ്കിലും ഒരു അർത്ഥത്തെ വചിക്കുന്ന അക്ഷരമോ, അക്ഷര സമൂഹമോ ആണ് ...? Answer :- ശബ്ദം    4. വർണങ്ങളെയും അക്ഷരങ്ങളെയും എഴുതിക്കാണിക്കാനുള്ള സാങ്കേതിക രേഖകളാണ് ? Answer :- ലിപികൾ    5. വാക്യം നിർമിക്കാൻ സജ്ജമായ ശബ്ദം? Answer :- പദം    6. സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്ന അക്ഷരങ്ങൾ ? Answer :- സ്വരങ്ങൾ    7. സ്വര സഹായത്തൊടുകൂടി ഉച്ചരിക്കുന്ന അക്ഷരങ്ങൾ ? Answer :- വ്യഞ്ജനങ്ങൾ    8.  സ്വര സഹായം കൂടാതെ  ഉച്ചരിക്കുന്ന അക്ഷരങ്ങൾ ? Answer :- ചില്ലുകൾ    9. വസ്തു ഒന്നോ, അതിലധികമോ എന്ന് കാണിക്കുന്നത്?   Answer :- വചനം    10. എന്തെങ്കിലും ഒരു പ്രവൃത്തിയെ കുറിക്കുന്ന പദം ? Answer :- ക്രിയ / കൃതി
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )