User Rating: 1 / 5

Star ActiveStar InactiveStar InactiveStar InactiveStar Inactive
 

 

  • മലബാറിലെ സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ ആത്മീയഗുരുവാണ് വാഗ്ഭടാനന്ദൻ
  • ജാതി വ്യവസ്ഥയ്ക്കും വിഗ്രഹാരാധനയ്ക്കും എതിരെ ആഞ്ഞടിച്ചു.
  • കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു.
  • പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.

 

വാഗ്ഭടാനന്ദൻ
ജനനം

1884 കണ്ണൂർ ജില്ലയിലെ തലശ്ശേരി

കോട്ടയത്ത്

പാട്യത്ത് വയലേരി തറവാട്ടിൽ.

അച്ഛന്‍  കോരൻ ഗുരുക്കൾ .
അമ്മ  ചിരുതേവി .
ഭാര്യ  വാഗ് ദേവി
മരണം 1939 ഒക്ടോബർ 29 
യഥാര്‍ത്ഥ പേര്  വയലേരി കുഞ്ഞിക്കണ്ണൻ
പ്രധാന കര്‍മ്മ മണ്ഡലം  മലബാര്‍ 

 

 പ്രധാന വര്‍ഷങ്ങള്‍ 

=============

  •  1906-ൽ സംസ്‌കൃത വിദ്യാഭ്യാസത്തിനായി കോഴിക്കോട് "തത്വ പ്രകാശിക " എന്ന പേരിൽ ഒരു വിദ്യാലയം ആരംഭിച്ചു.
  •  1910-ൽ ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗിയെ കണ്ടുമുട്ടി. ആദ്ദേഹമാണ് വാഗ്ഭടാനന്ദൻഎന്ന പേര് നല്കിയത്.
  •  1911-ൽ കല്ലായിയിൽ രാജയോഗനന്ദ കൗമുദി യോഗശാല തുടങ്ങി.
  •  1917-ൽ ആത്മവിദ്യാസംഘം രൂപീകരിച്ചു.
  •  1921-ൽ വാഗ് ദേവിയെ വിവാഹം കഴിച്ചു.
  •  1924-ൽ ആത്മവിദ്യ എന്ന കൃതി പ്രസ്സിദ്ധീകരിച്ചു.
  •  1929-ൽ ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രമായ ആത്മവിദ്യാ കാഹളം ആരംഭിച്ചു.
    സി.പി.രാമനായിരുന്നു ആത്മവിദ്യാ കാഹളത്തിന്റെപത്രാധിപർ.
  •  1932-ൽ ഗുരുവായൂർ സത്യഗ്രഹികളെ അഭിസംബോധന ചെയ്തു.
  •  1932-ൽ കമ്മ്യുണൽ അവാർഡിനെതിരെ ഗാന്ധിജിജയിലിൽ മരണം വരെ ഉപവാസം പ്രഖ്യാപിച്ചപ്പോൾ 'ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കുക' എന്ന മുഖപ്രസംഗംഎഴുതി.
    Awake, pray to the lord of the universe aries nowitself and oppose injustice' എന്നതായിരുന്നു അഭിനവ കേരളത്തിന്റെആപ്തവാക്യം.
    അദ്വൈത ചിന്താധാരയുടെ ഒരു ശക്തനായ വക്താവ് ആയിരുന്നു.
    എം.കെ.ഗുരുക്കളും പറമ്പത്ത് രൈരുനായരുമായിരുന്നു ഗുരുക്കന്മാർ.
    രാജാറാം മോഹൻ റോയിയെയാണ് പരിഷ്കരണരംഗത്ത് അദേഹം മാതൃകയാക്കിയത്.
    ശിവയോഗി വിലാസം എന്ന പ്രസ്സിദ്ധീകരണവും ഇദ്ദേഹത്തിന്റെതാണ് .
  •  "അഭിനവ കേരളം " എന്ന മാസിക ആരംഭിച്ചു.
  •  1939 ഒക്ടോബർ 29 ന് അന്തരിച്ചു.

 

 വാഗ്ഭടാനന്ദന്റെ പ്രസിദ്ധീകരണങ്ങൾ

============================

  • അഭിനവ കേരളം
  • ആത്മവിദ്യാ കാഹളം
  •  ശിവയോഗി വിലാസം


 കൃതികൾ

=========

  • ആത്മവിദ്യ
  • ആത്മവിദ്യാലേയമാല
  • ആധ്യാത്മയുഗം
  • പ്രാർത്ഥനാഞ്ജലി
  • ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
  • ഈശ്വരവിചാരം
  • മാനസചാപല്യം
  • മംഗളശ്ലോകങ്ങൾ
  • സ്വതന്ത്രചിന്താമണി

 

  വാഗ്ഭടാനന്ദന്റെ ചില വരികൾ

========================

ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ

ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ

നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു

അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു.

ഏവരുംബതഹരിക്കുമക്കളാണാവഴിക്ക് സഹജങ്ങൾ സർവരും.
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )