User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938)

 

                കേരളത്തിലെ നവോത്ഥാന പ്രസ്ഥാന ചരിത്രത്തിൽ ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച്‌ പോരാട്ടത്തിന്റെ പാത വെട്ടിത്തെളിച്ച ആചാര്യനാണ്‌ പൊയ്കയിൽ യോഹന്നാൻ എന്ന്‌ വിളിച്ചുവരുന്ന കുമാരഗുരുദേവൻ. അടിമകളെപ്പോലെ ജീവിച്ചുവന്ന അധഃകൃത വിഭാഗക്കാരുടെ വിമോചകനായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിനെപ്പോലുളളവർ ഹൈന്ദവമതത്തിലെ സവർണർക്കെതിരെ ആത്മീയകലാപം അഴിച്ചുവിട്ടപ്പോൾ മതപരിവർത്തനം ചെയ്യപ്പെട്ട ദളിതർക്കുവേണ്ടി ക്രൈസ്തവ സവർണർക്കെതിരെ ആത്മീയമായും സായുധമായും പടപൊരുതുക എന്ന ചരിത്രനിയോഗമാണ്‌ പൊയ്കയിൽ അപ്പച്ചനിൽ അർപ്പിതമായത്‌.

 

 • ജനനം - തിരുവല്ലയ്ക്കടുത്ത്‌ ഇരവിപ്പേരൂരിൽ ( പത്തനംതിട്ട ) 1879 ഫെബ്രുവരി 17
 • പിതാവ് - പൊയ്കയിൽ മല്ലപ്പളളി പുതുപ്പറമ്പിൽ കണ്ടന്‍ 
 • മാതാവ് - കുഞ്ഞിളേച്ചി
 • ഭാര്യ - വി ജാനമ്മ  
 • മക്കള്‍ -  പി ജെ ബേബി(ആചാര്യഗുരു)(മൂത്തപുത്രൻ)

 പി ജെ തങ്കപ്പൻ (വാഴ്‌ചയുഗാധിപൻ)‍

 • വീട്ടുപേര് : - പറയസമുദായത്തിൽപ്പെട്ട മന്നിക്കൽപൊയ്കയിൽ
 • വിളിപ്പേര് : പൊയ്കയിൽ അപ്പച്ചൻ, കുമാരന്‍ 

 

 • 1879 ഫെബ്രുവരി 17ന്‌ തിരുവല്ലയ്ക്കടുത്ത്‌ ഇരവിപ്പേരൂരിൽ മന്നിക്കൽ പൊയ്കയിൽ മല്ലപ്പളളി പുതുപ്പറമ്പിൽ കണ്ടന്റേയും കുഞ്ഞിളേച്ചിയുടെയും മൂന്നാമത്തെ മകനായാണ്‌ കുമാരൻ ജനിച്ചത്‌.
 • പറയ സമുദായത്തിൽ ജനിച്ച കുമാരന്‌ പുലയരിൽനിന്നും കുറവരിൽ നിന്നുപോലും അയിത്താചരണവും തീണ്ടലും അനുഭവിച്ചാണ്‌ ജീവിക്കേണ്ടിവന്നത്‌.
 • കുമാരന്റെ കുടുംബം, വലിയ ജൻമിയും മാർത്തോമ വിഭാഗത്തിലെ പ്രമുഖരുമായ ശങ്കരമംഗലത്തുകാരുടെ അടിയാളൻമാരായിരുന്നു.
 • ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു
 • ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു.
 • പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്
 • കുമാരൻ മതംമാറിയപ്പോൾ സ്വീകരിച്ച പേര്‌ യോഹന്നാൻ എന്നായിരുന്നു
 • ആരാധകവൃന്ദം അദ്ദേഹത്തെ പൊയ്കയിൽ അപ്പച്ചൻ എന്നും വിളിച്ചുവന്നു.
 • വാകത്താനം കലാപത്തിനു നേതൃത്വം നല്‍കി
 • 1917 ൽ ഇരവിപുരത്ത്‌ 7 ഏക്കർ സഥലം വാങ്ങി അവിടെ പ്രത്യക്ഷ രക്ഷാദൈവസഭ (പിആർഡിഎസ്‌) ആസ്ഥാനമന്ദിരം പണികഴിപ്പിച്ചു.
 • അദ്ദേഹവും അനുയായികളും തൂവെള്ള വസ്ത്രം ധരിക്കുകയും മദ്യപാനം, പുകയില മുതലായ ദുശീലങ്ങൾ ഒഴിവാക്കുകയും ചെയ്തു
 • അധഃകൃത ജനവിഭാഗത്തെ പ്രലോഭിപ്പിച്ച്‌ മിഷനറികൾ നടത്തിവരുന്ന മതപരിവർത്തനത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചത്‌ കുമാര ഗുരുദേവനാണ്‌.
 • അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ 1921 ൽ ശ്രീമൂലം പ്രജാസഭയിൽ സാമാജികനായി നാമനിർദേശം ചെയ്തു
 • ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ നെയ്യാറ്റിൻകരയിൽ വച്ച്‌ വലിയ സ്വീകരണം നൽകിയത്‌ യോഹന്നാന്റെ നേതൃത്വത്തിലായിരുന്നു
 • 1939 ജൂലൈ 2 ൽ 60-ാ‍ം വയസിലാണ്‌ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്‌.
 • പൊയ്കയിൽ യോഹന്നാൻ ശ്രീകുമാര ഗുരുദേവനായിട്ടാണ്‌ ഇപ്പോൾ ആരാധിക്കപ്പെടുന്നത്‌.
 • സാധാരണക്കാരിലൂടെ യോഹന്നാൻ നടത്തിയ സമരങ്ങളെ അക്കാലത്ത് അടിലഹള എന്നു വിളിച്ചിരുന്നു.
 • 2006-ൽ വി.വി. സ്വാമി, ഇ.വി. അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്
 • പ്രസിഡൻഡാണ് പി ആർ ഡി എസ് പരമാധികാരി.
 • പി ആർ ഡി എസ് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആദീയർദീപം എന്ന മാസിക കൂടി നടത്തുന്നുണ്ട്.
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )