Sreenarayana guru (1856 Aug 20 - 1928 Sep 20)

- ജനനം - ചെമ്പഴന്തി( വയല്‍വാരം വീട്ടില്‍ 1856 ആഗസ്റ്റ് 20 )
- യഥാര്‍ത്ഥ പേര് : നാരായണന്
- ഓമന പേര് : നാണു ആശാന്
- പിതാവ് - മാടൻ ആശാൻ
- മാതാവ് - കുട്ടിയമ്മ
- പത്നി - കാളി
- ഭവനം - വയൽവാരം വീട്
=========================================================================
- തപസ്സനുഷ്ഠിച്ച മരുത്വ മലയിലെ ഗുഹ - പിള്ളത്തടം ഗുഹ
- ഗുരുവിന്റെ ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
(ചട്ടമ്പി സ്വാമികൾക്ക് സമർപിച്ചു )
- ആദ്യ കണ്ണാടി പ്രതിഷ്ഠ - കളവൻ കോട്
- മറ്റു സ്ഥലങ്ങൾ - ഉല്ലല, വെച്ചൂർ, കാരമുക്ക്, മുരുക്കുംപുഴ
- ഗുരു - ടാഗോർ കൂടി കാഴ്ച്ചയിൽ ഒപ്പം ഉണ്ടായിരുന്നത് - സി.എഫ് ആൻഡ്രൂസ് ( ദീനബന്ധു )
- അയിത്ത ജാതിക്കാർക്കു വേണ്ടി ശിവഗിരിയിൽ രാത്രികാല സ്കൂൾ ആരംഭിച്ചത് - ഗുരു
- അദ്വൈതാശ്രമത്തിന്റെ തത്ത്വം - ഓം സാഹോദര്യം സർവ്വത്ര
- ജാതിഭേദം മതദ്വേഷമേതുമില്ലാതെ...... - അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ ആലേഘനം ചെയ്തിരിക്കുന്നു
- കൃതി - ജാതി നിർണയം
- നിർവൃതി പഞ്ചാംഗം രചിച്ചത്? ശ്രീ നാരായണ ഗുരു
- അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ഗുരു രചിച്ച കൃതി - ശിവശതകം
- ഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് - ഉത്രം തിരുനാൾ
- " അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം" - ആത്മോപദേശ ശതകം
- “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം?: ജാതി മീമാംസ
- “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്? ശ്രീ നാരായണഗുരു
- ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?: ചട്ടമ്പിസ്വാമികൾക്ക്
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി : ശ്രീ നാരായണ ഗുരു
- നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി : ശ്രീ നാരായണ ഗുരു
- മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
- ശ്രീ നാരായന് ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം : ശ്രീ ലങ്ക
- അനുയായികള്‍ സിലോണ്‍ വിജ്ഞാ നോദയം യോഗം എന്ന സംഘടന ശ്രീലങ്കയില്‍ സ്ഥാപിച്ചു
- SNDP യുടെ മുൻഗാമി - വാവൂട്ടു യോഗം
- SNDP യുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്രയോഗം
- SNDP യുടെ ആജീവനാന്ത അധ്യക്ഷൻ - ഗുരു
- ആദ്യ ഉപാധ്യക്ഷൻ - ഡോ. പൽപ്പു
- ആദ്യ സെക്രട്ടറി - കുമാരനാശാൻ
- ആദ്യ മുഖപത്രം - വിവേകോദയം
- വിവേകോദയം പത്രം ഈഴവ ഗസറ്റ് എന്നാ അപരനാമത്തില്‍ അറിയപ്പെട്ടു
- ആദ്യ പത്രാധിപർ - കുമാരനാശാൻ
- എഡിറ്റർ - എം. ഗോവിന്ദൻ
- ഇപ്പോൾ മുഖപത്രം - യോഗ നാദം
- നാരായണ ഗുരുകുലം സ്ഥാപിച്ചത് - നടരാജ ഗുരു (നീലഗിരി)
- ആലുവ സർവ്വമത സമ്മേളനത്തിന്റെ അധ്യക്ഷൻ - ജസ്റ്റിസ്. സദാശിവ അയ്യർ
- ഒരു ജാതി ഒരു മതം ഒരു ദൈവം - ജാതി മീമാംസ
- ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് - കുന്നിൻ പുറം
- കേരള ബുദ്ധൻ എന്നറിയപ്പെടുന്നത് - ഗുരു
- ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് - കോട്ടയത്ത് വച്ച് നടന്ന SNDP യോഗം
- ഗുരുവിന്റെ സമാധി - ശിവഗിരി
- International center for sreenarayana studies സ്ഥിതി ചെയ്യുന്നത് - മുംബൈ
- പ്രതിമ - തലശ്ശേരി
- ഗുരുവിനെ പെരിയസ്വാമി എന്ന് വിളിച്ചത് - ഡോ. പൽപ്പു
- രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് - ജി. ശങ്കരക്കുറുപ്പ്
- പ്രഥമ Sree narayana guru global secular and peace award ലഭിച്ചത് - ശശി തരൂർ
- ശ്രീ നാരായണ ട്രോഫി വള്ളം കളി - കന്നേറ്റിക്കായൽ ,കരുനാഗപ്പള്ളി
- ഗുരുവിനെപ്പറ്റി നാരായണം എന്ന നോവൽ - പെരുമ്പടവം ശ്രീധരൻ
- 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്? :- കുമാരനാശാൻ
- ശ്രീ നാരായന് ധര്മസംഗം രജിസ്റ്റര്‍ ചെയ്തത് എന്നാണ് : 1928
- ശ്രീ നാരായണ ധര്‍മ സന്ഗത്തിന്റെ ആസ്ഥാനം : ശിവഗിരി
- ശ്രീ നാരായണ ഗുരുദേവന്റെ ആദ്യ ശിഷ്യന് : ശിവലിന്ഗദാസ സ്വാമികള്‍
- ശിവലിന്ഗദാസ സ്വാമികളുടെ യഥാര്‍ത്ഥ പേര് : കുഞ്ചു അയ്യപ്പന് പിള്ള
- ശ്രീ നാരായണ ഗുരുദേവന്റെ ആദ്യ ശിഷ്യന് : ആനന്ദ തീര്‍ഥ സ്വാമികള്‍
- ശ്രീ നാരായണ ഗുരുദേവന്റെ ശിഷ്യനായ ആദ്യ യുറോപിയന്‍ : ഏര്‍ണസ്റ്റ് കിര്‍ക്ക്
- ശ്രീ നാരായണ ഗുരുദേവനോടുള്ള ആധാരസൂച്ചകമായി 2005 ല്‍ പേര് മാറ്റിയ റെയില്‍വേ സ്റേഷന് : വര്‍ക്കല ( വര്‍ക്കല ശിവഗിരി )
- ശ്രീ നാരായണ ഗുരുവിന്റെ ജീവിതം പ്രേമെയമാകിയ ആര് . സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ : യുഗപുരുഷന്
- ശ്രീ നാരായണ ഗുരുവിന്റെ ജീവിതം പ്രേമെയമാക്കി കെ സുരേന്ദ്രന് എഴുതിയ നോവല്‍ : ഗുരു
- “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്? : കിളിമാനൂർ കേശവൻ
- “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്? : ടി ഭാസ്ക്കരൻ
കൃതികള്‍
- ‘അത്മോപദേശ ശതകം’
- ‘ദർശനമാല’
- ‘ദൈവദശകം’
- ‘ജാതിലക്ഷണം’
- ‘നിർവൃതി പഞ്ചകം’
- ‘തിരുക്കുറൽ വിവർത്തനം’
- ‘ചിജ്ജഡചിന്തകം ശിവശതകം’
- ‘ജ്ഞാനദർശനം’
- ‘കുണ്ഡലിനിപാട്ട്’
- ‘ജനനീവരത്നമഞ്ജരി’
- ‘കാളിനാടകം’
- ‘ചിദംബരാഷ്ടകം’
- ‘വിനായകാഷ്ടകം’
- ‘ശ്രീകൃഷ്ണദർശനം’
- ‘തേവാരപ്പതികങ്ങൾ’
- ‘ഇന്ദ്രിയവൈരാഗ്യം’
- ‘അദ്വൈത ദ്വീപിക’
- ‘അറിവ്’
- ‘ജീവകാരുണ്യ പഞ്ചകം’
- ‘അനുകമ്പാദശകം’
- ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം
- 1856 - ശ്രീനാരായണ ഗുരുദേവന് ജനനം
- 1882 - ചട്ടമ്പിസ്വാമികളുമായി കൂടി കാഴ്ച്ച ( ആനിയൂർ)
- 1887 - അരുവിപ്പുറം ക്ഷേത്ര നിർമാണം ( ശിവ ക്ഷേത്രം )
- 1888 - അരുവിപ്പുറം പ്രതിഷ്ഠ ( അരുവിപ്പുറം വിപ്ലവം എന്നും അറിയപ്പെട്ടു , നെയ്യാറില്‍ നിന്നും കല്ലെടുതാണ് പ്രേതിസ്ടിച്ചത് )
- 1891 - കുമാരനാശാനുമായി കൂടി കാഴ്ച്ച
- 1895 - പൽപ്പുവിനെ കണ്ടുമുട്ടി
- 1897 - ആത്മോപദേശ ശതകം
- 1898 - അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ചു
- 1903 - SNDP (may 15) ശ്രീ നാരായണ ധര്‍മ പരിപാലന യോഗം രജിസ്റ്റര്‍ ചെയ്തു
- 1904 - ശിവഗിരി മOo സ്ഥാപിച്ചു
- വിവേകോദയം മാസിക പ്രസിദ്ധീകരിച്ചു
- 1908 - ജഗന്നാഥ േക്ഷത്രം, തലശ്ശേരി
- 1912 - ശിവഗിരി ശാരദാ പ്രതിഷ്ഠ , അയ്യങ്കാളിയെ കണ്ടുമുട്ടി (ബാലരാമപുരം)
- 1913 - അദ്വൈതാശ്രമം
- 1914 - ദൈവദശകം
വാഗ്ഭടാന്ദനുമായി കൂടിക്കാഴ്ച്ച
- 1916 - നാരായണ സേവ ആശ്രമം സ്ഥാപിച്ചു (കാഞ്ചിപുരം)
- 1918 - ആദ്യ ശ്രീലങ്ക സന്ദർശനം
- 1920 - " മദ്യം വിഷമാണ് , അതുണ്ടാക്കരുത് ,വില്‍ക്കരുത് " എന്നാ സന്ദേശം ഈ ജന്മധിനത്തിലാണ് ഗുരു നല്‍കിയത്
- 1922 - ടാഗോർ സന്ദർശനം
ടാഗോര്‍ ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ നാരായണഗുരുവും ടാഗോറുമായി സംഭാഷണം നടത്തിയത് തത്സമയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കുമാരന് ആശാനാണ്.
- 1926 - 2 -)o ശ്രീലങ്ക സന്ദർശനം
- 1924 - സർവ്വ മത സമ്മേളനം ( ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈത ആശ്രമത്തില്‍ സര്‍വമത സമ്മേളനം നടന്നു ) , വൈക്കം സത്യാഗ്രഹ സന്ദർശനം
സര്‍വമത സമ്മേളനത്തിലെ അധ്യക്ഷന്‍ : മദ്രാസ് ഹൈ കോടതി ജസ്റിസ് സാധാശിവയ്യര്
സർവ്വ മത സമ്മേളനത്തിലാണ് " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന സന്ദേശം ലോകത്തിനു നല്കി
- 1925 - ഗാന്ദി സന്ദർശനം
- 1927 - കണ്ണാടി പ്രതിഷ്ഠ (June 14)
- 1928 - സമാധി (Sep 20) കന്നി 5 (ശിവഗിരിയില്‍ )
- 1928 - ശ്രീ നാരായണ ധര്‍മ സംഗം രജിസ്റ്റര്‍ ചെയ്തു
- 1952 - ശ്രീ നാരായണ Trust
- 1967 - സ്ററാമ്പ് പുറത്തിറക്കി
- 2006 - നാണയം ( 150 -)0 ജയന്തി )
ശ്രീ നാരായണ ധര്‍മ പരിപാലന യോഗം ( SNDP )
- ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ് എസ്.എൻ.ഡി.പി. യോഗം.
- ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ
- കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു.
- ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു.
- യോഗ രൂപീകരണത്തിന് സുപ്രധാന പങ്കു വഹിച്ചത് : ഡോ പല്‍പ്പു
- SNDP യുടെ മുൻഗാമി - വാവൂട്ടു യോഗം
ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.
- യോഗത്തിന്റെ മുഖപത്രം : വിവേകോദയം എന്ന ദ്വൈമാസിക (1904 ല്‍ പ്രസിദ്ധീകരിച്ചു )
- വിവേകോദയം പത്രത്തിന്റെ പത്രാധിപര്‍ : കുമാരനാശാന്
- SNDP യുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്രയോഗം
- SNDP യുടെ ആജീവനാന്ത അധ്യക്ഷൻ - ശ്രീ നാരായണ ഗുരു
- SNDP യുടെ പ്രഥമ വാര്‍ഷിക സമ്മേളനം നടന്നതെവിടെ : അരുവിപ്പുറം
- SNDP യോഗത്തിന്റെ ആസ്ഥാനം : കൊല്ലം
- യോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം : യോഗനാദം
- ശിവഗിരിയുടെ പഴയ പേര് : വര്ക്കലകുന്നു ( ഗുരുവാണ് ഈ പേര് നല്‍കിയത് )
ശ്രീനാരായണഗുരു (1856-1928)
= ———– ———–=
==============================
*പി എസ് സി തുൾസി ഗ്രൂപ്പിലെ അംഗങ്ങളെ ഇന്നു നമുക്കു ശ്രീ നാരായണ ഗുരുദേവനെക്കുറിച്ച് പഠിക്കാം*
“`ഒരു മാർക്ക് ഉറപ്പ്“`
1. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകന്.
ശ്രീ നാരായണഗുരു
2. ശ്രീ നാരായണഗുരു ജനിച്ചത്
ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ് 20)
3. ശ്രീനാരായണ ഗുരു ദേവന് ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
4. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കള്‍
മാടന് ആശാന്, കുട്ടിയമ്മ
5. ശ്രീനാരായണഗുരുവിന്റെ ഭാര്യയുടെ പേര്
കാളി
6. ശ്രീനാരായണഗുരുവിന്റെ ഭവനം
വയല്‍വാരം വീട്
7. ‘നാണു ആശാന്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്
ശ്രീനാരായണഗുരു
8. ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാര്
രാമന്‍പിള്ള ആശാന്, തൈക്കാട് അയ്യ
9. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ച കവി
ജി. ശങ്കരക്കുറുപ്പ്
10. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
1882
11. കുമാരനാശാന് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
1891
12. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
1895 (ബംഗ്ലൂരില്‍ വച്ച്)
13. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
1912 (ബാലരാമപുരത്ത് വച്ച്)
14. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
1914
15. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
1916
16. ശ്രീനാരായണഗുരുവിന്റെ ആദ്യ രചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
17. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി
18. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
കുമാരനാശാന്
19. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
ചട്ടമ്പിസ്വാമികള്‍ക്ക്
20. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.
ശ്രീനാരായണ ഗുരു
21. ശ്രീനാരായണഗുരു തന്റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
കാളിമാല
22. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്
ആത്മോപദേശ ശതകം
23. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം
1897
24. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം
ജാതിമീമാംസ
25. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം
1887
======== _*PSC Tulsi*_ =======
26. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം
1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)
27. ശ്രീ നാരായണഗുരുവിന്റെ പ്രധാന രചനകള്‍
ആത്മോപദേശശതകം, ദര്‍ശനമാല,
ദൈവദശകം,
നിര്‍വൃതി പഞ്ചകം,
ജനനീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക,
അറിവ്, ജീവകാരുണ്യപഞ്ചകം,
അനുകമ്പാദശകം,
ജാതിലക്ഷണം,
ചിജ്ജഡചിന്തകം,
ശിവശതകം,
കുണ്ഡലിനിപ്പാട്ട്,
വിനായ കാഷ്ടകം,
തേവാരപ്പതികള്‍,
തിരുക്കുറല്‍ വിവര്‍ത്തനം,
ജ്ഞാനദര്‍ശനം,
കാളീനാടകം,
ചിദംബരാഷ്ടകം,
ഇന്ദ്രിയ വൈരാഗ്യം, ശ്രീകൃഷ്ണ ദര്‍ശനം
28. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം
1898
29. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
അരുവിപ്പുറം ശിവപ്രതിഷ്ഠ
30. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
പിള്ളത്തടം ഗുഹ
31. “ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത്
അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍
32. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്
ശ്രീനാരായണ ഗുരു
33. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
ശ്രീനാരായണ ഗുരു
34. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (1965)
35. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
1967 ആഗസ്റ്റ് 21
36. മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (2009)
37. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണ ഗുരു
38. “സംഘടിച്ചു ശക്തരാകുവിന്”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്
ശ്രീ നാരായണ ഗുരു
39. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം
1903 മെയ് 15
40. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്
ഡോ.പല്‍പ്പു
41. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം
അരുവിപ്പുറം ക്ഷേത്രയോഗം
42. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
വാവൂട്ടുയോഗം
43. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്
എസ്.എന്‍.ഡി.പി
44. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍
ശ്രീ നാരായണഗുരു
45. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍
ഡോ. പല്‍പ്പു
46. S.N.D.P യുടെ ആദ്യ സെക്രട്ടറി
കുമാരനാശാന്
47. S.N.D.P യുടെ മുഖപത്രം
വിവേകോദയം
48. വിവേകോദയം ആരംഭിച്ച വര്‍ഷം
1904
49. വിവേകോദയം പത്രത്തിന്റെ ആദ്യ പത്രാധിപന്
കുമാരാനാശന്
50. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം
യോഗനാദം
51. S.N.D.P യുടെ ആസ്ഥാനം
കൊല്ലം
52. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം
1912
53. അഷ്ടഭുജാകൃതിയില് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം
ശിവഗിരി ശാരദ മഠം
54. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം
1913
55. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം
1916
56. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം
1924
57. ആലുവ സര്‍വ്വമതസമ്മേളനത്തിന്റെ അധ്യക്ഷന്‍
ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)
58. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്
ആലുവ സമ്മേളനം
59. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം
ശ്രീലങ്ക
60. ശ്രീ നാരായണഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം
1919-ല്‍
61. ശ്രീ നാരായണഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം
1926-ല്‍
62. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത്
1922 നവംബര്‍ 22
63. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)
64.ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
1925 മാര്‍ച്ച് 12
65. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി
66. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത്
കാവി വസ്ത്രം
67. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവന്‍കോട് ക്ഷേത്രത്തിലാണ്.
68. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍
കളവന്‍കോട്,
ഉല്ലല,
വെച്ചൂര്‍,
കാരമുക്ക്,
മുരുക്കുംപുഴ
69. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്മാര് ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്
ശ്രീനാരായണ ഗുരു
70. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം
വെള്ള
71. ശ്രീനാരായണഗുരു സമാധിയായത്
ശിവഗിരി (1928)
72. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
കുന്നിന് പുറം
73. ശ്രീ നാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന് രചിച്ച നോവല്‍
ഗുരു
74. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്’ എന്ന സിനിമ സംവിധാനം ചെയ്തത്
ആര്. സുകുമാരന്‍
75. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ് അവാര്‍ഡ് ലഭിച്ചത്
ശശി തരൂര്‍
======== _*PSC Tulsi*_ =======
76. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍
കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)
77. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
പെരുമ്പടവം ശ്രീധരന്
78. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
പി.എ. ബക്കര്‍
79. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
കിളിമാനൂര്‍ കേശവന്
80. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.
ശ്രീനാരായണഗുരു
81. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്
കെ.പി. കറുപ്പന്
82. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
രാമപുരത്ത് വാര്യര്‍
83. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)
84. ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
നവിമുംബൈ (മഹാരാഷ്ട്ര)
85. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
ടി. ഭാസ്കരന്