1. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
:-പൊയ്കയിൽ അപ്പച്ചൻ
പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938).
ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു.
2.പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
:- ഇരവിപേരൂർ
3.നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?
:- കെ.കണ്ണൻ മേനോൻ
4. ബാലകളേശം രചിച്ചത്?
:- പണ്ഡിറ്റ് കറുപ്പൻ
5. നിർവൃതി പഞ്ചാംഗം രചിച്ചത്?
:- ശ്രീ നാരായണ ഗുരു
6. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
:- അയ്യാ വൈകുണ്ഠർ
7. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?
:- സി.കേശവൻ
8.പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?
:- വി.ടി.ഭട്ടതിരിപ്പാട്
9. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
:- കെ.പരമുപിള്ള
10. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?
:- കുമാരനാശാൻ
11. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?
:- ആഗമാനന്ദൻ
12.പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?
:- കേരളവർമ വലിയകോയിത്തമ്പുരാൻ
13. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?
:- കേരള കേസരി
14. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
:- നടരാജ ഗുരു
15. നീലകണ്ഠതീർഥപാദരുടെ ഗുരു ?
:- ചട്ടമ്പി സ്വാമികൾ