- സുഹ്രുത്തുക്കളെ മംഗളവനത്തിൽ നിന്നും നിങ്ങൾക്ക് ഒരു മാർക്ക് ഉറപ്പാക്ക്☝
|
- കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - മംഗളവനം
|
- കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതമാണ് മംഗളവനം
|
- കൊച്ചി നഗരത്തിൽ ഹൈക്കോടതിക്കു സമീപമായാണ് ഇത് സ്ഥിതി ചെയ്യുന്നത്
|
- 2004 ൽ നിലവിൽ വന്ന ഈ സംരക്ഷണ മേഖലയുടെ ആകെ വലുപ്പം 0.0274 ചതുരശ്ര കിലോ മീറ്ററാണ്
|
- കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷണ മേഖലയാണിത്
|
- അപൂർവ ഇനത്തിൽപ്പെട്ട 14 പക്ഷികൾ ഉൾപ്പെടെ 76 ഇനം പക്ഷികൾ മംഗളവനത്തിലുണ്ട്
|
- ലോകത്തിൽ തന്നെ അപൂർവമായ വമ്പൻ കടവാവലുകളെ ഇവിടെ കണ്ടുവരുന്നു
|
- 24 ഇനങ്ങളിൽപ്പെട്ട കണ്ടൽ സസ്യങ്ങളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്
|
- നഗര മേഖലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതവും ഇതാണ്
|