അമേരിക്കന്‍ പ്രസിഡന്റുമാര്‍

* അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി നാലു വര്‍ഷമാണ്
* ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ അമേരിക്കയില്‍ പ്രസിഡന്റു സ്ഥാനം വഹിക്കാനാവൂ
* അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്
* വാഷിങ്ടണ്‍ ഡി.സി. യിലാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
* വൈറ്റ് ഹൗസില്‍ ആകെ 132 മുറികളുണ്ട്
* 1792 ലാണ് വൈറ്റ് ഹൗസിന്റെ നിര്‍മ്മാണം ആരംഭിച്ചത്
* ജെയിംസ് ഹോബന്‍ എന്ന ശില്‍പ്പിയാണ് വൈറ്റ് ഹൗസിന്റെ രൂപരേഖ തയാറാക്കിയത്
* വൈറ്റ് ഹൗസില്‍ ആദ്യമായി താമസിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ ആഡംസ്
* പ്രസിഡന്റ്സ് ഹൗസ്, എക്സിക്യുട്ടീവ് മാന്ഷന് എന്നീ പേരുകളിലാണ് ഏറെക്കാലം വൈറ്റ് ഹൗസ് അറിയപ്പെട്ടത്.
* തിയോഡോര്‍ റൂസ്വെല്‍റ്റ് പ്രസിഡന്റായിരിക്കുമ്പോഴാണ് 1901 ല്‍ വൈറ്റ് ഹൈസിന് ആ പേരു ലഭിച്ചത്
* ചൈനാ റൂം, റെഡ് റൂം, ബ്ലൂ റൂം, ഗ്രീന്‍ റൂം എന്നിവ വൈറ്റ് ഹൗസിലെ ചില മുറികളാണ്
* വൈറ്റ് ഹൗസിലെ ഏറ്റവും വലിയ മുറിയാണ് ഈസ്റ്റ് റൂം
* വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി ഓവല്‍ ഓഫീസ് എന്നാണറിയപ്പെടുന്നത്
* അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 35 വയസ് പൂര്‍ത്തിയായിരിക്കണം
* ഏതാണ്ട് ഒരു കോടി 72 ലക്ഷം രൂപയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ വേതനം
* അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന പ്രത്യേക വിമാനമാണ് എയര്‍ഫോഴ്സ് വണ്‍
* അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു ജോര്‍ജ് വാഷിങ്ടണ്‍
* നൂറു ശതമാനം ഇലക്ടറല്‍ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കന്‍ പ്രസിഡന്റാണ് ജോര്‍ജ് വാഷിങ്ടണ്‍
* ജോണ്‍ ആഡംസ് ആയിരുന്നു അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ്
* അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ജോര്‍ജ് വാഷിങ്ടണാണ്
* ജോണ്‍ ആദംസാണ് അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ്
* നിലവിലെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷ് അമേരിക്കയുടെ നാല്‍പ്പത്തി മൂന്നാമത്തെ പ്രസിഡന്റാണ്
* അമേരിക്കന്‍ പ്രസിഡന്റായവരില്‍ കൂടുതല്‍പ്പേരും അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്
* ഏറ്റവും കൂടുതല്‍ കാലം അമേരിക്കന്‍ പ്രസിഡന്റായിരുന്നത് ഫ്രാങ്ക്ളിന് ഡി.റൂസ്വെല്‍റ്റ്
* ഫ്രാങ്ക്ളിന് ഡി.റൂസ്വെല്‍റ്റ് മാത്രമാണ് രണ്ടു തവണയില്‍ കൂടുതല്‍ അമേരിക്കന്‍ പ്രസിഡന്റായിട്ടുള്ള ഏക വ്യക്തി
* നാലു തവണ അമേരിക്കന്‍ പ്രസിഡന്റായി ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
* അമേരിക്കന്‍ പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് തിയോഡോര്‍ റൂസ്വെല്‍റ്റ്
* 1901 ല്‍ അമേരിക്കന്‍ പ്രസിഡന്റാവുമ്പോള്‍ 42 വയസായിരുന്നു തിയോഡോര്‍ റൂസ് വെല്‍റ്റിന്റെ പ്രായം
* ലോകമാസകലമുളള കുട്ടികള്‍ക്കു പ്രിയങ്കരമായ ടെഡി ബിയറുകള്‍ക്ക് ആ പേര് ലഭിച്ചത് തിയോഡോര്‍ റൂസ്വെല്‍റ്റിന്റെ പേരില്‍ നിന്നാണ്
* ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്
* 1981 ല്‍ അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ റീഗന് 69 വയസുണ്ടായിരുന്നു
* അധികാരത്തിലിരിക്കെ നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ വധിക്കപ്പെട്ടിട്ടുണ്ട്
* അബ്രഹാം ലിങ്കണ്, ജെയിംസ് ഗാര്‍ഫീല്‍ഡ്, വില്ല്യം മക്കിന്‍ലി, ജോണ്‍ എഫ്. കെന്നഡി എന്നിവരാണ് വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാര്‍
* അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയ പ്രസിഡന്റാണ് അബ്രഹാം ലിങ്കണ്
* അബ്രഹാം ലിങ്കണ് അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്നു
* അബ്രഹാം ലിങ്കന്റെ ഘാതകന് ജോണ്‍ വില്‍ക്ക്സ് ബൂത്ത് എന്ന നടനായിരുന്നു
* 'ഔര്‍ അമേരിക്കന്‍ കസിന് ' എന്ന നാടകം കണ്ടുകൊണ്ടിരിക്കെ 1865, ഏപ്രില്‍ 14 നാണ് ലിങ്കണ് വധിക്കപ്പെട്ടത്
* ഏറ്റവും ഒടുവില്‍ വധിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റാണ് ജോണ്‍ എഫ്.കെന്നഡി
* 1963, നവംബര്‍ 22 ന് വധിക്കപ്പെട്ട കെന്നഡിയുടെ ഘാതകന് ലീ ഹാര്‍വെ ഓസ്വാള്‍ഡ് ആയിരുന്നു
* ജോര്‍ജ് ഡബ്ലു.എച്ച്. ബുഷ്, ജോര്‍ജ് ഡബ്ലു.ബുഷ് എന്നിവരാണ് അമേരിക്കന്‍ പ്രസിഡന്റുമാരായ പിതാവും, പുത്രനും
* അമേരിക്കന്‍ പ്രസിഡന്റിന്റെ വേനല്‍ക്കാല വിശ്രമമന്ദിരമാണ് ക്യാമ്പ് ഡേവിഡ്
* നാലു വര്‍ഷത്തിലൊരിക്കല്‍ ജനവരി 20 നാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഭരണമേല്‍ക്കുന്നത്