User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
 കരൾ 

  •  പഠനം ഹെപ്പറ്റോളജി.
  • മനുഷ്യ ശരീരത്തിലെ രാസ ശാല എന്നറിയപ്പെടുന്നു.
  •  ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിച്ച് വെച്ചിരിക്കുന്നത് കരളിലാണ്.
  •  വിറ്റാമിൻ A ഏറ്റവും കൂടുതൽ .
  •  ഏറ്റവും കൂടുതൽ രാസാഗ്നികൾ ഉൽപ്പാദിപ്പിക്കുന്നു.
  •  ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി .
  •  ഏറ്റവും കൂടുതൽ താപം ഉൽപ്പാദിപ്പിക്കുന്ന അവയവം.
  •  ശരീരത്തിലെ യൂറിയ നിർമ്മാണം നടക്കുന്നത് കരളിലാണ്.
  •  പുനരുജ്ജീവന ശേഷിയുള്ള മനുഷ്യനിലെ ഏക ആന്തരാവയവമാണ് കരൾ.
  •  കരൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുവാണ് അമോണിയ.
  •  മദ്യപാനം മൂലം കരളിനുണ്ടാകുന്ന രോഗമാണ് സീറോസിസ്.
  •  കരൾ സ്രവിക്കുന്ന ദഹനരസമാണ് പിത്തരസം.
  •  പിത്തരസം സംഭരിക്കുന്നത് പിത്താശയത്തലാണ്.
  • മനുഷ്യ ശരീരത്തിൽ പുനർജനന ശേഷിയുള്ള ഏക അവയവം: കരൾ
  • മനുഷ്യ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നു കരളിനെ വിശേഷിപ്പിക്കുന്നു
  • കരളിന്റെ ശരാശരി ഭാരം - 1.4 മുതൽ 1.6 കി.ഗ്രാം

  •  മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ആന്തരികാവയവുമാണ്‌ കരൾ

  • എൺപതു ശതമാനം പ്രവർത്തനരഹിതമായാലും കരളിന്‌ സാധാരണ ധർമങ്ങൾ നിർവഹിക്കാനാവും

  • മനുഷ്യ ശരീരത്തിൽ വിറ്റാമിൻ എ, ഇരുമ്പ്‌, കൊഴുപ്പ്‌ എന്നിവ ഏറ്റവും കൂടുതലായി സംഭരിക്കുന്നത്‌ കരളിലാണ്‌ 

  • ദഹനാഗിരണത്തെ സഹായിക്കുന്ന പിത്തരസം (ബൈൽ) ഉൽപ്പാദിപ്പിക്കുന്നത്‌ കരളിലാണ്‌. ദിവസവും ഒരു ലിറ്റർ പിത്തരസം കരൾ ഉൽപ്പാദിപ്പിക്കുന്നു

  • ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നതും ഗ്ലൈക്കോജനിൽ നിന്ന് ഗ്ലൂക്കോസിനെ ഉൽപ്പാദിപ്പിക്കുന്നതും യൂറിയ നിർമാണം നടത്തുന്നതും കരളാണ്‌

  • അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം - സിറോസിസ്‌

  • ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്‌ - തോമസ്‌ സ്റ്റർസൽ (1963)

 

പ്രധാന ധർമ്മങ്ങൾ
  • സംശ്ലേഷണ പ്രവർത്തനങ്ങൾ
    • മാംസ്യ സംശ്ലേഷണം - പ്രധാനമായും ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നിവ
    • ദഹനത്തിനാവശ്യമായ സ്രവങ്ങൾ ഉണ്ടാക്കുന്നു.
    • യൂറിയ - രക്തത്തിലുള്ള അമോണിയയെ യൂറിയയാക്കുന്നു.
    • ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിനെ സംസ്കരിക്കുന്നു.
    • ശരീരത്തിനു വേണ്ട കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നു.
    • നിത്യവും ഒരു ലിറ്റർ വരെ പിത്തരസം ഉദ്പാദിപ്പിക്കുന്നു.
    • അമിനോ ആസിഡുകൾ ലാക്ടേറ്റുകൾ തുടങ്ങിയവയിൽനിന്നും ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉദ്പാദിപ്പിക്കുന്നു.
    • ഫിബ്രിനോജൻ, പ്രോ ത്രോംബിൻ എന്നിവ ഉണ്ടാക്കുന്നു.
    • രക്തത്തിൽ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാക്കി സംഭരിക്കുന്നു.
    • രക്തത്തിലെ ഗ്ലൂക്കോസ് നില തുലനം ചെയ്യുന്നു.
    • ഗ്ലൈക്കൊജെൻ, ജീവകം എ, ജീവകം ബി12 എന്നിവയിടെ ശേഖരണം
    • വിഷ നിവാരണം
    • കൊഴുപ്പിന്റെ ബീറ്റാ ഓക്സിഡേഷൻ

കരളിനെ ബാധിക്കുന്ന പ്രധാനവും മാരകവുമായ ചില രോഗങ്ങൾ ഇവയാണ്

  • മഞ്ഞപ്പിത്തം
  • കരൾ വീക്കം
  • സിറോസിസ്
  • കരളിലെ അർബുദം

 

RELATED TOPIC : മനുഷ്യ ശരീരം 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )