User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

  • പ്രിയ കൂട്ടുകാരെ ജനറല്‍ സയന്‍സില്‍ നിന്നും പരീക്ഷയ്ക്ക് ചോദൃങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വലിയ സബ്ജക്ടാണിത്.

 

  •  ഇന്നു ജീവശാസ്ത്രത്തിലെ മനുഷ്യശരീരം എന്ന വിഷയത്തില്‍ ജീവന്റെ നദി എന്നറിയപ്പെടുന്ന രക്തം എന്ന വിഷയത്തെക്കുറിച്ച് ഒരെത്തിനോട്ടം. അറിയാവുന്നവര്‍ ഓര്‍മ്മ പുതുക്കുക. അറിയാത്ത കൂട്ടുകാര്‍ ക്ഷമയോടെ പഠിച്ചെടുക്കുക.

 

രക്തം

 

- രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി

- രക്ത സമ്മര്‍ദ്ദം അളക്കാനുള്ള ഉപകരണം - സ്ഫിഗ്മോ മാനോമീറ്റര്‍

- രക്തത്തിലെ വര്‍ണ്ണകം - ഹീമോ ഗ്ലോബിന്‍

- രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്താണുക്കള്‍ - പ്ലേറ്റ്ലറ്റുകള്‍

 രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- വിറ്റാമിന്‍ കെ

- രക്തം കട്ടപിടിക്കാന്‍ ആവശ്യമായ മൂലകം - കാല്‍സ്യം

- രക്തം ദാനം ചെയ്യുന്പോള്‍ ഒരാളില്‍ നിന്നെടുക്കുന്ന രക്തത്തിന്റെ അളവ് - 300 മി.ലി.

- മനുഷ്യനില്‍ എത്ര രക്തഗ്രൂപ്പുകളുണ്ട്  - 4 (എ, ബി, എബി, ഒ)

- രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചത് - കാള്‍ ലാന്റ്സ്റ്റയിനര്‍

- സാര്‍വീക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് - ഒ ഗ്രൂപ്പ്

- സാര്‍വീക സ്വീകര്‍ത്താവ് - എബി ഗ്രൂപ്പ്

- അരുണ രക്താണുക്കളുടെ ആയുര്‍ദൈര്‍ഘ്യം - 120 ദിവസം

- ശ്വേത രക്താണുക്കളുടെ ആയുര്‍ദൈര്‍ഘ്യം - 13-20 ദിവസം

- ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാലുണ്ടാകുന്ന രോഗം  - അനീമിയ

- ശരീരത്തില്‍ എവിടെയാണ് അരുണ രക്താണുക്കളും പ്ലേറ്റ്ലറ്റുകളും ഉണ്ടാകുന്നത് - അസ്ഥി മജ്ജയില്‍

- രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ചത് - വില്യം ഹാര്‍വി

- രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര - ഗ്ലൂക്കോസ്

- രക്തത്തില്‍ എത്ര ശതമാനം പ്ലാസ്മ ഉണ്ട് - 55 ശതമാനം

- അരുണ രക്താണുക്കള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നത് - ഹീമോഗ്ലോബിന്‍

- മനുഷ്യരക്തത്തിന്റെ പി.എച്ച്. മൂല്യം  - 7.34

- രക്തം കട്ടപിടിക്കാത്ത അവസ്ഥ - ഹീമോഫീലിയ (ക്രിസ്തുമസ് രോഗമെന്നും രാജകീയ രോഗമെന്നും അറിയപ്പെടുന്നു)

- മനുഷ്യശരീരത്തില്‍ ഓക്സിജന്‍ വഹിച്ചു കൊണ്ടുപോകുന്ന ഘടകം - ഹീമോ ഗ്ലോബിന്‍

- ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - ഇരുന്പ് 


 

?  ? ?  Related Topics : മനുഷ്യ ശരീരം 


 

   ♣ =  - ® PSC Tulsi ® -  = ♣

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )