User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 1. കേരളസംസ്ഥാനം രൂപീകൃതമായതെന്ന്?

  : 1956 നവംബർ 1 

2. കേരളത്തിലെ കോൺഗ്രസുകാരനായ ആദ്യ മുഖ്യമന്ത്രി?

  : ആർ.ശങ്കർ  

 

3. സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സാമ്പത്തിക ധവളപത്രം പുറത്തിറക്കിയ വർഷം?

  : 2001 

 

4. കേരളാ പൊലീസിന്റെ യൂണിഫോം പാൻസാക്കാൻ തീരുമാനിച്ച വർഷം?

  :  1982 

 

5. തൊഴിലാളികളുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്?

  :  കേരള കർഷകത്തൊഴിലാളി നിയമം 

 

6. യൂത്ത് ലീഗ് സ്ഥാപകൻ?

  :  പൊന്നറ ശ്രീധരൻ 

 

7. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്നായിരുന്നു?

  :  1920 

 

 8. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?

  :  പയ്യന്നൂർ 

 

 9. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്നത്?

  :  സി.എച്ച്. മുഹമ്മദ് കോയ

 

 10. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത്?

  :  കെ.എം.മാണി 

 

11. ഫിക്കസ് ബംഗളൻസിസ് എന്ന ശാസ്ത്രീയനാമമുള്ള വൃക്ഷമേത്?

  :  അരയാൽ 

 

 12. പാരദ്വീപ് തുറമുഖം ഏതു സംസ്ഥാനത്തിലാണ്?

  : ഒറീസ 

 

 13. നൂറുകിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്?

  :  പതിനൊന്ന് 

 

 14. ഏതു രാജ്യത്തിന്റെ ദേശീയപുഷ്പമാണ് ചെമ്പരത്തിപ്പൂവ്?

  :  ദക്ഷിണ കൊറിയ 

 

 15. ലണ്ടൻ ഏതു നദിയുടെ തീരത്താണ്?

  :   തേംസ് 

 

16. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലേത്?

  :  അഷ്ടമുടിക്കായൽ 

      ( കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ )

 

 17. പരുത്തികൃഷിക്ക് ഏറ്റവുംഅനുയോജ്യമായ മണ്ണിനമേത്?

  : കരിമണ്ണ് 

 

 18. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയെ വിക്ഷേപിച്ചതെവിടെ നിന്നാണ്?

  : റഷ്യ 

      ( ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ്‌ വിക്ഷേപിച്ചത് )

 

 19. ഭൗമദിനമായി ആചരിക്കുന്നതേത്?

  :  ഏപ്രിൽ 22 

   ( ഭൂമിയുടെസംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം.  )

 

20. നദികളൊന്നുമില്ലാത്ത ഭൂഖണ്ഡമേത്?

  : അന്റാർട്ടിക്ക 

 

 21. ആഫ്രിക്ക, യൂറോപ്പ് എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്?

  :  ജിബ്രാൾട്ടർ 

      ( സ്‌പെയിനിനേയും മൊറോക്കൊയേയും വേർതിരിക്കുന്നു ) 

 

 22. അമേരിക്ക, കാനഡ എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമേത്?

  :   നയാഗ്ര

       (അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നു)

 

 23. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാതയേത്?

   : എൻ.എച്ച.44      

         National Highway 44 (NH 44), (previously National Highway 7)

          starts : Srinagar 

           End.    :  Kanyakumari 

 

24. പ്രയറി പുൽമേടുകൾ എവിടെയാണുള്ളത്?

  : വടക്കേ അമേരിക്ക 

         *ലോകത്തിന്റെ ബ്രെഡ്‌ ബസ്കെറ്റ്* എന്നാണ് പ്രയറി പുല്‍മേടുകള്‍  അറിയപ്പെടുന്നത്

 

 25. ലോകത്തിൽ ഏറ്റവും കൂടുതൽ അരിയുല്പാദിപ്പിക്കുന്ന രാജ്യം?

  :   ചൈന .

        രണ്ടാം സ്ഥാനം ഇന്ത്യ

        മൂന്ന്         ഇന്തോനേഷ്യ

        നാല്         വിയറ്റ്നാം

 

 


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )