ചരിത്രസംഭവങ്ങൾ
===================
- 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
- 1809 – സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
- 1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജിഎ) രൂപീകൃതമായി.
- 1948 – ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
- 1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.
ജനനം
=======
- 1917 – എം.ജി. രാമചന്ദ്രൻ ( M G R ), രാഷ്ട്രീയനേതാവ്, ചലച്ചിത്രനടൻ
എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ (ജനുവരി 17, 1917–ഡിസംബർ 24, 1987 )
പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു
1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു
- 1964 – മിഷേൽ ഒബാമ
മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ ബറാക് ഒബാമയുടെ പത്നി
അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജ
- 1942 – മുഹമ്മദ് ആലി
ഒരു അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു മുഹമ്മദ് അലി(കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942)
ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മരണം
=======
- 2010 – ജ്യോതിബസു പശ്ചിമബംഗാൾ മുഖ്യമന്ത്രി (ജ. 1914)
- 2014 – സുനന്ദ പുഷ്കർ
മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയായിരുന്നു സുനന്ദ പുഷ്കർ (ജനനം: 1962 ജനുവരി 1 – മരണം: 2014 ജനുവരി 17)
- 1999 – നന്ദിത കെ.എസ്.
മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത.