⏩ 64 - ആം ദേശീയ ചലച്ചിത്ര അവാര്ഡുകള് 2017 :
========================================
⏩ അക്ഷയ് കുമാർ മികച്ച നടൻ, സുരഭി മികച്ച നടി, മോഹൻലാലിന് പ്രത്യേക ജൂറി പുരസ്കാരം
⏩ മോഹൻലാലിനു പ്രത്യേക ജൂറി പരാമർശം. മുന്തിരിവളളികൾ തളിർക്കുമ്പോൾ, പുലി മുരുകൻ, ജനതാ ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പരാമർശം
⏩ 64-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രത്തിനുളള പുരസ്കാരം മഹേഷിന്റെ പ്രതികാരം നേടി. അക്ഷയ് കുമാറാണ് മികച്ച നടൻ. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സുരഭിയാണ് മികച്ച നടി. മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭി മികച്ച നടിയായത്.
⏩ മറാത്തി ചിത്രം കസബ് ആണ് മികച്ച ചിത്രം. മോഹൻലാലിനു പ്രത്യേക ജൂറി പുരസ്കാരം. മുന്തിരിവളളികൾ തളിർക്കുമ്പോൾ, പുലി മുരുകൻ, ജനതാ ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പരാമർശം. നീർജയിലെ അഭിനയത്തിന് സോനം കപൂറും ജൂറിയുടെ പ്രത്യേക പരാമർശം നേടി. മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥ എഴുതിയ ശ്യാം പുഷ്കരനാണ് മികച്ച തിരക്കഥാകൃത്ത്. സൈറാ വൈസിം (ദംഗൽ) ആണ് മികച്ച സഹനടി. ബാബു പത്മനാഭനാണ് മികച്ച സംഗീത സംവിധായകൻ. പീറ്റർ ഹെയ്നാണ് മികച്ച സംഘട്ടനം.
No | അവാര്ഡ് ഇനം | ജേതാവ് |
1 | മികച്ച നടന് | അക്ഷയ് കുമാർ (റുസ്തം-ഹിന്ദി) |
2 | മികച്ച നടി | സുരഭി (മിന്നാമിനുങ്ങ്- മലയാളം) |
3 | മികച്ച ചിത്രം: | കസബ് (മറാത്തി) |
4 | മികച്ച സംവിധായകന് | രാജേഷ് മപുഷ്കർ (വെന്റിലേറ്റർ-മറാത്തി) |
5 | മികച്ച മലയാള ചിത്രം | മഹേഷിന്റെ പ്രതികാരം |
6 | മികച്ച തിരക്കഥ: | ശ്യാം പുഷ്കരൻ ( മഹേഷിന്റെ പ്രതികാരം) |
7 | പ്രത്യേക ജൂറി അവാർഡ് |
മോഹൻലാൽ (പുലിമുരുകൻ, ജനതാ ഗ്യാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ) |
8 | മികച്ച സഹനടി | സൈറ വസിം (ദംഗൽ-ഹിന്ദി) |
9 | മികച്ച സഹനടൻ | മനോജ് ജോഷി (ദശക്രിയ-മറാത്തി) |
10 | മികച്ച ബാലതാരം |
ആദിഷ് (കുഞ്ഞുദൈവം-മലയാളം), നൂർ ഇസ്ലാം, സമിയുൽ അലാം ( സഹജ് പത്തേർ ഗപ്പോ- ബംഗാളി), മനോഹര.കെ (റയിൽവേ ചിൽഡ്രൻ- കന്നഡ) |
11 |
മികച്ച സംഗീത സംവിധായകൻ, പശ്ചാത്തല സംവിധായകൻ |
ബാബു പത്മനാഭ (അല്ലാമ-കന്നഡ ചിത്രം) |
12 | മികച്ച സംഘട്ടനം | പീറ്റർ ഹെയ്ൻ (പുലിമുരുകൻ) |
13 | സാമൂഹിക പ്രതിബദ്ധതയുളള ചിത്രം | പിങ്ക് |
14 | മികച്ച ശബ്ദ സംവിധാനം | ജയദേവൻ (കാട് പൂക്കുന്ന നേരം-മലയാളം) |
15 | മികച്ച ഹ്രസ്വ ചിത്രം | ആബ |
16 | മികച്ച തമിഴ് ചിത്രം |
ജോക്കർ |
17 | മികച്ച തെലുങ്ക് ചിത്രം |
പെലി ചുപ്ലു |
18 | മികച്ച മറാത്തി ചിത്രം |
ദശക്രിയ |
19 | മികച്ച കന്നഡ ചിത്രം |
റിസർവേഷൻ |
20 | മികച്ച ഹിന്ദി ചിത്രം |
നീർജ |
21 | മികച്ച ബംഗാളി ചിത്രം |
ബിസോർജൻ |
22 | മികച്ച കൊറിയോഗ്രഫി |
ജനത ഗ്യാരേജ് (തെലുങ്ക്) |
23 | മികച്ച ഗാനരചയിതാവ് |
വൈരമുത്തു (തമിഴ് ചിത്രം ധർമദുരൈ- എന്ത പക്കം), അനുപം റോയ് (ബംഗാളി ചിത്രം പ്രക്താൻ- ദുമി ജാക്കേ ഭാലോ ഭാഷോ) |
24 | മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് |
എൻ.കെ.രാമകൃഷ്ണ (അല്ലാമ-കന്നഡ) |
25 | മികച്ച വസ്ത്രാലങ്കാരം |
സച്ചിൻ ലൊവലേക്കർ (സൈക്കിൾ- മറാത്തി) |
26 | മികച്ച എഡിറ്റിങ് |
രാമേശ്വർ (വെന്റിലേറ്റർ-മറാത്തി) |
27 | മികച്ച ഛായാഗ്രഹണം |
എസ്.തിരുനാവുകരശു (24-തമിഴ്) |
28 | മികച്ച ഗായിക |
ഇമാൻ ചക്രവർത്തി (ബംഗാളി ചിത്രം പ്രക്താൻ-ദുമി ജാക്കേ ഭാലോ ഭാഷോ) |
29 | മികച്ച ഗായകൻ | സുന്ദരയ്യർ (തമിഴ് ചിത്രം ജോക്കർ- ജാസ്മിനേ യേ) |
30 | മികച്ച അനിമേഷൻ ചിത്രം | മഹായോദ രാമ (ഹിന്ദി) |
31 | മികച്ച കുട്ടികളുടെ ചിത്രം | ധനക് (ഹിന്ദി) |