User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

ദൂരം  : 9.2 കിലോ മീറ്റര്‍ 

 ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാതയായ ചെനാനി-നാഷ്രി പാതയുടെ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു 

 ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന എന്‍.എച്ച്.-44ലെ ഈ തുരങ്കം യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം രണ്ടു മണിക്കൂറോളം കുറയും.

 31 കിലോമീറ്റര്‍ ദൂരം കുറയും. നിത്യവും 27 ലക്ഷം രൂപയുടെ ഇന്ധനലാഭം ഉണ്ടാകുമെന്നാണു കണക്ക്.

 

തുരങ്കത്തിന്റെ പ്രധാന സവിശേഷതകള്‍:

==============================

 വാഹനങ്ങള്‍ക്കു പോകാന്‍ 9.35 മീറ്റര്‍ വീതിയില്‍ സ്ഥലം ലഭിക്കുന്നതും അഞ്ചു മീറ്റര്‍ ഉയരമുള്ളതുമായ, വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും പോകാവുന്ന ഒറ്റത്തുരങ്കമാണിത്.

 പ്രധാന തുരങ്കത്തില്‍ എന്തെങ്കിലും അത്യാഹിതം ഉണ്ടാകുന്ന പക്ഷം പുറത്തുകടക്കാനായി 300 മീറ്റര്‍ ഇടവേളകളില്‍ സമാന്തര രക്ഷാതുരങ്കങ്ങള്‍ ഉണ്ട്.

 സമഗ്ര ഗതാഗത നിയന്ത്രണം, നിരീക്ഷണം, വായുപ്രവേശം, ശബ്ദപ്രക്ഷേപണ, അഗ്നിശമനം, അടിയന്തര ഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ 150 മീറ്റര്‍ ഇടവേളകളില്‍ ഉണ്ടാവും.

 2,500 കോടി രൂപയാണു പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )