Star InactiveStar InactiveStar InactiveStar InactiveStar Inactive
 


• ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ നാഷണൽ പേയ്‌മെന്റ്‌സ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ (NPCI) വിസ, മാസ്റ്റർ കാർഡ്‌ എന്നിവയുമായി ചേർന്ന് ആരംഭിച്ച ക്യൂ.ആർ കോഡ്‌ സംവിധാനം - Bharat QR

• ലോകത്തിലെ ആദ്യ ഇന്റര്‍ഓപ്പറബിള്‍ പേയ്‌മെന്റ്‌ പ്ലാറ്റ്‌ഫോം - Bharat QR

• നാഗാലാൻഡിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത് - ഷുർഹോസ്‌ലി ലീസീറ്റ്‌സു

• സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) റിപ്പോർട്ട്‌ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലോകത്ത്‌ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യം - ഇന്ത്യ

• ഒമ്പാതാമത്‌ കേരളാ രാജ്യാന്തര നാടകോത്സവത്തിന്റെ വേദി - തൃശൂർ

• 2017 ഐ.പി.എൽ സീസണിലെ ഏറ്റവും വില കൂടിയ താരം - ബെൻ സ്റ്റോക്‌സ്‌ (ഇംഗ്ലണ്ട്‌ ഓൾറൗണ്ടറായ സ്റ്റോക്‌സിനെ 14.5 കോടി രൂപയ്ക്ക്‌ റൈസിങ്ങ്‌ പൂനെ സൂപ്പർ ജയന്റ്‌സാണ്‌ സ്വന്തമാക്കിയത്‌)

• 2017 ഐ.പി.എൽ സീസണിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരം - ടൈമൽ മിൽസ്‌ (റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ)

• 2017 ഐ.പി.എൽ സീസണിലെ ഏറ്റവും വില കൂടിയ ഇന്ത്യൻ താരം - കരൺ ശർമ (മുംബൈ ഇന്ത്യൻസ്‌)

• 2017 ഐ.പി.എൽ താരലേലത്തിൽ ഗുജറാത്ത്‌ ലയൺസ്‌ സ്വന്തമാക്കിയ മലയാളി താരം - ബേസിൽ തമ്പി

• അഫ്ഗാനിസ്ഥാനിൽ നിന്ന് ആദ്യമായി ഐ.പി.എല്ലിൽ ഇടംനേടിയ റാഷിദ്‌ ഖാൻ, മുഹമ്മദ്‌ നബി എന്നീ താരങ്ങളെ സ്വന്തമാക്കിയ ടീം - സൺ റൈസേഴ്സ്‌ ഹൈദരാബാദ്‌

• ഐ.പി.എൽ പത്താം എഡിഷന്റെ ഉദ്‌ഘാടന മത്സരത്തിന്‌ വേദിയാകുന്ന നഗരം - ഹൈദരാബാദ് (ഏപ്രിൽ അഞ്ചിന് സൺ റൈസേഴ്സ്‌ ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരും തമ്മിലാണ് ഉദ്‌ഘാടന മത്സരം)

• അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച പാക്കിസ്ഥാൻ താരം - ഷാഹിദ്‌ അഫ്രീദി

• അടുത്തിടെ പ്രമുഖ സ്പോർട്സ്‌ ബ്രാൻഡായ പ്യൂമയുമായി 110 കോടി രൂപയുടെ പരസ്യക്കരാർ ഒപ്പിട്ട ഇന്ത്യൻ ക്രിക്കറ്റർ - വിരാട്‌ കോഹ്‌ലി (ആദ്യമായാണ്‌ ഒരു ഇന്ത്യൻ കായികതാരം ഒരൊറ്റ ബ്രാൻഡുമായി 100 കോടിയുടെ കരാറിലേർപ്പെടുന്നത്‌)

• അടുത്തിടെ അന്തരിച്ച ഐക്യരാഷ്ട്രസഭയിലെ റഷ്യൻ അംബാസഡർ - വിറ്റാലി ചർകിൻ

• കേരളത്തിലെ ആദ്യ സൈബർ ഇന്റലിജൻസ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന നഗരം - കൊച്ചി (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലാണ് (കുസാറ്റ്) ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്)

• ന്യൂഡൽഹിയിൽ നടക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2017-ലെ ഫെസ്റ്റിവൽ ഓഫ്‌ ലെറ്റേഴ്സ്‌ സാഹിത്യ സമ്മേളനത്തിന്റെ പ്രമേയം - Folklore and Oral Literature of India

• 2017-ലെ ലോക മാതൃഭാഷാ ദിനത്തിന്റെ പ്രമേയം - Towards Sustainable Futures through Multilingual Education

• കേസുകളിൽ അകപ്പെടുന്ന കുട്ടികളുടെ മാനസിക-സാമൂഹികാവസ്ഥ മെച്ചപ്പെടുത്താൻ സംസ്ഥാന സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതി - കാവൽ

• ക്ലൗഡ്‌ അധിഷിഠിത സേവനത്തിന്‌ മൈക്രോസോഫ്റ്റുമായി കരാർ ഒപ്പിട്ട ഇന്ത്യൻ ഇ-കൊമേഴ്സ്‌ കമ്പനി - ഫ്ലിപ്‌കാർട്ട്‌

• 2017-ൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷയെഴുതുന്ന കേരളത്തിലെ സ്കൂൾ - എടരിക്കോട്‌ പി.കെ.എം.എം. ഹയർ സെക്കൻഡറി സ്‌കൂൾ (മലപ്പുറം)

• ഭക്ഷ്യവസ്തുക്കളുടെ ദൗർലഭത്തെത്തുടർന്ന് അടുത്തിടെ ക്ഷാമം പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം - ദക്ഷിണ സുഡാൻ

• മൂന്നാമത്‌ ദേശീയ ജൈവവൈവിധ്യ കോൺഗ്രസിന്റെ വേദി - തിരുവനന്തപുരം

• പി.ഭാസ്കരൻ മാസ്റ്റർ സ്മാരക സമിതി പുതുതായി ഏർപ്പെടുത്തിയ പി.ഭാസ്‌കരൻ പുരസ്കാരത്തിന്‌ അർഹനായത്‌ - സത്യൻ അന്തിക്കാട്‌

• അടുത്തിടെ അന്തരിച്ച നോർവീജിയൻ നൊബേൽ കമ്മിറ്റി അധ്യക്ഷ - കാസി കൾമാൻ ഫൈവ്‌

• സംസ്ഥാന സർക്കാരിന്റെ ശുദ്ധജല വിതരണ പദ്ധതിയായ 'ജലനിധി' യുടെ എക്‌സിക്യുട്ടീവ്‌ ഡയറക്ടറായി നിയമിതനായത്‌ - എ.ആർ അജയകുമാർ

• അടുത്തിടെ അന്തരിച്ച മോഹൻ ബഗാൻ ഫുട്‌ബോൾ ടീമിന്റെ മുൻ ഗോൾകീപ്പർ - ശിബജി ബാനർജി

• പി.സി ജോർജ് എം.എൽ.എ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി - കേരള ജനപക്ഷം
 
 
 
 
 
 
 
 
 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )