- നിലവിലുള്ള ഭൂഖണ്ഡങ്ങൾക്ക് പുറമേ എട്ടാമത് ഒരു വൻകര കൂടി കണ്ടെത്തി.
- സീലാൻഡിയ എന്നാണ് വൻകരയുടെ പേര് .
- ശാന്തസമുദ്രത്തിലെ ന്യൂസീലാന്റും ഓസ്ട്രലിയയും ഉൾപ്പെട്ട മേഖലയിൽ ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡമാണ് സീലാൻഡിയ എന്ന് ശാസ്ത്രജ്ഞർ.
- ഗവേഷകരാണ് സീലാൻഡിയ എന്ന പേര് നൽകിയത്.
- ശാന്തസമുദ്രത്തിൽ ഓസ്ട്രലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസീലാൻഡ്,ന്യൂ കാലിഡോണിയ പ്രദേശങ്ങളും ഉൾപ്പെട്ട മേഖല ഭൂഖണ്ഡമായി പരിഗണിക്കാമെന്ന് 11 അംഗ ഭൗമ ഗവേഷക സംഘം വ്യക്തമാക്കി.
- 49 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സീലാൻഡിയ ഭൂമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതും മെലിഞ്ഞതുമായ വൻകരയാണ്.
- കടൽ നിരപ്പിൽ നിന്നുള്ള ഉയരം, ഇഗ്നീഷ്യസ്,മെറ്റാമോർഫിക്,സെഡിമെൻറ്റി ശിലകളുടെ സാന്നിധ്യം എന്നിവ സീലാൻഡിയക്ക് വൻകര പദവിക്ക് അര്ഹതനൽകാൻ പോന്നതാണ്.
- വൻകരയായി പരിഗണിക്കാൻ വേണ്ട വലിപ്പവും സീലാൻഡിയക്കുണ്ട്.
- ന്യൂസീലൻഡിലെ ജി.എൻ.എസ് സയൻസ്, വിക്ടോറിയ സർവ്വകലാശാല, സിഡ്നി സർവ്വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.
നിലവിലെ ഭൂഖണ്ഡങ്ങൾ
- ആഫ്രിക്ക
- അന്റാർട്ടിക്ക
- ഓസ്ട്രിലിയ
- യൂറോപ്പ്
- ഏഷ്യ
- വടക്കേ അമേരിക്ക
- തെക്കേ അമേരിക്ക എന്നിവയാണ് നിലവിലുള്ള ഭൂഖണ്ഡങ്ങൾ.
8. സീലാൻഡിയ