• 2017-ലെ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹനായ മലയാളി -
കെ.ജെ യേശുദാസ്
മറ്റു ജേതാക്കൾ : സദ്ഗുരു ജഗ്ഗി വാസുദേവ്
ശരദ് പവാർ, മുരളീ മനോഹർ ജോഷി
prof. ഉഡുപ്പി രാമചന്ദ്ര റാവു
സുന്ദര് ലാല് പട്വ (മരണാനന്തരം)
പി.എ സാങ്മ (മരണാനന്തരം)
• 2017-ലെ പത്മശ്രീ പുരസ്കാരത്തിന് അർഹരായ മലയാളികൾ -
അക്കിത്തം അച്യുതൻ നമ്പൂതിരി
പി.ആർ ശ്രീജേഷ് (ഹോക്കി താരം)
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (കഥകളി ആചാര്യൻ)
പാറശാല ബി.പൊന്നമ്മാൾ (സംഗീതജ്ഞ)
മീനാക്ഷി അമ്മ (കളരി ഗുരു)
• അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു വിധേയനാകുന്ന ആദ്യ മുൻ സിബിഐ ഡയറക്ടർ
:- രഞ്ജിത് സിൻഹ
• പ്രഥമ ഹ്യുഗോ ഷാവേസ് സമാധാന പുരസ്കാരത്തിന് അർഹനായത്
:- വ്ലാദിമിർ പുടിൻ
• അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ വനിതാ ഫുട്ബോൾ ലീഗ്
:- Indian Women's League
• ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കയുടെ അംബാസഡറായി നിയമിതയായ ഇന്ത്യൻ-അമേരിക്കൻ വംശജ
:- നിക്കി ഹാലി
• അടുത്തിടെ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ-ബ്രിട്ടീഷ് നടൻ
:- ദേവ് പട്ടേൽ
• 2016-17 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം
:- റെസ്റ്റ് ഓഫ് ഇന്ത്യ (റണ്ണറപ്പ് - ഗുജറാത്ത്)
• ചന്ദ്രനിലിറങ്ങി സാംപിളുകൾ ശേഖരിച്ചു ഭൂമിയിൽ തിരിച്ചിറങ്ങുന്ന ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം
:- Chang E-5
• അടുത്തിടെ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച അണ്വായുധ ശേഷിയുള്ള ഭൂതല - ഭൂതല ബാലിസ്റ്റിക് മിസൈൽ
:- അബാബീൽ (Ababeel)
• അടുത്ത 12 വർഷത്തേക്ക് (2028 വരെ) ഒളിമ്പിക്സ് മത്സരങ്ങളുടെ മുഖ്യ സ്പോൺസർ ആകാൻ ഐ.ഒ.സി യുമായി കരാർ ഒപ്പിട്ട ചൈനീസ് ഇ-കൊമേഴ്സ് കമ്പനി
:- ആലിബാബ
• അടുത്തിടെ ട്രാൻസ് പസഫിക് പാർട്ട്ണർഷിപ് (TPP) വ്യാപാര കരാറിൽ നിന്നും പിന്മാറിയ രാജ്യം
:- അമേരിക്ക
• കേരളത്തിൽ ആദ്യമായി കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് കീട പരിശോധന ആരംഭിച്ച സ്ഥലം
:- കുട്ടനാട്
• കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ആഭ്യന്തര സുരക്ഷാ ഡിവിഷന്റെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിതയായത്
:- റീന മിത്ര
• മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ പ്രഥമ ലെജൻഡ് ഓണർ പുരസ്കാരത്തിന് അർഹനായത്
:- എം.ടി വാസുദേവൻ നായർ
• മൗറീഷ്യസിന്റെ പുതിയ പ്രധാനമന്ത്രി
:- പ്രവിന്ദ് ജഗന്നാഥ് (പിതാവ് അനിരുദ്ധ് ജഗന്നാഥാണ് പദവിയൊഴിഞ്ഞത്)
• അമേരിക്കയുടെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC) ചെയർമാനായി നിയമിതനായത്
:- അജിത് വരദരാജ് പൈ
• പ്രമുഖ മാധ്യമപ്രവർത്തകൻ ടി.എൻ ഗോപകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ടി.എൻ.ജി പുരസ്കാരത്തിന് അർഹനായത്
:- ഡോ. എം.ആർ രാജഗോപാൽ
• വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് കേരള ഗ്രാമീൺ ബാങ്ക് ആരംഭിച്ച പദ്ധതി
:- FI@School (ഫിനാൻഷ്യൽ ഇൻക്ലൂഷൻ അറ്റ് സ്കൂൾ)
• തിയറ്റർ ഉടമകൾക്കായി പുതുതായി രൂപീകരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (FEUOK) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ദിലീപ് (ജനറൽ സെക്രട്ടറി
:- എം.സി ബോബി)
• ന്യൂഡൽഹിയിലെ യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്ററിന്റെ (UNIC) ഡയറക്ടറായി നിയമിതനായത്
:- ഡെർക് സെഗാർ
• റോഡപകടങ്ങളിൽ പെട്ടവർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാൻ പൊതുജനത്തെ സജ്ജരാക്കുന്നതിന് ശുഭയാത്ര പദ്ധതിയുടെ കീഴിൽ വിഭാവനം ചെയ്ത പദ്ധതി
:- Save Our Fellow Traveller (SOFT)
• ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2017-ലെ അലൻ ബോർഡർ മെഡലിന് അർഹനായത്
:- ഡേവിഡ് വാർണർ
• മസ്തിഷ്ക മരണ സ്ഥിരീകരണവും അവയവദാന കൈമാറ്റവും പൂർണമായും സർക്കാർ നിരീക്ഷണത്തിലാക്കാൻ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
:- കേരളം
• ജി.ദേവരാജൻ മാസ്റ്ററുടെ പേരിൽ സ്വരലയ ഏർപ്പെടുത്തിയ സംഗീതജ്ഞർക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹനായത്
:- ഹരിഹരൻ
• തെരഞ്ഞെടുപ്പ് സുഗമമാക്കാൻ ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്കാരത്തിന് അർഹനായ മുൻ ഐ.ടി മിഷൻ ഡയറക്ടർ
:- മുഹമ്മദ് സഫിറുല്ല
• ഇന്ത്യയിൽ അടുത്തിടെ നടപ്പാക്കിയ കറൻസി പരിഷ്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം
:- രാജസ്ഥാൻ
• അടുത്തിടെ വയലാർ രാമവർമ സ്മാരക ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായത്
:- മഞ്ജു വാര്യർ
• കേരളത്തിലെ ഫുട്ബോൾ അക്കാദമികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി കേരള ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ
:- KFA Academy Connect
Credits : GK&CA