User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

 

• ഫേസ്‌ബുക്ക് ഇന്ത്യയുടെ പുതിയ ഇൻഡസ്ട്രി ഡയറക്ടറായി നിയമിതനായത്

 

 -- പുൽകിത് ത്രിവേദി 

 

• തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിൽ അടുത്തിടെ വ്യാപക നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ്

 -- വർദ (Cyclone Vardah)

 

• അറബി, ഉർദു ഭാഷകളിൽ ചുവന്ന പനിനീർ പൂവ് എന്നർത്ഥമുള്ള വർദ ചുഴലിക്കാറ്റിന് ആ പേരു നിർദേശിച്ച രാജ്യം

 -- പാക്കിസ്ഥാൻ 

 

• ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ഇന്ത്യൻ തീരങ്ങളിൽ നാശം വിതച്ച പ്രധാന ചുഴലിക്കാറ്റുകൾ

 -- നാദ, ക്യാന്ദ്, റോണു, വർദ

 

• ഐക്യരാഷ്ട്രസഭയുടെ 9 ാമത് സെക്രട്ടറി ജനറലായി ചുമതലയേറ്റത്

 -- അന്റോണിയോ ഗുട്ടെറസ് 

 

• ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പദത്തിലെത്തുന്ന ആദ്യ മുൻ രാഷ്ട്രത്തലവൻ

 -- അന്റോണിയോ ഗുട്ടെറസ് (1995-2002 കാലയളവിൽ പോർച്ചുഗീസ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്)

 

• ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലാകുന്ന നാലാമത്തെ യൂറോപ്യൻ

 -- അന്റോണിയോ ഗുട്ടെറസ് 

 

• 2016-ലെ മികച്ച ലോക ഫുട്‍ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌ക്കാരത്തിന് അർഹനായത്

 -- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോർച്ചുഗൽ)

 

• തീവ്രവാദം, മനുഷ്യക്കടത്ത് എന്നിവ തടയാനും പ്രതിരോധ സുരക്ഷ ശക്തമാക്കാനും കായികരംഗത്തെ സഹകരണം വർദ്ധിപ്പിക്കാനും അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പുവെച്ച രാജ്യം

 -- ഇന്തോനേഷ്യ 

 

• 74 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി 7 നോമിനേഷനുകൾ ലഭിച്ച അമേരിക്കൻ ചിത്രം

 -- ലാ ലാ ലാൻഡ് (സംവിധാനം - ഡാമിയൻ ഷാസെല്ല)

 

• മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി അടുത്തിടെ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ

 -- ദേവ് പട്ടേൽ (ചിത്രം - ലയൺ)

 

• ബംഗളുരുവിൽ നടന്ന 2016-ലെ ഐ.ബി.എസ്.എഫ് ലോക ബില്യാഡ്‌സ് ചാമ്പ്യൻഷിപ്പിലെ ജേതാവ്

 --  അദ്വാനി (റണ്ണറപ്പ് - പീറ്റർ ഗിൽക്രിസ്റ്റ്, സിംഗപ്പൂർ)

 

• കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി അടുത്തിടെ ഡിമോണിറ്റൈസേഷൻ നടപ്പാക്കിയ തെക്കേ അമേരിക്കൻ രാജ്യം

 -- വെനസ്വേല 

 

• E payment സംവിധാനം ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിഴിവ് -

 -0.75%

 

• പതിനൊന്നാമത് തൊഷാലി കരകൗശലമേളയ്ക്ക് ഡിസംബർ 15 മുതൽ വേദിയാകുന്ന നഗരം

 -- ഭുവനേശ്വർ (ഒഡീഷ)

 

• അടുത്തിടെ പ്രവർത്തനം ആരംഭിച്ച ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ തുരങ്കം

 -- ഗൊഥാർഡ് ബേസ് ടണൽ (സ്വിറ്റ്സർലൻഡ്)

 

• IRNSS ഉപഗ്രഹങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഐഎസ്ആർഓയുമായി കരാറിൽ ഏർപ്പെട്ട സാങ്കേതിക സ്ഥാപനം

 -- ആൽഫ ഡിസൈൻ ടെക്നോളജീസ് 

 

• കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ ആംഫിബിയസ് ബസ് സർവീസ് അടുത്തിടെ ആരംഭിച്ച സംസ്ഥാനം

  -- പഞ്ചാബ് 

 

• ഫോബ്‌സ് മാഗസിൻ പുറത്തിറക്കിയ അമേരിക്കയിലെ മികച്ച യുവ സംരംഭകരുടെ പട്ടികയിൽ ഒന്നാമതെത്തിയത്

 -- മാർക്ക് സക്കർബർഗ് 

 

• കറൻസി പിൻവലിക്കൽ നടപടിയെത്തുടർന്ന് ദുരിതത്തിലായ പാവപ്പെട്ടവർക്കായി സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ച സംസ്ഥാനം

 -- ഡൽഹി 

 

• ഇന്റർനെറ്റ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ സർവറുകൾ സ്ഥാപിക്കാൻ അടുത്തിടെ ഗൂഗിളുമായി ധാരണയിലേർപ്പെട്ട കരീബിയൻ രാജ്യം

 -- ക്യൂബ 

 

• ഐ.സി.സിയുടെ ഏറ്റവും പുതിയ ODI ബാറ്റ്സ്മാൻ റാങ്കിങ്ങിൽ രണ്ടാമതെത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻ - വിരാട് കോഹ്‌ലി (ഒന്നാം സ്ഥാനം

 -- എ.ബി ഡിവില്ലിയേഴ്സ് , ദക്ഷിണാഫ്രിക്ക)

 

• കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത്

 -- പിണറായി വിജയൻ 

 

• മികച്ച ഫോട്ടോഗ്രാഫർക്കുള്ള 2016-ലെ വിക്ടർ ജോർജ് പുരസ്കാരത്തിന് അർഹനായത്

 -- റിജോ ജോസഫ് 

 

• ഏഷ്യാനെറ്റ് ന്യൂസിന്റെ 2016-ലെ കീർത്തിമുദ്ര പുരസ്കാരത്തിന് അർഹരായത്

 -- സുഭാഷ് ചന്ദ്രൻ (സാഹിത്യം)

            സിബി കല്ലിങ്കൽ (കാർഷികരംഗം)

            വി.ടി ബൽറാം (രാഷ്ട്രീയം)

            വൈക്കം വിജയലക്ഷ്‌മി (സംഗീതം)

            പി.ആർ ശ്രീജേഷ് (കായികം)

             അഡ്വ.ഹരീഷ് വാസുദേവൻ (പരിസ്ഥിതി സംരക്ഷണം)

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )