Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 

ആനയെ കണ്ട് സൈലന്റ് ആയി മതില്‍ ചാടിയ രവിയെ പാമ്പ് കടിച്ചു

 

no ദേശിയോദ്യാനം ജില്ല വര്‍ഷം
1
  • ആനമുടി ചോല ദേശിയോദ്യാനം
 ഇടുക്കി  2004
2
  • സൈലന്റ്‌വാലി ദേശീയോദ്യാനം
പാലക്കാട് 1985
3
  • മതികെട്ടാൻ ചോല ദേശിയോദ്യാനം
ഇടുക്കി  2003
4
  • ഇരവികുളം ദേശീയോദ്യാനം
ഇടുക്കി  1978
5
  • പാമ്പാടുംചോല ദേശിയോദ്യാനം
ഇടുക്കി 2003
6
  • പെരിയാര്‍ ദേശിയോദ്യാനം
ഇടുക്കി , പത്തനംതിട്ട  1982
7
  • കരിമ്പുഴ  ദേശിയോദ്യാനം
പാലക്കാട്   

 

 ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണം.

ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നാണ് ഈ സംരക്ഷിത കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 7.5 ചതുരശ്ര കീലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന ഈ സ്ഥലം മന്നവൻ ചോല, ഇടിവര ചോല, പുല്ലരടി ചോല എന്നിവ അടങ്ങുന്നതാ‍ണ്. 2003 നവംബർ 21 നാണ് ഇത് ദേശീയോദ്യാനമാക്കാനുള്ള ആദ്യ നിർദ്ദേശം വന്നത്. [1]

കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, പാമ്പാടും ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്


 

കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.

 സൈലന്റ്‌വാലി യില്‍ കൂടി ഒഴുകുന്ന നദി : കുന്തി പുഴ 

1985 സെപ്റ്റംബർ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു.


 

 

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽപ്പെട്ട 12.817 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടതാണ്‌ മതികെട്ടാൻ ചോല ദേശീയോദ്യാനം.

2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.  

അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്‌.


 

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം.

പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു.

97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം.

ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2694 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്.


 

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം.

 2003 ൽ ആൺ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് (14/12/2003).

ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ വിസ്തൃതി

 


 

കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം(Periyar Tiger Reserve).

777 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശം.

കേരളത്തിലെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌.

പമ്പ, പെരിയാർ എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌.


 

Karimpuzha National Park is a proposed national park located at Nilgiri Hills, Palakkad.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )